സ്വന്തം ലേഖകന്‍: പ്രധാനമന്ത്രിയുടെ സ്വീഡന്‍ സന്ദര്‍ശനം; പ്രതിരോധ, സുരക്ഷാ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യയും സ്വീഡനും. സ്വീഡന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്‌വേനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണു ധാരണ. ഇന്ത്യയുടെ വികസനമുന്നേറ്റത്തില്‍ സ്വീഡന്റെ പങ്കാളിത്തത്തെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്ന് സ്വീഡിഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത പ്രസ്താവനയില്‍ മോദി പറഞ്ഞു. പാരമ്പര്യേതര ഊര്‍ജം, വ്യാപാര …
സ്വന്തം ലേഖകന്‍: വരുന്നു, പ്ലാസ്റ്റിക്കിനെ തിന്നുതീര്‍ക്കുന്ന എന്‍സൈം. ഭാവിയില്‍ പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിലേക്കു വഴിതുറക്കുമെന്നു കരുതുന്ന ശ്രദ്ധേയ കണ്ടെത്തലുമായി രംഗത്തെത്തിയത് ബ്രിട്ടനിലെ പോര്‍ട്മൗത്ത് സര്‍വകലാശാലയിലെ ഗവേഷകരും യുഎസ് ഊര്‍ജ വിഭാഗത്തിനു കീഴിലെ നാഷനല്‍ റിന്യൂവബിള്‍ എനര്‍ജി ലബോറട്ടറിയുമാണ്. പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് ‘ദഹിപ്പിക്കാന്‍’ കഴിവുള്ള എന്‍സൈം ആണു ഇവര്‍ കൃത്രിമമായി സൃഷ്ടിച്ചിരിക്കുന്നത്. ജപ്പാനിലെ പാഴ്‌വസ്തു പുനരുല്‍പാദന കേന്ദ്രത്തില്‍ …
സ്വന്തം ലേഖകന്‍: ക്യൂബയില്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്ഥാനമൊഴിയുന്നു; അവസാനിക്കുന്നത് 60 വര്‍ഷത്തെ കാസ്‌ട്രോ വാഴ്ച. റൗള്‍ കാസ്‌ട്രോ വ്യാഴാഴ്ച സ്ഥാനമൊഴിയുന്നതോടെ കാസ്‌ട്രോ എന്ന കുടുംബപ്പേരില്ലാത്ത പുതിയ പ്രസിഡന്റിനെ നാഷണല്‍ അസംബ്‌ളി (പാര്‍ലമെന്റ്) തെരഞ്ഞെടുക്കും. ഇപ്പോഴത്തെ ഒന്നാം വൈസ് പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനലായിരിക്കും പുതിയ രാഷ്ട്രത്തലവനെന്നു കരുതപ്പെടുന്നു. 1959ലെ ക്യൂബന്‍ വിപ്ലവത്തിനു നേതൃത്വം കൊടുത്ത …
സ്വന്തം ലേഖകന്‍: പത്രപ്രവര്‍ത്തനത്തിനുള്ള പുലിറ്റ്‌സര്‍ സമ്മാനം സ്വന്തമാക്കി രണ്ട് ഇന്ത്യന്‍ ഫൊട്ടോഗ്രഫര്‍മാര്‍. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതജീവിതം പകര്‍ത്തിയ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ഡാനിഷ് സിദ്ദിഖി, അഡ്‌നാന്‍ അബിദി എന്നിവര്‍ക്കാണു പുരസ്‌കാരം ലഭിച്ചത്. ഫീച്ചര്‍ ഫൊട്ടോഗ്രഫി വിഭാഗത്തില്‍ റോയിട്ടേഴ്‌സിന്റെ സംഘത്തിനാണു പുരസ്‌കാരം. സംഘത്തില്‍ അംഗങ്ങളാണു ഡാനിഷും അബിദിയും. രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡും റോയിട്ടേഴ്‌സിനാണ്. ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് റോഡീഗ്രോ …
