1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2018

സ്വന്തം ലേഖകന്‍: അങ്കമാലിയില്‍ പളളിപ്പെരുന്നാളിനിടെ വെടിക്കെട്ട് അപകടം; ഒരാള്‍ കൊല്ലപ്പെട്ടു. അങ്കമാലി കറുകുറ്റി അസീസി നഗര്‍ കപ്പേളയിലെ തിരുനാള്‍ പ്രദക്ഷിണത്തിനിടെയാണ് അപകടം. കറുകറ്റി മുല്ലപ്പറമ്പന്‍ സാജുവിന്റെ മകന്‍ സൈമണ്‍ (20) ആണു മരിച്ചത്. നാലുപേര്‍ക്കു പൊള്ളലേറ്റു.

രാത്രി എട്ടരയോടെയാണ് സംഭവം.മെല്‍ജോ പൗലോസ്, സ്റ്റെഫിന്‍ ജോസ്, ജസ്റ്റിന്‍ ജെയിംസ്, ജോയല്‍ ബിജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ മെല്‍ജോ, സ്റ്റെഫിന്‍ എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലും ജസ്റ്റിന്‍, ജോയല്‍ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പളളിപ്പെരുന്നാളിനിടെയാണ് അപകടം ഉണ്ടായത്. പ്രദക്ഷിണം വന്ന വഴിയില്‍ പടക്കം കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്ന് സമീപത്തെ പടക്കം സൂക്ഷിച്ചിരുന്ന മുറിയിലേക്ക് തീ പടര്‍ന്നാണ് അപകടം നടന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.