സ്വന്തം ലേഖകന്‍: ‘മോദി, തിരിച്ചു പോകൂ,’ കഠ്‌വ, ഉന്നാവ് ബലാത്സംഗങ്ങള്‍ക്കെതിരെ ലണ്ടനില്‍ വ്യാപക പ്രതിഷേധം. കഠ്‌വ പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സും മോദിയ്ക്ക് സ്വാഗതമില്ലെന്ന തലവാചകവുമായാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. ലണ്ടന്‍ നഗരത്തിലൂടെ ഒരു വാഹനം തന്നെ ഈ ഫ്‌ളക്‌സുമായി ഓടിയിരുന്നു. ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി ലണ്ടനില്‍; ഭീകരത കയറ്റി അയക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് പ്രഖ്യാപനം; ബലാത്സംഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ആഹ്വാനം. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2016ല്‍ ഇന്ത്യ അതിര്‍ത്തി നിയന്ത്രണരേഖ കടന്ന് നടത്തിയ മിന്നലാക്രമണം പരാമര്‍ശിക്കവെയാണ് മോദി പാകിസ്താനെ സൂചിപ്പിച്ച് ഇക്കാര്യം പറഞ്ഞത്. ഭീകരത കയറ്റുമതി ചെയ്യുന്ന പണിശാലകളുണ്ടാക്കി …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ പ്രധാനമന്ത്രി മോദിക്കായി ഒരുങ്ങുന്നത് അസല്‍ ഗുജറാത്തി ഭക്ഷണം; ഒരുക്കാന്‍ പ്രത്യേക പാചകക്കാര്‍. കോമണ്‍വെല്‍ത്ത് രാജ്യത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്തി രീതിയില്‍ ഭക്ഷണം ഒരുക്കാന്‍ പ്രത്യേക പാചകക്കാരനെയും സംഘത്തെയും നിയമിച്ചു. ബക്കിങ്ഹാം ഗേറ്റിലെ സെന്റ് ജെയിംസ് കോര്‍ട്ട് താജ് ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ഷേണായി കര്‍മാനിയും സംഘവുമാണ് …
സ്വന്തം ലേഖകന്‍: ക്യൂബയിലെത്തുന്ന വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അജ്ഞാത രോഗം; കാരണം കണ്ടെത്താനാകാതെ വലഞ്ഞ് ഡോക്ടര്‍മാര്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ക്യൂബയിലെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരായ വിദേശികളാണ് വിചിത്ര രോഗത്തിന്റെ പിടിയിലായത്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. വളരെ വിചിത്രമായ രോഗലക്ഷണങ്ങളാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. ചിലര്‍ക്ക് ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതെ വന്നു. …
സ്വന്തം ലേഖകന്‍: പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് തകര്‍ന്ന ജനലിലൂടെ പുറത്തേക്ക് തെറിച്ച യാത്രക്കാരിക്ക് ദാരുണാന്ത്യം. ഭൂമിയില്‍നിന്ന് 32,000 അടി ഉയരത്തില്‍ പറക്കവേ അടര്‍ന്നുപോയ വിമാനജനാലയിലൂടെ പാതിദേഹം പുറത്തായ ജെന്നിഫര്‍ റിയോര്‍ഡന്‍ എന്ന വിമാന ജീവനക്കാരിക്കാണ് ജീവന്‍ നഷ്ടമായത്. ജെന്നിഫറിനെ രണ്ടു സഹയാത്രികര്‍ ചേര്‍ന്ന് അകത്തേക്കു വലിച്ചിട്ട് പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും വിമാനത്തിന്റെ പൊട്ടിത്തെറിച്ച എന്‍ജിന്‍ ഭാഗങ്ങള്‍ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ വരച്ച വരയില്‍ ഫെയ്‌സ്ബുക്ക്; പുതിയ ഡേറ്റ സംരക്ഷണ നിയമം അനുസരിച്ച് ഡാറ്റാ നയത്തില്‍ മാറ്റം വരുത്തും. മേയ് 25 മുതല്‍ നിലവില്‍ വരുന്ന ഡേറ്റ സംരക്ഷണ നിയമത്തിനനുസരിച്ച് യൂറോപ്പിലെ ഉപയോക്താക്കള്‍ക്കുള്ള ഡേറ്റനയത്തില്‍ മാറ്റം വരുത്താന്‍ ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ അഭിപ്രായം തേടും. തങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കുന്ന പരസ്യങ്ങള്‍ എങ്ങനെയുള്ളതായിരിക്കണം; രാഷ്ട്രീയം, മതപരം, …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ രാഷ്ട്രീയത്തിലെ രണ്ട് കരുത്തന്മാരുടെ കരുത്തായിരുന്ന ബാര്‍ബറ ബുഷ് വിടവാങ്ങി. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത്തെ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഭാര്യയും നാല്‍പത്തിമൂന്നാമത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ അമ്മയുമായിരുന്ന ബാര്‍ബറ ബുഷ് 92 മത്തെ വയസിലാണ് അന്തരിച്ചത്. ആശുപത്രിയില്‍ കിടന്നു മരിക്കാന്‍ ഇഷ്ടപ്പെടാതെ ഹൂസ്റ്റണിലെ വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു മരണം. 93 വയസ്സുള്ള …
സ്വന്തം ലേഖകന്‍: സിഐഎ മേധാവിയുടെ ഉത്തര കൊറിയന്‍ രഹസ്യ സന്ദര്‍ശനം; വാര്‍ത്ത സ്ഥിരീകരിച്ച് ട്രംപ്. സിഐഎ മേധാവിയും നിയുക്ത സ്റ്റേറ്റ് സെക്രട്ടറിയുമായ മൈക്ക് പോംപി, പ്യോങ്യാങ്ങിലെത്തി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നെന്നും ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം …
സ്വന്തം ലേഖകന്‍: സിറിയയിലെ സഖ്യകക്ഷി ആക്രമണം; തെരേസാ മെയ്ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പിന്തുണ. ആക്രമണത്തെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളും എംപിമാരും മെയ്‌ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ അമേരിക്കക്കും ഫ്രാന്‍സിനുമൊപ്പം ബ്രിട്ടന്‍ അസദ് ഭരണകൂടത്തിന് നേരെ നടത്തിയ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത് തെരേസാ മേയ്ക്ക് ആശ്വാസമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പാര്‍ലമെന്റില്‍ നടന്ന വാദപ്രതിവാദങ്ങളില്‍ മെയ്ക്ക് …
സ്വന്തം ലേഖകന്‍: ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു. മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത(73) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.40ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കബറടക്കം പിന്നീട്. തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയിന്‍കണ്ടത്തില്‍ പരേതരായ സി.ഐ. ഇടിക്കുളയുടെയും …