സ്വന്തം ലേഖകന്: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കിന് അംഗീകാരം നല്കിയ സുപ്രീം കോടതി വിധിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യു.എസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് കൊണ്ടുവന്ന യാത്രവിലക്കിന് അംഗീകാരം നല്കിയ സുപ്രീംകോടതി വിധിയില് ഇറാന്, ലിബിയ, സോമാലിയ, സിറിയ, യമന് എന്നീ രാജ്യങ്ങളില് നിന്നുള്ള കുടുംബങ്ങള് പ്രതിഷേധവുമായി രംഗത്തെത്തി. വിധിയ്ക്കെതിരെ ഇന്തോഅമേരിക്കന് സാമൂഹിക സംഘടനകളളും ആശങ്ക പങ്കുവെച്ചു. …
സ്വന്തം ലേഖകന്: താരസംഘടനയായ അമ്മയില് കലാപം; ദിലീപിനെ തിരിച്ചെടുക്കുന്നതില് പ്രതിഷേധിച്ച് നാലു നടിമാര് രാജിവെച്ചു; പിന്തുണയുമായി സാംസ്ക്കാരിക ലോകവും സമൂഹ മാധ്യമങ്ങളും. നടി ആക്രമിക്കപ്പെട്ട കേസില് പ്രതി ചേര്ത്തിരിക്കുന്ന നടന് ദിലീപിനെ മലയാളം സിനിമാപ്രവര്ത്തകരുടെ സംഘടനയായ അമ്മയില് തിരിച്ചെടുത്തതിനെ തുടര്ന്ന് നാലു നടിമാര് രാജിവെച്ചു. ഭാവന, രമ്യാനമ്പീശന്, റീമാ കല്ലിങ്കല്, ഗീതുമോഹന്ദാസ് എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. ഫേസ് …
സ്വന്തം ലേഖകന്: നിക്കി ഹാലിയുടെ ഇന്ത്യന് സന്ദര്ശനം; മൗലികാവകാശം പോലെത്തന്നെ പ്രധാനമാണ് മതസ്വാതന്ത്ര്യവുമെന്ന് പ്രഖ്യാപനം. യു.എന്നിലെ യു.എസ് അംബാസഡര് നിക്കി ഹാലി ഇന്ത്യയിലെ യു.എസ് അംബാസിഡര് കെന്നത്ത് ജസ്റ്റര്ക്കൊപ്പം ഡല്ഹിയിലെ ഹുമയൂണിന്റെ ശവകുടീരം സന്ദര്ശിക്കാനെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യപോലൊരു മതേതര ജനാധിപത്യ രാജ്യത്തില് ജനങ്ങളുടെ മതസ്വാതന്ത്ര്യം പ്രധാന്യമര്ഹിക്കുന്നുണ്ട്. ജനാധിപത്യ രാജ്യങ്ങളുടെ അവസരങ്ങളെ ഉപയോഗപ്പെടുത്തികൊണ്ട് തീവ്രവാദത്തിനെതിരെ ഇരു …
സ്വന്തം ലേഖകന്: ജര്മ്മനിയുടെ നെഞ്ചില് കൊറിയയുടെ താണ്ഡവം; ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും സ്വീഡനും; തോറ്റിട്ടും പ്രീക്വാര്ട്ടര് ടിക്കറ്റ് നേടി മെക്സിക്കോ; ലോകകപ്പ് റൗണ്ടപ്പ്. ലോക ഫുട്ബോള് ചരിത്രം കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നില് ലോകചാമ്പ്യന്മാരാര ജര്മനി ആദ്യ റൗണ്ടില് പുറത്തായി. ദക്ഷിണ കൊറിയയാണ് രണ്ടു ഗോളുകള്ക്ക് ചാമ്പ്യന്മാരുടെ കഥ കഴിച്ചത്. ഇന്ജുറി ടൈമില് കിം യോങ് …
സ്വന്തം ലേഖകന്: ഇറാനില് നിന്ന് എണ്ണ വാങ്ങരുത്; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇറാനില്നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഉള്പ്പെടെയുള്ള രാജ്യങ്ങള്ക്ക് നിര്ദേശം നല്കിയ യുഎസ് പാലിക്കാത്ത രാജ്യങ്ങള്ക്ക് മേല് ഉപരോധം ഏര്പ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്കി. ഇറാനെതിരേ ഏര്പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യ, ചൈന കമ്പനികള്ക്കും ബാധകമാണെന്നും അവര്ക്കു മാത്രമായി യാതൊരു ഇളവും നല്കാനാവില്ലെന്നും …
