സ്വന്തം ലേഖകന്‍: കോറ വരുന്നൂ! രണ്ടു പേരുമായി വിജയകരമായി പറന്ന് ചരിത്രം സൃഷ്ടിച്ച് പൈലറ്റില്ലാ ചെറുവിമാനമായ കോറ. ഗൂഗിള്‍ സ്ഥാപകനായ ലാറി പേജിന്റെ കിറ്റി ഹോക്ക് എന്ന വിമാന കമ്പനിയാണ് കോറ നിര്‍മ്മിച്ചത്. രണ്ട് യാത്രക്കാരുമായി ന്യൂസിലന്റില്‍ പരീക്ഷണപ്പറക്കല്‍ നടത്തി വിജയിച്ചതോടെ ഒരു പുതുചരിത്രമാണ് പിറക്കുന്നത്. കിറ്റി ഹോക്ക് നിര്‍മിച്ച കോറ എന്ന ചെറുവിമാനം ഒരു …
സ്വന്തം ലേഖകന്‍: ദോക്‌ലായില്‍ നിലവിലുണ്ടായിരുന്ന അവസ്ഥയ്ക്ക് ചൈന മാറ്റം വരുത്താന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് ഇന്ത്യ; ചൈനയുടെ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് തടസമില്ലെന്നും വിശദീകരണം. കഴിഞ്ഞ വര്‍ഷം ദോക്‌ലായിലെ അതിര്‍ത്തി തര്‍ക്കത്തിന്മേലുണ്ടായ ഒത്തുതീര്‍പ്പു നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവലെയാണ് വിശദീകരിച്ചത്. ദോക്‌ലായില്‍ ഇരുവിഭാഗം സൈനികരും നേര്‍ക്കുനേര്‍! വന്നതിനു പിന്നില്‍ ചൈനയാണെന്നും …
സ്വന്തം ലേഖകന്‍: യുഎസ് സേനയില്‍ ചേരാന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്കിട്ട് ട്രംപിന്റെ പുതിയ ഉത്തരവ്. നല്ലവില്‍ സര്‍വീസിലുള്ളവര്‍ക്കു തുടരാമെങ്കിലും പുതിയതായി ട്രാന്‍സ്‌ജെന്‍ഡറുകളെ എടുക്കില്ല. പരിഗണിക്കുന്നെങ്കില്‍ അതു പ്രത്യേക സാഹചര്യത്തില്‍ മാത്രമായിരിക്കുമെന്നും പ്രസിഡന്റിന്റെ ഉത്തരവിലുണ്ട്. സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയുള്ള വിവാദ ഉത്തരവില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. എല്‍ജിബിടി സംഘടനകള്‍ പരാതി നല്‍കിയതോടെ കോടതി അതു തടഞ്ഞു. ഇതോടെയാണു …
സ്വന്തം ലേഖകന്‍: ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ചര്‍ച്ചകളുടെ തുടക്കം കുറിച്ച് ഉന്നതതല കൂടിക്കാഴ്ച; ട്രംപ്, കിം ജോംഗ് ഉന്‍ കൂടിക്കാഴ്ച മേയില്‍. ഏപ്രില്‍ ഒടുവില്‍ നടത്താനിരിക്കുന്ന കൊറിയകള്‍ തമ്മിലുള്ള ഉച്ചകോടിക്കു മുന്നോടിയായി അടുത്തയാഴ്ച ഉന്നതതല ചര്‍ച്ച നടത്തും. അതിര്‍ത്തിയിലുള്ള സൈനികമുക്ത മേഖലയായ പന്‍മുന്‍ജോം ഗ്രാമത്തിലായിരിക്കും ചര്‍ച്ച. ഇരുപക്ഷവും മൂന്നംഗ പ്രതിനിധിസംഘത്തെ അയയ്ക്കും. ദക്ഷിണ കൊറിയയില്‍ …
സ്വന്തം ലേഖകന്‍: കാന്‍സര്‍ ബാധിതനായ ഏഴു വയസുകാരനെ ഒരു ദിവസത്തേക്ക് കുട്ടിപ്പോലീസാക്കി മുംബൈ പോലീസ്; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍. വലുതാകുമ്പോള്‍ ആരാകണമെന്ന് ചോദിച്ചവരോടെല്ലാം അര്‍പിത് മണ്ഡല്‍ എന്ന ഏഴു വയസ്സുകാരന്‍ പറഞ്ഞത് പൊലീസ് ആകണമെന്നായിരുന്നു. എന്നാല്‍ ആ സ്മ്പ്‌നം പൂര്‍ത്തികരിക്കും മുമ്പേ അര്‍പിതിനെ തേടി ക്യാന്‍സര്‍ എത്തി. പക്ഷെ ക്യാന്‍സര്‍ ബാധിച്ച് ആശുപത്രിക്കിടക്കയില്‍ കിടക്കുന്നതൊന്നും അവന്റെ …
