സ്വന്തം ലേഖകന്‍: രണ്ടായി പിളര്‍ന്ന് ആഫ്രിക്കന്‍ ഭൂഖണ്ഡം; കിഴക്കന്‍ ആഫ്രിക്ക പൂര്‍ണമായും ഒറ്റപ്പെടുമെന്ന് ശാസ്ത്രജ്ഞര്‍. ഹോണ്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന കിഴക്കന്‍ ഭാഗമാണ് ഭൂഖണ്ഡത്തില്‍നിന്ന് പിളര്‍ന്നുമാറുന്നത്. ഇത്തരമൊന്നിന് നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് വേര്‍പെടല്‍. ഈ ഭാഗത്ത് ഇനി കടല്‍ കയറുന്നതോടെ കിഴക്കന്‍ ആഫ്രിക്ക പൂര്‍ണമായും ഒറ്റപ്പെടുകയാണ്. വേര്‍പെടല്‍ മൂലം ഗുരുതര പ്രത്യാഘാതങ്ങളും …
സ്വന്തം ലേഖകന്‍: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രശസ്ത ബ്രിട്ടീഷ് ടിവി താരത്തിനെതിരെ പരാതിയുമായി ബ്രിട്ടനിലെ ഇന്ത്യന്‍ കുടുംബം രംഗത്ത്. ലണ്ടനിലെ റസ്‌റ്റോറന്റ് ഉടമസ്ഥനായ ഫഹീം വാനൂവും കുടംബവുമാണ് പരാതിക്കാര്‍. ഫഹീമും ഭാര്യ ശില്‍പ ദണ്ഡേക്കറും മകള്‍ നാലുവയസുകാരി അമീറയും രണ്ടു സഹ പ്രവര്‍ത്തകരും സഞ്ചരിച്ച കാറിലാണ് ടി.വി താരം ആന്റ്മാക് പാര്‍ട്‌ലിന്റെ വാഹനം ഇടിച്ചത്. താരം …
സ്വന്തം ലേഖകന്‍: സ്വകാര്യ വിവരങ്ങളുടെ ചോര്‍ച്ച; സമൂഹ മാധ്യമങ്ങളില്‍ ഡിലീറ്റ് ഫേസ്ബുക്ക് ക്യാമ്പയിന്‍; ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വാട്‌സാപ്പ് സഹസ്ഥാപകനും. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ക്രേംബിജ് അനലിറ്റിക്ക അഞ്ചു കോടിയാളുകളുടെ വിവരം ചോര്‍ത്തി ദുരുപയോഗിച്ച സംഭവത്തില്‍ ഫേസ്ബുക്ക് പുലിവാലു പിടിച്ചിരിക്കവെയാണ് വാട്‌സാപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റന്‍ ഇത്തരത്തിലൊരു ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്രയാന്‍ ആക്റ്റിന്റെ വെരിഫൈ …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വീസ അപേക്ഷ ഏപ്രില്‍ രണ്ടു മുതല്‍ സ്വീകരിക്കും; പ്രീമിയം പരിശോധന സെപ്റ്റംബര്‍ 10 വരെയില്ല; പ്രതീക്ഷയോടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍. തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ വിദേശികളെ നിയമിക്കാനായി യുഎസ് അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍വീസയായ എച്ച്–1 ബി വീസ അപേക്ഷ ഏപ്രില്‍ രണ്ടു മുതല്‍ സ്വീകരിക്കും. അതേസമയം എച്ച്–1 ബി …
സ്വന്തം ലേഖകന്‍: സ്റ്റീഫന്‍ ഹോക്കിങ്ങിന് അന്ത്യവിശ്രമം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഐസക് ന്യൂട്ടന്റെയും ചാള്‍സ് ഡാര്‍വിന്റെയും ശവകുടീരങ്ങള്‍ക്കരികില്‍. കേംബ്രിജിലെ ഗ്രേറ്റ് സെന്റ് മേരീസ് പള്ളിയില്‍ 31ന് ആണു സംസ്‌കാര ശുശ്രൂഷകള്‍. തുടര്‍ന്ന്, ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഐസക് ന്യൂട്ടന്റെയും ചാള്‍സ് ഡാര്‍വിന്റെയും ശവകുടീരങ്ങള്‍ക്കരികെ അന്ത്യവിശ്രമം ഒരുക്കും. സ്‌ത്രോത്ര ശുശ്രൂഷയ്ക്കു ശേഷം ചിതാഭസ്മം അടക്കം ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. …
സ്വന്തം ലേഖകന്‍: വിസയൊന്നും വേണ്ട, ടിക്കറ്റുമായി വരൂ; ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ കായിക പ്രേമികളെ ക്ഷണിച്ച് റഷ്യ. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ പോകുന്നതിനു വീസയുടെ ആവശ്യമില്ല. പകരം ലോകകപ്പ് ടിക്കറ്റുണ്ടായാല്‍ മതി. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം …
സ്വന്തം ലേഖകന്‍: സൗദിയില്‍ ട്രക്ക് ഡ്രൈവര്‍, തപാല്‍, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ എട്ട് മേഖലകളില്‍ സ്വദേശിവത്കരണം; പതിനായിരക്കണക്കിന് പ്രവാസി ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ജനുവരിയില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച 12 മേഖലകള്‍ക്ക് പുറമേയാണിത്. ഇതോടെ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. ശക്തമായി തുടരുന്ന സ്വദേശിവത്കരണം സൗദി അറേബ്യ കൂടുതല്‍ തീവ്രമാക്കി. ട്രക്ക് !!ഡ്രൈവര്‍, കേടായ …
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അമേരിക്കന്‍ സന്ദര്‍ശനം; ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഏപ്രില്‍ ഏഴ് വരെ തുടരുന്ന മൂന്ന് ആഴ്ച നീണ്ട് നില്‍ക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്ന് …
സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കാന്‍ സഹായിച്ച് പ്രവാസലോകത്തെ പ്രിയങ്കരനായ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു; അഷ്‌റഫായി മമ്മൂട്ടി. നടന്‍ ടിനി ടോം മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 12 വര്‍ഷമായി യുഎഇയില്‍ മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എല്ലാ വിധ സഹായവും നല്‍കുന്ന അഷ്‌റഫ് ഇതു വരെ അയ്യായിരത്തോളം മൃതദേഹങ്ങള്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ്, റഷ്യന്‍ നയതന്ത്ര യുദ്ധം; മതിയായ തെളിവുകളില്ലാതെ റഷ്യയെ പ്രതിക്കൂട്ടില്‍ ആക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് കോര്‍ബിന്‍. റഷ്യന്‍ ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും വിഷബാധയേറ്റ സംഭവത്തില്‍ കഴിഞ്ഞയാഴ്ച ബ്രിട്ടണ്‍ 23 നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പകരമായി 23 ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യയും പുറത്താക്കിയിരുന്നു. തുടര്‍ന്ന് നേര്‍വ് …