സ്വന്തം ലേഖകന്‍: ട്രംപുമായുള്ള ബന്ധം മൂടിവെച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; വിവാദത്തിനു തിരികൊളുത്തി പോണ്‍ നായികയുടെ ടിവി അഭിമുഖം. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റാകും മുന്‍പ് അദ്ദേഹവുമായി അവിഹിതബന്ധമുണ്ടായിരുന്നെന്ന് അവകാശപ്പെടുന്ന സ്റ്റോമി ഡാനിയല്‍സിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ട്രംപുമായുള്ള ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ തനിക്കു ഭീഷണിയുണ്ടായിരുന്നെന്ന് നടി അഭിമുഖത്തില്‍ വ്യക്തമാക്കി. 2011ല്‍ കൈക്കുഞ്ഞിനൊപ്പം ഫിറ്റ്‌നസ് ക്ലാസിനു പോകുമ്പോള്‍ അജ്ഞാതന്‍ …
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; രണ്ടാമൂഴം ഉറപ്പിച്ച് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി. മൂന്നു ദിവസമാണ് വോട്ടെടുപ്പ്. നിലവിലെ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി വീണ്ടും തിരഞ്ഞെടുക്കപ്പെടാനാണു സാധ്യതയെന്നാണ് സൂചനകള്‍. അധികമാരുമറിയാത്ത ഗാഡ് പാര്‍ട്ടിയുടെ മേധാവി മൂസ മുസ്തഫ മൂസയാണ് എതിരാളി. ഏപ്രില്‍ രണ്ടിനു ഫലം പ്രഖ്യാപിക്കും. 2013ല്‍ ഈജിപ്തില്‍ …
സ്വന്തം ലേഖകന്‍: 1000 കോടി ബജറ്റില്‍ മഹാഭാരത സിനിമകളുമായി ആമിര്‍ ഖാനും മോഹന്‍ലാലും; ആരാണ് ആദ്യമെത്തുക എന്ന ആകാംക്ഷയില്‍ പ്രേക്ഷകര്‍. 1000 കോടി ബഡ്ജറ്റില്‍ നിര്‍മിക്കുന്ന രണ്ടു പടങ്ങളും ചിത്രീകരണത്തിനായി ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമൂഴം എം.ടി വാസുദേവന്‍ നായരുടെ നോവലിനെ ആസ്പദമാക്കിയിട്ടുള്ളതാണ്. ശ്രീകുമാര്‍ മേനോനാണ് രണ്ടാമൂഴം സംവിധാനം ചെയുന്നത്. മോഹന്‍ലാല്‍ ഈ സിനിമയില്‍ ഭീമന്റെ …
സ്വന്തം ലേഖകന്‍: സൗദി നഗരങ്ങള്‍ ലക്ഷ്യമാക്കി ഹൂതി മിസൈലുകള്‍; ഒഴിവായത് വന്‍ അപകടമെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ നഗരങ്ങളിലേക്കായി ഹൂതി വിമതര്‍ തൊടുത്ത ഏഴു മിസൈലുകള്‍ സൗദി വ്യോമസേന തകര്‍ത്തു. മിസൈലുകളിലൊന്നു വീടിനു മുകളില്‍ തകര്‍ന്നുവീണ് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ആഭ്യന്തരയുദ്ധം നടക്കുന്ന യെമനില്‍നിന്നു ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. വടക്കുകിഴക്കന്‍ റിയാദിനെ ലക്ഷ്യമിട്ടു മൂന്നു …
സ്വന്തം ലേഖകന്‍: ഒറ്റ പെഗ് മദ്യത്തിന്റെ വില 9.14 ലക്ഷം രൂപ! ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ച് റെക്കോര്‍ഡിട്ട് ലണ്ടനിലെ ഇന്ത്യക്കാരി. ലണ്ടനിലെ ഹൈഡ് കെസിങ്ടന്‍ ബാറില്‍ സൂക്ഷിച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള കോണ്യാക്കിന്റെ 40 മില്ലിലീറ്ററിന്റെ പെഗ് വാങ്ങിക്കഴിച്ചാണ് ഇന്ത്യക്കാരി രഞ്ജിത ദത്ത് മക്‌ഗ്രൊവാര്‍ട്ടി ലോക റെക്കോര്‍ഡിട്ടത്. ഇതോടെ ലോകത്തിലെ ഏറ്റവും വിലയേറിയ …
