1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2018

സ്വന്തം ലേഖകന്‍: അവധിക്കാലത്തിന് തുടക്കമായി; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി തിരക്കിന്റെ ദിനങ്ങള്‍; യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍. ഏറ്റവും തിരക്കേറിയ ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് വ്യക്തമാക്കിയ വിമാനത്താവള അധികൃതര്‍ അവസാന നിമിഷം ഓടിക്കിതച്ച് വിമാനത്താവളത്തില്‍ എത്തുന്നത് ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

മധ്യ വേനലവധി തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ രാജ്യത്തിനു വെളിയിലേക്ക് കുടുംബങ്ങളുമൊന്നിച്ചു ഉല്ലാസയാത്രകള്‍ക്ക് പോകുന്നവരെ കൊണ്ട് ദുബൈ വിമാനത്താവളം തിരക്കേറുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്. ഏകദേശം 11 ലക്ഷം യാത്രക്കാരാണ് ദുബൈയില്‍ നിന്ന് വിദേശങ്ങളിലേക്ക് പറക്കാന്‍ തയാറെടുക്കുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബൈ, മധ്യ വേനലവധിക്കാലത്തെ യാത്രക്കാരെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു.

ജൂലൈ എട്ട് വരെയുള്ള ദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തില്‍ തിരക്കേറുന്നതിനാല്‍ യാത്രക്കാര്‍ നേരത്തെ എത്തിച്ചേര്‍ന്ന് യാത്രാ നടപടികള്‍ ആരംഭിക്കണമെന്ന് ദുബൈ എയര്‍പോര്‍ട്ട് കൊമേഴ്ഷ്യല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് യൂഗെനെ ബാരി പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.