1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2018

സ്വന്തം ലേഖകന്‍: സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈല്‍; ആക്രമണ ശ്രമം തകര്‍ത്തതായി സൗദി സേന. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ സൗദിക്ക് നേരെ തൊടുത്തുവിട്ട മിസൈലാണ് സൗദി സേന തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് യെമനിലെ സാദ പ്രവിശ്യയില്‍ നിന്നും സൗദി അതിര്‍ത്തിക്കുള്ളിലേക്ക് മിസൈല്‍ ആക്രമണം നടന്നത്. സൗദി പ്രതിരോധ സേന ഉടന്‍ തന്നെ മിസൈല്‍വേധ സംവിധാനം ഉപയോഗിച്ച് മിസൈല്‍ തകര്‍ത്തു. വൈകുന്നേരം 5.43 ന് ഖമീസ് മുഷൈത്തില്‍ വച്ചായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും യെമനിലുള്ള സൗദി സഖ്യസേനയുടെ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. അടുത്തിടെ സൗദി നഗരങ്ങള്‍ ലക്ഷ്യമാക്കി യെമനില്‍ നിന്നുള്ള ഹൂതികളുടെ മിസൈല്‍ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.