സ്വന്തം ലേഖകന്‍: കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം; ആളപായമില്ലെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍. കാഠ്മണ്ഡു ബിരത്‌നഗറിലെ ഇന്ത്യന്‍ എംബസി കോണ്‍സുലേറ്റിനു സമീപം സ്‌ഫോടനം. തിങ്കളാഴ്ച രാത്രിയാണ് സ്‌ഫോടനം നടന്നത്. ശക്തി കുറഞ്ഞ സ്‌ഫോടനമായതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നേപ്പാളിലും വടക്കന്‍ ബീഹാറിലും വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് നിര്‍മിച്ച എംബസിയുടെ താത്കാലിക ഓഫീസിനു മുന്നിലാണ് സ്‌ഫോടനമുണ്ടായത്. കെട്ടിടത്തിന് പിറകിലെ തുറസ്സായ …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ താരറാണി ചോയി യുന്‍ ഹീ അന്തരിച്ചു; വിടവാങ്ങിയത് ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയി അഭിനയിപ്പിച്ച സൂപ്പര്‍ താരം. വൃക്ക സംബന്ധമായ രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 91 കാരിയായ ചോയിയുടെ മരണവിവരം, മൂത്ത മകനും സംവിധായകനുമായ ഷിന്‍ ജ്യോങ് ജുന്‍ ആണു പുറത്തുവിട്ടത്. ദക്ഷിണ കൊറിയന്‍ ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന സമയത്ത് ഉത്തര കൊറിയ …
സ്വന്തം ലേഖകന്‍: റഷ്യന്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് മുന്നറിയിപ്പുമായി യുഎസും ബ്രിട്ടനും. റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സര്‍ക്കാര്‍, ബിസിനസ് കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളുടെ ഹാര്‍ഡ്‌വെയറുകളില്‍ നുഴഞ്ഞുകയറി റൂട്ടര്‍ ഹാക്കിങ്ങിലൂടെ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരത്തില്‍ ഹാക്കിങ് നീക്കങ്ങള്‍ നടത്തുന്ന വന്‍ശൃംഖലയെക്കുറിച്ചാണു യുഎസും ബ്രിട്ടനും മുന്നറിയിപ്പ് നല്‍കുന്നത്. ഈ വിവരങ്ങള്‍ ചാരപ്രവര്‍ത്തനത്തിനുള്‍പ്പെടെ ദുരുപയോഗം ചെയ്യുന്നതയാണ് സൂചന. ബ്രിട്ടനിലെ സൈബര്‍ …
സ്വന്തം ലേഖകന്‍: ‘രാവിലെ അമ്മാ എന്നു വിളിക്കും; രാത്രി ഒപ്പം കിടക്ക പങ്കിടാനും,’ തെലുങ്കു സിനിമയിലെ കിടക്ക പങ്കിടല്‍ വിവാദത്തില്‍ വഴിത്തിരിവായി പുതിയ വെളിപ്പെടുത്തലുകള്‍. തെലുങ്കു സിനിമയില്‍ നിലനില്‍ക്കുന്ന കിടക്ക പങ്കിടല്‍ വിഷയത്തിനെതിരേ നടുറോഡില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡിക്ക് പിറകെ ഞെട്ടുന്ന വെളിപ്പെടുത്തലുകളുമായി കൂടുതല്‍ നടികള്‍ രംഗത്തെത്തി. നടികളായ സന്ധ്യ നായിഡു, കെ. …
സ്വന്തം ലേഖകന്‍: ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) വ്യാജന്‍; 19 കാരന്‍ ഡോക്ടറായി വിലസിയത് അഞ്ച് മാസത്തോളം. അദ്‌നാന്‍ ഖുറമാണ് വ്യാജ ഡോക്ടറായി എയിംസില്‍ കയറി പറ്റിയത്. ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യശാസ്ത്രത്തിലുള്ള യുവാവിന്റെ അറിവ് പൊലീസിനെ അമ്പരിപ്പിച്ചിട്ടുണ്ട്. യുവാവ് വ്യാജ പേരിലാണ് എയിംസില്‍ വിലസി നടന്നത്. എയിംസിലെ ഡിപ്പാര്‍ട്ട്‌മെന്റിലും …
സ്വന്തം ലേഖകന്‍: ‘ഈ ചെറിയ പെണ്‍കുട്ടികളെ എങ്ങനെയാണ് ഇയാള്‍ വളച്ചെടുക്കുന്നത്,’ ആകാംക്ഷയുണര്‍ത്തി മമ്മൂട്ടിച്ചിത്രം അങ്കിളിന്റെ ട്രെയിലര്‍. മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കപടസദാചാര ബോധത്തെ ചൂണ്ടിക്കാട്ടി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമായിരുന്നു. പതിനേഴ് കാരിയായ പെണ്‍കുട്ടിയും പിതാവിന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ …