1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാരുടെ പുനരധിവാസം സംബന്ധിച്ച് ഇയു നേതാക്കള്‍ തമ്മില്‍ ധാരണയായി
യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാരുടെ പുനരധിവാസം സംബന്ധിച്ച് ഇയു നേതാക്കള്‍ തമ്മില്‍ ധാരണയായി
സ്വന്തം ലേഖകന്‍: യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാരുടെ പുനരധിവാസം സംബന്ധിച്ച് ഇയു നേതാക്കള്‍ തമ്മില്‍ ധാരണയായി. ബ്രസല്‍സില്‍ നടന്ന യോഗത്തില്‍ ഒമ്പതു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കു ശേഷമാണ് ധാരണയായത്. അംഗരാജ്യങ്ങളില്‍ അഭയാര്‍ഥികളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്യാംപുകള്‍ തുറക്കാനും അനധികൃത കുടിയേറ്റക്കാരെ വേര്‍തിരിക്കാനുള്ള നടപടികള്‍ക്കും തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളില്‍ കുടിയേറ്റ നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ …
പ്രവാസി തൊഴിലാളിയെ നിയമിക്കാനായി സ്വദേശിയെ പിരിച്ചു വിടരുത്; സ്വദേശിവല്‍ക്കരണം ശക്തമാക്കി ദുബായ് ഭരണകൂടം
പ്രവാസി തൊഴിലാളിയെ നിയമിക്കാനായി സ്വദേശിയെ പിരിച്ചു വിടരുത്; സ്വദേശിവല്‍ക്കരണം ശക്തമാക്കി ദുബായ് ഭരണകൂടം
സ്വന്തം ലേഖകന്‍: പ്രവാസി തൊഴിലാളിയെ നിയമിക്കാനായി സ്വദേശിയെ പിരിച്ചു വിടരുത്; സ്വദേശിവല്‍ക്കരണം ശക്തമാക്കി ദുബായ് ഭരണകൂടം. ദുബായിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളെ സംരക്ഷിക്കുന്നതിനാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിന്നു തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുന്ന സ്വദേശികളുടെ റിപ്പോര്‍ട്ട് തയാറാക്കണമെന്നും വിദേശിയായ തൊഴിലാളിയെ നിയമിക്കാന്‍ വേണ്ടി സ്വദേശിയെ പിരിച്ചുവിടുരുതെന്നും പുതിയ ഉത്തരവില്‍ പറയുന്നു. …
ഇന്തോനേഷ്യയില്‍ അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് പൊട്ടിയും പുകയും, ബാലി വിമാനത്താവളം അടച്ചു; ഇന്ത്യക്കാരടക്കം നിരവധിപേരുടെ യാത്ര മുടങ്ങി
ഇന്തോനേഷ്യയില്‍ അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് പൊട്ടിയും പുകയും, ബാലി വിമാനത്താവളം അടച്ചു; ഇന്ത്യക്കാരടക്കം നിരവധിപേരുടെ യാത്ര മുടങ്ങി
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് പൊട്ടിയും പുകയും, ബാലി വിമാനത്താവളം അടച്ചു; ഇന്ത്യക്കാരടക്കം നിരവധിപേരുടെ യാത്ര മുടങ്ങി. മൗണ്ട് അഗൂംഗ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അടച്ച ബാലി അന്താരാഷ്ട്ര വിമാനത്താവളം കാറ്റിന്റെ ഗതി അനുകൂലമായതിനെ തുടര്‍ന്ന് വീണ്ടും തുറന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ഉണ്ടായ പൊടിപടലവും ചാരവും …
ഗള്‍ഫില്‍ മധ്യവേനല്‍ അവധിക്ക് തുടക്കമായി; കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ മുകളിലേക്ക്
ഗള്‍ഫില്‍ മധ്യവേനല്‍ അവധിക്ക് തുടക്കമായി; കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ മുകളിലേക്ക്
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ മധ്യവേനല്‍ അവധിക്ക് തുടക്കമായി; കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിപ്പു തുടങ്ങി. ഗള്‍ഫിലെ സ്‌കൂളുകള്‍ രണ്ടു മാസത്തെ അവധിക്കായി അടച്ചതോടെയാണ് പതിവുപോലെ ടിക്കറ്റ് നിരക്കും കുത്തനെ ഉയരാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ രണ്ടിനാണ് ഇനി സ്‌കൂളുകള്‍ തുറക്കുക. അവധി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് പതിവുപോലെ ഇരട്ടിയില്‍ അധികമായതായി വിധിധ ട്രാവല്‍ ഏജന്റുമാരും …
കുവൈറ്റിലെ ആരോഗ്യരംഗം സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കുന്നു; പ്രവാസികള്‍ക്ക് വന്‍ തൊഴില്‍, വ്യാപാര സാധ്യതകള്‍
കുവൈറ്റിലെ ആരോഗ്യരംഗം സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കുന്നു; പ്രവാസികള്‍ക്ക് വന്‍ തൊഴില്‍, വ്യാപാര സാധ്യതകള്‍
സ്വന്തം ലേഖകന്‍: കുവൈറ്റിലെ ആരോഗ്യരംഗം സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കുന്നു; പ്രവാസികള്‍ക്ക് വന്‍ തൊഴില്‍, വ്യാപാര സാധ്യതകള്‍. സ്വകാര്യമേഖലയുമായി സഹകരിച്ച് കൂടുതല്‍ ആരോഗ്യസ്ഥാപനങ്ങള്‍ ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം. ഇതിന്റെ ഭാഗമായി ആശുപത്രികള്‍, ക്‌ളിനിക്കുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവ ആരംഭിക്കുന്നതിനായി മുപ്പത്തിമൂന്ന് അപേക്ഷകള്‍ ലഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ സ്വകാര്യവല്‍ക്കരണം സജീവമാക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ ആരോഗ്യമേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് …
അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ
അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ. ഇറാന്‍ എണ്ണയുടെ അളവ് കുറച്ച്, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍നിന്നു എണ്ണ കൂട്ടാനാണ് ഇന്ത്യയുടെ നീക്കം. ഇതുസംബന്ധിച്ച് പെട്രോളിയം മന്ത്രാലയം എണ്ണക്കന്പനികളുമായി ചര്‍ച്ച നടത്തിയതായാണു സൂചന. ഒരാഴ്ചയ്ക്കുള്ളില്‍ ക്രൂഡ് വാങ്ങല്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇറാനില്‍നിന്നുള്ള ക്രൂഡ് …
ട്രംപ്, പുടിന്‍ കൂടിക്കാഴ്ച ജൂലൈ 16 ന് ഫിന്‍ലന്‍ഡിലെ ഹെന്‍സിങ്കിയില്‍; തീരുവ യുദ്ധമടക്കമുള്ള വ്യാപാര വിഷയങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയമാകും
ട്രംപ്, പുടിന്‍ കൂടിക്കാഴ്ച ജൂലൈ 16 ന് ഫിന്‍ലന്‍ഡിലെ ഹെന്‍സിങ്കിയില്‍; തീരുവ യുദ്ധമടക്കമുള്ള വ്യാപാര വിഷയങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയമാകും
സ്വന്തം ലേഖകന്‍: ട്രംപ്, പുടിന്‍ കൂടിക്കാഴ്ച ജൂലൈ 16 ന് ഫിന്‍ലന്‍ഡിലെ ഹെന്‍സിങ്കിയില്‍; തീരുവ യുദ്ധമടക്കമുള്ള വ്യാപാര വിഷയങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. കഴിഞ്ഞ ദിവസം വൈറ്റ്ഹൗസും ക്രെലിംനും ഒരേസമയത്താണ് തീയതിയും വേദിയും പ്രഖ്യാപിച്ചത്. യുഎസ്‌റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനു ട്രംപ് പുടിന്‍ ഉച്ചകോടി സഹായിക്കുമെന്നു കരുതപ്പെടുന്നു. ദേശീയ, അന്താരാഷ്ട്ര വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ്ഹൗസ് …
അവധിക്കാലത്തിന് തുടക്കമായി; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി തിരക്കിന്റെ ദിനങ്ങള്‍; യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍
അവധിക്കാലത്തിന് തുടക്കമായി; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി തിരക്കിന്റെ ദിനങ്ങള്‍; യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: അവധിക്കാലത്തിന് തുടക്കമായി; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി തിരക്കിന്റെ ദിനങ്ങള്‍; യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍. ഏറ്റവും തിരക്കേറിയ ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് വ്യക്തമാക്കിയ വിമാനത്താവള അധികൃതര്‍ അവസാന നിമിഷം ഓടിക്കിതച്ച് വിമാനത്താവളത്തില്‍ എത്തുന്നത് ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മധ്യ വേനലവധി തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ രാജ്യത്തിനു വെളിയിലേക്ക് കുടുംബങ്ങളുമൊന്നിച്ചു ഉല്ലാസയാത്രകള്‍ക്ക് …
അമേരിക്കയിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി ആദ്യ വിവരങ്ങള്‍
അമേരിക്കയിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി ആദ്യ വിവരങ്ങള്‍
സ്വന്തം ലേഖകന്‍: അമേരിക്കയിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി ആദ്യ വിവരങ്ങള്‍. മേരിലാന്‍ഡിലെ അന്നാപൊളിസിലാണ് വെടിവെപ്പ് നടന്നത്. നിരവധി പേര്‍ക്ക് വെടിയേറ്റതായും വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക പത്രമായ കാപ്പിറ്റല്‍ ഗസറ്റെയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് വെടിവെപ്പ് നടന്നത്. പ്രാദേശിക സമയം വൈകിട്ട് 3.30 നായിരുന്നു സംഭവം. നിരവധി പേര്‍ക്ക് വെടിയേറ്റുവെന്നും ചിലര്‍ …
സൗദിയില്‍ വനിതകള്‍ക്കായുള്ള ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി മലയാളി നഴ്‌സിന്
സൗദിയില്‍ വനിതകള്‍ക്കായുള്ള ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി മലയാളി നഴ്‌സിന്
സ്വന്തം ലേഖകന്‍: സൗദിയില്‍ വനിതകള്‍ക്കായുള്ള ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി മലയാളി നഴ്‌സിന്. പത്തനംതിട്ട സ്വദേശിനിയും കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കിംഗ് അബ്ദുല്‍ അസീസ് നേവല്‍ ബേസ് മിലിറ്ററി ഹോസ്പിറ്റലില്‍ നഴ്‌സുമായ സാറാമ്മ തോമസാണ് സൗദി അറേബ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ ആദ്യ ഇന്ത്യന്‍ വനിത. സാറാമ്മയ്ക്ക് നേരത്തെ ഇന്ത്യന്‍ ലൈസന്‍സ് ഉണ്ടായിരുന്നു. …