സ്വന്തം ലേഖകന്‍: സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയത് ഉപയോക്താക്കളുടെ സമ്മതത്തോടെയോ? കേംബ്രിജ് അനലിറ്റിക്കയോട് ഇന്ത്യ. ഫേസ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ സംഭവത്തില്‍ വിവാദച്ചുഴിയില്‍പ്പെട്ട കേംബ്രിജ് അനലിറ്റിക്കയോട് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. വിശദമായ റിപ്പോര്‍ട്ട് ഈ മാസം 31 നകം നല്‍കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: പാക് കോടീശ്വരന്റെ കോടികള്‍ വിലവരുന്ന ഫെരാരി കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പൊടിച്ച് ബ്രിട്ടീഷ് പോലീസ്. പാക് വംശജനായ കോടീശ്വരന്‍ സാഹിദ് ഖാന്റെ സൂപ്പര്‍ കാറാണ് കാര്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലും റോഡില്‍ ഇറക്കാന്‍ പറ്റുന്ന കണ്ടീഷനില്‍ അല്ല എന്ന് കണ്ടെത്തിയതിനാല്‍ തകര്‍ത്തതെന്ന് പൊലീസ് വിശദീകരിക്കുന്നു. ഏകദേശം 2 കോടി രൂപ വില മതിക്കും കാറിന്. …
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പകുതിയോളം ജീവികളും വംശനാശ ഭീഷണിയുടെ വക്കിലെന്ന് പഠന റിപ്പോര്‍ട്ട്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഫ്രിക്കയിലെ പകുതിയോളം പക്ഷികളും സസ്തനികളും ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്തെ 550 വിദ്ഗധരുടെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇന്റര്‍ഗവര്‍ണമെന്റല്‍ സയന്‍സ് പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് ഇക്കോസിസ്റ്റം …
സ്വന്തം ലേഖകന്‍: ഭാര്യയെ തല്ലിയ ഇന്ത്യന്‍ വംശജന് മാഞ്ചസ്റ്ററില്‍ 10 മാസം തടവ്. 46കാരനായ ബിസിനസുകാരന്‍ ഗുര്‍മിത് ദോസഞ്ചറിനാണ് മാഞ്ചസ്റ്ററിലെ മിന്‍ഷുല്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതി 10 മാസം തടവ് വിധിച്ചത്. 37 കാരിയായ ഭാര്യ സാദിയയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് തടവ്, നേരത്തെ ഉപദ്രവിച്ചതിന്റെ ഫലമായി ക്രച്ചസില്‍ കഴിയുന്ന ഭാര്യയുടെ ഊന്നുവടി ഉപയോഗിച്ച് അവരെ വീണ്ടും …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയുടെ തീരത്ത് കൂട്ടത്തോടെ തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നു; ഭീതിയോടെ തീരദേശവാസികള്‍. 150 ഓളം തിമിംഗലങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളീല്‍ കരയ്ക്കടിഞ്ഞത്. തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് സ്രാവുകളെയും കരയിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാകും. ഇത് തീരദേശ വാസികളെയും അക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്നലെ രാത്രിയോടെ കരയ്ക്ക് അടിഞ്ഞ തിമിംഗലങ്ങള്‍ പലതും ചത്തു. ജീവനുള്ള ആറ് തിമിംഗലങ്ങളെ കടലില്‍ എത്തിച്ചതായി …