1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2018

സ്വന്തം ലേഖകന്‍: ഇത് ഗൂമന്താസന്‍; പ്രധാനമന്ത്രി മോദിയുടെ ഫിറ്റ്‌നെസ് ചാലഞ്ച് വീഡിയോയെ ട്രോളി ബിബിസി. വ്യായാമ വേഷത്തില്‍ ഭൂഗോളത്തിന് ചുറ്റും നടക്കുന്ന മോദിയുടെ കാര്‍ട്ടൂണാണ് ബിബിസി ന്യൂസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഗൂമന്താസന്‍ എന്ന പേരിലായിരുന്നു പോസ്റ്റ്.

സൗരയൂഥത്തില്‍ ഭൂമിക്കു പുറമേക്കൂടി മോദി നടക്കുന്നതായാണു ചിത്രീകരിച്ചിട്ടുള്ളത്. യോഗയ്ക്കു പുറമേ, പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്‌നി, ആകാശം എന്നിവയിലൂടെ സൃഷ്ടിച്ചെടുത്ത പാതകളിലൂടെയുള്ള നടത്തം ഉന്മേഷം പകരുന്നതാണെന്നു മോദി പറഞ്ഞിരുന്നു. മരത്തിനു ചുറ്റും കൃത്രിമമായി തയാറാക്കിയ ഈ പാതയിലൂടെ നടക്കുന്നതിനെ അനുകരിച്ചാണു കാര്‍ട്ടൂണ്‍ വരച്ചിട്ടുള്ളത്.

ലോകമെമ്പാടും ചുറ്റിക്കറങ്ങുന്ന മോദിയെ കൂടിയാണ് ബിബിസി ചിത്രീകരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തുടങ്ങിവെച്ച ഫിറ്റ്‌നെസ് ചാലഞ്ച് ഏറ്റെടുത്തായിരുന്നു മോദി യോഗ വീഡിയോ ഷെയര്‍ ചെയ്തത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കാണ് അദ്ദേഹം തുടര്‍ ചലഞ്ച് നല്‍കിയത്.

ലോക്കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പുല്‍മൈതാനിയില്‍ കറുത്ത നിറത്തിലുള്ള ജോഗിങ് വേഷത്തില്‍ മോദി വ്യായാമം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഒപ്പം വിമര്‍ശനവും വീഡിയോയ്‌ക്കെതിരെ ഉയര്‍ന്നു. സാമ്പത്തിക തകര്‍ച്ചയും കാര്‍ഷിക പ്രശ്‌നങ്ങളും മൂലം ജനങ്ങള്‍ വലയുമ്പോള്‍ പ്രധാനമന്ത്രി വിഷയത്തെ വഴിതിരിച്ചു വിടുകയാണെന്നായിരുന്നു പ്രധാന വിമര്‍ശനം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.