1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2018

സ്വന്തം ലേഖകന്‍: സൗദിയില്‍ വനിതകള്‍ക്കായുള്ള ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി മലയാളി നഴ്‌സിന്. പത്തനംതിട്ട സ്വദേശിനിയും കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കിംഗ് അബ്ദുല്‍ അസീസ് നേവല്‍ ബേസ് മിലിറ്ററി ഹോസ്പിറ്റലില്‍ നഴ്‌സുമായ സാറാമ്മ തോമസാണ് സൗദി അറേബ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ ആദ്യ ഇന്ത്യന്‍ വനിത.

സാറാമ്മയ്ക്ക് നേരത്തെ ഇന്ത്യന്‍ ലൈസന്‍സ് ഉണ്ടായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റിന് വിധേയമായ ശേഷമാണ് സാറാമ്മക്ക് സൗദി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയത്. പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മേലേതില്‍ മാത്യു പി തോമസിന്റെ ഭാര്യയാണ് സാറാമ്മ.

ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ത്ഥി എയ്തന്‍ തോമസ് മാത്യു ഏക മകനാണ്.ആങ്ങമൂഴി വലിയത്തുപറമ്പില്‍ വികെ തോമസിന്റെയും ലീലാമ്മയുടെയും മകളാണ് സാറാമ്മ. ജൂണ്‍ 24 മുതലാണ് സൗദി വനിതകള്‍ക്ക് ഡ്രൈവിംഗ് അനുവദിക്കുന്ന നിയമം പ്രാബല്യത്തിലായത്. ഏതാണ്ട് ഒരു ലക്ഷത്തോളം വനിതകളാണ് ലൈസന്‍സ് ലഭിക്കാന്‍ കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.