1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാധികാ ആപ്‌തെയുടെ തല്ലുകൊണ്ട നടന്‍ തെലുങ്ക് സൂപ്പര്‍താരം? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
രാധികാ ആപ്‌തെയുടെ തല്ലുകൊണ്ട നടന്‍ തെലുങ്ക് സൂപ്പര്‍താരം? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
സ്വന്തം ലേഖകന്‍: രാധികാ ആപ്‌തെയുടെ തല്ലുകൊണ്ട നടന്‍ തെലുങ്ക് സൂപ്പര്‍താരം? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ താരം തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അയാളെ താന്‍ തല്ലിയിട്ടുണ്ടെന്നും രാധിക ആപ്‌തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. തെന്നിന്ത്യയില്‍ തമിഴ്, തെലുങ്ക് , മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ രാധികയുടെ ഈ വെളിപ്പെടുത്തല്‍ സാക്ഷാല്‍ രജനികാന്തിലേക്ക് പോലും …
അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിലപാടിലുറച്ച് ട്രംപ്
അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിലപാടിലുറച്ച് ട്രംപ്
സ്വന്തം ലേഖകന്‍: അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിലപാടിലുറച്ച് ട്രംപ്. ന്യൂ ഹാംഷെയറിലെ മാഞ്ചസ്റ്ററില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് മയക്കുമരുന്നു കച്ചവടക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത്. മയക്കുമരുന്നുകളുടെ ഉപയോഗം വളരെക്കൂടുതലുള്ള സംസ്ഥാനമാണ് ന്യൂ ഹാം ഷെയര്‍. മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമഭേദഗതിക്കുള്ള ശ്രമം നടത്തുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇതിനെതിരെ കടുത്ത രാഷ്ട്രീയ, ജുഡീഷ്യല്‍ എതിര്‍പ്പുകളാണ് നേരിടേണ്ടി …
ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുമായി പ്രശസ്ത ബിക്കിനി എയര്‍ലൈന്‍സ് വിയറ്റ്‌ജെറ്റ് ഇന്ത്യയിലേക്ക്
ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുമായി പ്രശസ്ത ബിക്കിനി എയര്‍ലൈന്‍സ് വിയറ്റ്‌ജെറ്റ് ഇന്ത്യയിലേക്ക്
സ്വന്തം ലേഖകന്‍: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരുമായി പ്രശസ്ത ബിക്കിനി എയര്‍ലൈന്‍സ് വിയറ്റ്‌ജെറ്റ് ഇന്ത്യയിലേക്ക്. വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് സര്‍വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ നാലു ദിവസമാണ് ഡല്‍ഹി ഹോചിമിന്‍ വിമാന സര്‍വ്വീസ് ഉണ്ടാവുക. വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയര്‍ലൈന്‍. ബിക്കിനി ധരിക്കണമോ അതോ പരമ്പാരാഗതത …
ചൈനയില്‍ അടിമുടി അഴിച്ചുപണിയുമായി ജിന്‍പിങ്ങിന്റെ പുതിയ മന്ത്രിസഭ; മിസൈല്‍ മാന്‍ വെയ് ഫെങ്കെ പ്രതിരോധമന്ത്രി
ചൈനയില്‍ അടിമുടി അഴിച്ചുപണിയുമായി ജിന്‍പിങ്ങിന്റെ പുതിയ മന്ത്രിസഭ; മിസൈല്‍ മാന്‍ വെയ് ഫെങ്കെ പ്രതിരോധമന്ത്രി
സ്വന്തം ലേഖകന്‍: ചൈനയില്‍ അടിമുടി അഴിച്ചുപണിയുമായി ജിന്‍പിങ്ങിന്റെ പുതിയ മന്ത്രിസഭ; മിസൈല്‍ മാന്‍ വെയ് ഫെങ്കെ പ്രതിരോധമന്ത്രി. പ്രസിഡന്റ് ജിന്‍പിങ്ങിന്റെ ആജീവനാന്ത ഭരണ പ്രഖ്യാപനത്തിനു പിന്നാലെ ചൈനയില്‍ പുതിയ മന്ത്രിസഭയും തിങ്കളാഴ്ച അധികാരമേറ്റു. നാല് ഉപ പ്രധാനമന്ത്രിമാരും വിവിധ വകുപ്പ് മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. പ്രധാനമന്ത്രി ലി കെക്വിയാങ് നിര്‍ദേശിച്ച മന്ത്രിസഭാംഗങ്ങളുടെ പേരുകള്‍ 3000 …
റോഹിംഗ്യ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട് മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചി; ഓസ്‌ട്രേലിയയിലെ പൊതുപരിപാടി റദ്ദാക്കി
റോഹിംഗ്യ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട് മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചി; ഓസ്‌ട്രേലിയയിലെ പൊതുപരിപാടി റദ്ദാക്കി
സ്വന്തം ലേഖകന്‍: റോഹിംഗ്യ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട് മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചി; ഓസ്‌ട്രേലിയയിലെ പൊതുപരിപാടി റദ്ദാക്കി. റോഹിംഗ്യ പ്രശ്‌നത്തില്‍ രാജ്യാന്തരതലത്തില്‍ വന്‍വിമര്‍ശനം നേരിടുന്ന മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചി ഓസ്‌ട്രേലിയയില്‍ പങ്കെടുക്കാനിരുന്ന പൊതുപരിപാടിയില്‍നിന്നു പിന്‍മാറുകയായിരുന്നു. സൂ ചിക്ക് അസുഖമായതിനാല്‍ പ്രസംഗവും ചോദ്യോത്തര പരിപാടിയും വേണ്ടെന്നുവച്ചതായാണു സംഘാടകര്‍ അറിയിച്ചത്. …