സ്വന്തം ലേഖകന്: വിസാ കാലാവധി കഴിഞ്ഞും ബ്രിട്ടന് വിടാത്തവരില് കൂടുതലും ഇന്ത്യക്കാര്; ഇന്ത്യന് വിദ്യാര്ഥികളുടെ വിസാ നിബന്ധനകളില് ഇളവില്ലെന്ന് ബ്രിട്ടന്. ഇന്ത്യന് വിദ്യാര്ഥികളുടെ വീസ വ്യവസ്ഥകളില് മാറ്റമില്ലെന്നു വ്യക്തമാക്കിയ ബ്രിട്ടീഷ് അധികൃതര് ഇന്ത്യക്ക് അനുവദിക്കുന്ന വിദ്യാര്ഥി വീസകളുടെ എണ്ണത്തില് കുറവു വരുത്തിയിട്ടില്ലെന്നും അറിയിച്ചു. വിദ്യാര്ഥി വീസയില് ചൈന അടക്കം ചില രാജ്യങ്ങള്ക്ക് ഇളവുകള് അനുവദിച്ച് കഴിഞ്ഞദിവസം …
സ്വന്തം ലേഖകന്: ലോകത്ത് സ്ത്രീകള് ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യം ഇന്ത്യ; അഫ്ഗാന്, സിറിയന് സ്ത്രീകള് ഇന്ത്യന് സ്ത്രീകളേക്കാള് സുരക്ഷിതര്. റോയിറ്റേഴ്സ് ഫൗണ്ടേഷന് നടത്തിയ സര്വേ റിപ്പോര്ട്ടിലാണ് ലോക രാജ്യങ്ങള്ക്കു മുന്നില് ഇന്ത്യയെ നാണം കെടുത്തുന്ന കണക്കുകള് ഉള്ളത്. 2011 ല് ആദ്യ അഞ്ചു സ്ഥാനങ്ങളിലായിരുന്ന ഇന്ത്യ ഈ വര്ഷം ഒന്നാം സ്ഥാനത്തേക്ക് എത്തി. അഫ്ഗാനിസ്ഥാനാണ് രണ്ടാം …
സ്വന്തം ലേഖകന്: ട്രംപിന്റെ മുസ്ലീം യാത്രാവിലക്ക് ദേശീയ സുരക്ഷയ്ക്കെന്ന് യുഎസ് സുപ്രീം കോടതിയുടെ അന്തിമവിധി. ആറു മുസ്ലിം രാഷ്ട്രങ്ങളില്നിന്നുള്ളവര്ക്ക് യാത്രവിലക്കേര്പ്പെടുത്തിയ ട്രംപിന്റെ നടപടി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. നിരവധി തവണ കീഴ്കോടതികള് റദ്ദാക്കിയ യാത്രവിലക്ക് പ്രഖ്യാപനത്തില് യു.എസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന് ഇതോടെ ജയം നേടാനായി. ഇതോടെ യാത്രവിലക്ക് റദ്ദാക്കിയ കീഴ്കോടതി നടപടിയെ ചോദ്യം ചെയ്ത് ഹരജി …
സ്വന്തം ലേഖകന്: പാസ്പോര്ട്ട് ലഭിക്കാന് ഇനി വിവാഹ സര്ട്ടിഫിക്കറ്റ് നല്കേണ്ടതില്ല; പാസ്പോര്ട്ട് സേവനങ്ങള്ക്കായി പുതിയ മൊബൈല് ആപ്പ്. വേഗത്തില് പാസ്പോര്ട്ട് ലഭ്യമാക്കുന്നതിനായി പുതിയ മൊബൈല് ആപ്ലിക്കേഷന് ‘പാസ്പോര്ട്ട് സേവ’ കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പുറത്തിറക്കി. മൊബൈല് ആപ്ലിക്കേഷന് ഉപയോഗിച്ച് പാസ്പോര്ട്ടുകള്ക്കായുള്ള അപേക്ഷകള് സമര്പ്പിക്കാന് സാധിക്കും. ആപ്പില് നല്കുന്ന വിലാസത്തില് പൊലീസ് വെരിഫിക്കേഷന് നടത്തും. ഈ വിലാസത്തിലേക്കാവും …
സ്വന്തം ലേഖകന്: രാജ്ഞിയുടെ അംഗീകാരം ലഭിച്ചതോടെ ബ്രെക്സിറ്റ് ബില് നിയമമായതായി സ്പീക്കറുടെ ഔദ്യോഗിക പ്രഖ്യാപനം. മാസങ്ങള് നീണ്ട അനിശ്ചിതത്വങ്ങള്ക്കും വാദപ്രതിവാദങ്ങള്ക്കുമൊടുവില് യൂറോപ്യന് യൂണിയനില് നിന്ന് പിന്വാങ്ങിയ ബ്രിട്ടന്റെ നടപടി (ബ്രക്സിറ്റ്) നിയമമായി. ബില് നിയമമായതായി അറിയിച്ചുള്ള സ്പീക്കറുടെ പ്രഖ്യാപനം വന്നതോടെ മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള യൂറോപ്യന് കമ്മ്യൂണിറ്റീസ് ആക്ട് ആണ് റദ്ദ് ചെയ്യപ്പെടുന്നത്. 1972ലാണ് ബ്രിട്ടനെ …