സ്വന്തം ലേഖകന്‍: കേംബ്രിജ് അനലിറ്റിക്ക വിവാദം; വീണ്ടും മാപ്പു പറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്; ഫെയ്‌സ്ബുക്ക് സുര്‍ക്ഷ ശക്തമാക്കുമെന്ന് ഉറപ്പ്. ബ്രിട്ടീഷ് പത്രങ്ങളില്‍ നല്‍കിയ മുഴുവന്‍ പേജ് പരസ്യത്തിലൂടെയാണ് സക്കര്‍ബര്‍ഗ് മാപ്പു പറഞ്ഞത്. നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഞങ്ങളില്‍ നിക്ഷിപ്തമാണ്. അത് ഞങ്ങള്‍ക്കു സാധിച്ചില്ലെങ്കില്‍ അതിനു ഞങ്ങള്‍ അര്‍ഹരുമല്ല – സക്കര്‍ബര്‍ഗിന്റെ ഒപ്പോടുകൂടിയ പരസ്യത്തില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബ്രിട്ടീഷുകാരനായ ഗള്‍ഫ് ന്യൂസ് മുന്‍എഡിറ്റര്‍ക്ക് ദുബായ് കോടതി 10 വര്‍ഷം തടവ് വിധിച്ചു. ഗള്‍ഫ് ന്യൂസ് എഡിറ്ററായിരുന്ന ഫ്രാന്‍സിസ് മാത്യുവിനാണ് ദുബായ് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചത്. ദുബായിലെ ജുമൈറിയയിലെ വസതിയില്‍ ജൂലൈ നാലിനാണ് ജെയിന്‍ മാത്യുവിന്റെ മൃതദേഹം കാണപ്പെട്ടത്. കൊള്ളക്കാര്‍ കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം ഭര്‍ത്താവ് പറഞ്ഞത്. കടത്തില്‍ …
സ്വന്തം ലേഖകന്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോണ്‍ ബോള്‍ട്ടണെ നിയമിച്ചത് നാണമില്ലാത്ത നടപടിയെന്ന് ഇറാന്‍. ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ഷംഖാനിയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ കണക്കറ്റ് പരിഹസിച്ച് രംഗത്തെത്തിയത്. ഭീകരസംഘടനകളുടെ പട്ടിയില്‍ പേരുള്ള മുജാഹിദ്ദീന്‍ഇഖല്‍ക്ക് എന്ന സംഘടനയുമായി ബോള്‍ട്ടിന് ബന്ധമുണ്ടെന്നും അവരില്‍ നിന്ന് പ്രതിഫലം പറ്റുന്നയാളാണ് അദ്ദേഹമെന്നുമാണ് ഷംഖാനിയുടെ …
സ്വന്തം ലേഖകന്‍: ഏതു സാഹചര്യവും നേരിടാന്‍ തയ്യാര്‍; ഡോക്‌ലാം പ്രശ്‌നത്തില്‍ ചൈനയ്ക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യ. ഡോക്‌ലാമില്‍ ഏത് അപ്രതീക്ഷിത സാഹചര്യവും നേരിടാന്‍ തയ്യാറണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ശത്രുക്കള്‍ക്കെതിരെ രക്തം ചിന്തുന്ന പോരാട്ടത്തിന് തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി. അതിര്‍ത്തിയിലെ നിലവിലുള്ള സാഹചര്യത്തിന് മാറ്റം …
സ്വന്തം ലേഖകന്‍: സൈബീരിയയില്‍ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍. സൈബീരിയന്‍ നഗരമായ കെമെറോവൊയിലെ ഒരു ഷോപ്പിങ് മാളിലുണ്ടായ അഗ്‌നിബാധയില്‍ 37 പേര്‍ കൊല്ലപ്പെട്ടു. നാലു നില കെട്ടിടത്തിന്റെ മുകളിലെ നില പൂര്‍ണ്ണമായും കത്തി നശിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും നൂറോളം പേരെ രക്ഷപ്പെടുത്തിയതായും റഷ്യന്‍ …