സൗദിയിലെ സ്ത്രീകള്‍ പര്‍ദ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
സൗദിയിലെ സ്ത്രീകള്‍ പര്‍ദ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
സ്വന്തം ലേഖകന്‍: സൗദിയിലെ സ്ത്രീകള്‍ പര്‍ദ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സൗദി സ്ത്രീകള്‍ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും ശരീരം മുഴുവന്‍ മൂടുന്ന നീളന്‍ കുപ്പായമായ അബായ (പര്‍ദ) ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മാന്യവും സഭ്യവുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ശരീഅത്ത് നിയമം അനുശാസിക്കുന്നത്. അത് …
സ്‌കൂളിലോ കോളജിലോ സര്‍വകലാശാലയിലോ ഇനി തന്റെ കവിത പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്
സ്‌കൂളിലോ കോളജിലോ സര്‍വകലാശാലയിലോ ഇനി തന്റെ കവിത പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്
സ്വന്തം ലേഖകന്‍: സ്‌കൂളിലോ കോളജിലോ സര്‍വകലാശാലയിലോ ഇനി തന്റെ കവിത പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. എല്ലാ പാഠ്യപദ്ധതിയില്‍നിന്നും തന്റെ രചനകള്‍ ഒഴിവാക്കണമെന്നും പൊതുസമൂഹത്തോടും അധികാരികളോടും അപേക്ഷിക്കുന്നതായി ചുള്ളിക്കാട് വ്യക്തമാക്കി. തന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുത്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ മാര്‍ക്കു വാരിക്കോരിക്കൊടുത്തു വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് ഇങ്ങനെയൊരപേക്ഷ ഉന്നയിക്കാന്‍ …
രാസായുധ പ്രയോഗം, റഷ്യയ്‌ക്കെതിരെ ബ്രിട്ടന് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍
രാസായുധ പ്രയോഗം, റഷ്യയ്‌ക്കെതിരെ ബ്രിട്ടന് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍
സ്വന്തം ലേഖകന്‍: രാസായുധ പ്രയോഗം, റഷ്യയ്‌ക്കെതിരെ ബ്രിട്ടന് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍. ബ്രിട്ടനും റഷ്യയും തമ്മില്‍ വാക്‌പോരു തുടരുന്നതിനിടെ, മുന്‍ ചാരനെതിരെ രാസായുധം പ്രയോഗിച്ച സംഭവത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. ‘നിയമവിരുദ്ധമായ ഈ നടപടിയിലൂടെ ഒട്ടേറെ പൗരന്‍മാരുടെ ജീവനാണ് അപകടത്തിലായത്,’ റഷ്യയെ പേരെടുത്തു വിമര്‍ശിക്കാതെ ഇയു വിദേശകാര്യ മന്ത്രിമാര്‍ ബ്രസല്‍സില്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. …
ക്രോയിഡോണില്‍ എനര്‍ജി പ്ലാന്റിലേക്ക് കാര്‍ ഇടിച്ചുകയറി, വാതക ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് നൂറു കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നു
ക്രോയിഡോണില്‍ എനര്‍ജി പ്ലാന്റിലേക്ക് കാര്‍ ഇടിച്ചുകയറി, വാതക ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് നൂറു കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നു
സ്വന്തം ലേഖകന്‍: ക്രോയിഡോണില്‍ എനര്‍ജി പ്ലാന്റിലേക്ക് കാര്‍ ഇടിച്ചുകയറി, വാതക ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് നൂറു കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നു. ലണ്ടനിനടുത്ത് ക്രോയിഡോണില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. ഇന്നലെ ക്രോയ്‌ഡോണിലേ വൈറ്റ്‌സ്റ്റോണ്‍ വേയിലുള്ള എനര്‍ജി പ്ലാന്റിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് …
സിറിയയിലെ അഫ്രീന്‍ നഗരം തുര്‍ക്കി സൈന്യം പിടിച്ചെടുത്തു; കുര്‍ദുകള്‍ക്ക് കനത്ത തിരിച്ചടി
സിറിയയിലെ അഫ്രീന്‍ നഗരം തുര്‍ക്കി സൈന്യം പിടിച്ചെടുത്തു; കുര്‍ദുകള്‍ക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: സിറിയയിലെ അഫ്രീന്‍ നഗരം തുര്‍ക്കി സൈന്യം പിടിച്ചെടുത്തു; കുര്‍ദുകള്‍ക്ക് കനത്ത തിരിച്ചടി. തുര്‍ക്കി സേനയും ഫ്രീ സിറിയന്‍ ആര്‍മിയും ചേര്‍ന്ന് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ അങ്കാറയില്‍ അറിയിച്ചു. എന്നാല്‍ അഫ്രീനില്‍ 280 സിവിലിയന്മാര്‍ കൊല്ലപ്പെട്ടെന്നുള്ള റിപ്പോര്‍ട്ട് അങ്കാറ നിഷേധിച്ചു. കൂടുതല്‍ സിവിലിയന്മാര്‍ക്കു ജീവഹാനി നേരിടുന്നതു തടയാനായി നഗരത്തില്‍നിന്നു …