സ്വന്തം ലേഖകന്‍: പരിശോധനക്കെതിയ യുഎന്‍ രാസായുധ വിദഗ്ധരോട് കടക്ക് പുറത്തെന്ന് സിറിയ; ആരോപണവുമായി ബ്രിട്ടന്‍. ഈസ്റ്റേണ്‍ ഗൂട്ടായിലെ ദൂമാ നഗരത്തില്‍ പരിശോധന നടത്താന്‍ യുഎന്‍ രാസായുധ വിദഗ്ധരെ റഷ്യയും സിറിയയും അനുവദിക്കുന്നില്ലെന്ന് ബ്രിട്ടന്‍ ആരോപിച്ചു. ദൂമായില്‍ പരിശോധകര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ലെന്നു പറഞ്ഞാണ് അനുമതി നിഷേധിക്കുന്നതെന്ന് നെതര്‍ലന്‍ഡ്‌സിലെ ബ്രിട്ടീഷ് സ്ഥാനപതി പീറ്റര്‍ വില്‍സണ്‍ …
സ്വന്തം ലേഖകന്‍: കത്‌വ ബലാത്സംഗ കൊലയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വാട്‌സാപ്പ് ഹര്‍ത്താല്‍; പ്രതിഷേധത്തിന്റെ പേരില്‍ പരക്കെ ആക്രമം. ജമ്മു കശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഒരുവിഭാഗം ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ പരക്കേ അക്രമം. മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളെയാണ് കൂടുതല്‍ ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ …
സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ശമ്പള വര്‍ധന. 10% ആണ് വര്‍ധന. മുന്‍കാല പ്രാബല്യത്തോടെ ഈ വര്‍ഷം ജനുവരി മുതല്‍ ശമ്പള വര്‍ധന പ്രാബല്യത്തില്‍ വരും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ശമ്പള വര്‍ധനയ്ക്ക് നിര്‍ദേശം നല്‍കിയത്. ഷെയ്ഖ് …
സ്വന്തം ലേഖകന്‍: കര്‍ശന നിലപാടുമായി കേരള സര്‍ക്കാര്‍; രോഗികളെ വലച്ച ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും സര്‍ക്കാര്‍ ഡോക്ടര്‍മാരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. സമരം പ്രഖ്യാപിച്ചതിലുള്ള വിയോജിപ്പ് കെകെ ശൈലജ ടീച്ചര്‍ ചര്‍ച്ചയില്‍ പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് ഡോക്ടര്‍മാരുടെ സമരം മാന്യതയില്ലായ്മയായി മാറിയത് എന്ന് മന്ത്രി കൃത്യമായി ബോധ്യപ്പെടുത്തി. …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം; യുകെയില്‍ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത സ്വീകരണം. കോമണ്‍വെല്‍ത്ത് രാഷ്ട്രനേതാക്കളുടെ സമ്മേളനത്തിനായി ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് മുമ്പെങ്ങും കാണാത്ത തരത്തിലുള്ള സ്വീകരണമന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റിന് മാത്രം നല്‍കുന്ന തരത്തിലുള്ള സ്വീകരണമാണ് ബ്രിട്ടന്‍ മോദിക്കായി ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി …
സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് ബന്ധത്തില്‍ പുതിയ കല്ലുകടിയായി സിഖ് തീര്‍ഥാടകരെ തടഞ്ഞ നടപടി വിവാദമാകുന്നു. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തി!നെത്തിയ സിഖ് തീര്‍ഥാടകര്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മിഷനറെ കാണാന്‍ അനുമതി നിഷേധിച്ചതാണ് സംഭവം. തീര്‍ഥാടകരെ കാണാന്‍ ഗുരുദ്വാരയിലേക്കു പുറപ്പെട്ട ഹൈക്കമ്മിഷനറെ മടക്കിവിടുകയും ചെയ്തു. തീര്‍ഥാടകരുടെ സന്ദര്‍ശനം സംബന്ധിച്ചുള്ള ഇന്ത്യ–പാക്ക് ഉഭയകക്ഷി കരാര്‍, നയതന്ത്രപ്രതിനിധികളോടുള്ള പെരുമാറ്റച്ചട്ടം, വിയന്ന ഉടമ്പടി എന്നിവ …
സ്വന്തം ലേഖകന്‍: അങ്കമാലിയില്‍ പളളിപ്പെരുന്നാളിനിടെ വെടിക്കെട്ട് അപകടം; ഒരാള്‍ കൊല്ലപ്പെട്ടു. അങ്കമാലി കറുകുറ്റി അസീസി നഗര്‍ കപ്പേളയിലെ തിരുനാള്‍ പ്രദക്ഷിണത്തിനിടെയാണ് അപകടം. കറുകറ്റി മുല്ലപ്പറമ്പന്‍ സാജുവിന്റെ മകന്‍ സൈമണ്‍ (20) ആണു മരിച്ചത്. നാലുപേര്‍ക്കു പൊള്ളലേറ്റു. രാത്രി എട്ടരയോടെയാണ് സംഭവം.മെല്‍ജോ പൗലോസ്, സ്റ്റെഫിന്‍ ജോസ്, ജസ്റ്റിന്‍ ജെയിംസ്, ജോയല്‍ ബിജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ മെല്‍ജോ, …
സ്വന്തം ലേഖകന്‍: ലക്ഷ്യം നേടും വരെ സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറില്ലെന്ന് അമേരിക്ക. ഫോക്‌സ് ന്യൂസ് സണ്‍ഡെ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ നിലപാട് വ്യക്തമാക്കിയത്. സിറിയയില്‍ രാസായുധാക്രമണം നടക്കുകയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ സൈന്യത്തെ പിന്‍വലിക്കൂ. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സമ്പൂര്‍ണ പതനമാണ് മറ്റൊരു ലക്ഷ്യമെന്നും …
സ്വന്തം ലേഖകന്‍: യുകെയിലെ രണ്ട് കള്ളന്മാര്‍ക്ക് കാറ്റ് കൊടുത്ത എട്ടിന്റെ പണി; വൈറലായി വീഡിയോ. മോഷ്ടിച്ച പണം മുഴുവന്‍ കാറ്റ് പറത്തിക്കൊണ്ടു പോകുന്നത് കണ്ട് നിസ്സഹായരായി നില്‍ക്കുന്ന കള്ളന്മാരാണ്സ മൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. യു.കെ പോലീസ് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലാണ് രണ്ട് മോഷ്ടാക്കളെ കാറ്റ് പരാജയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലുള്ള ഡ്രോയ്‌സ്‌ഡെനിലാണ് …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഈല്‍ നദിയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹംകണ്ടെത്തി. കാണാതായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യ സൗമ്യയുടെ (38) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്റാ ക്ലാരിറ്റ താഴ്വരയിലെ അപകട സ്ഥലത്ത് നിന്ന് 11 കിലോ മീറ്റര്‍ തെക്ക് മാറി വെള്ളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് മെണ്ടോസിനോ കൗണ്ടി പൊലീസ് തോമസ് അല്‍മാന്‍ …