സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രിയ്ക്കും സുരക്ഷാ പരിശോധന; രാജ്യം അപമാനിക്കപ്പെട്ടതായി പാക് മാധ്യമങ്ങള്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസിയെ അമേരിക്കന്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കിയതായി പാക് ടെലിവിഷന്‍ ചാനലുകളാണ് വാര്‍ത്തയും ദൃശ്യങ്ങളും പുറത്തുവിട്ടത്. സുരക്ഷാ പരിശോധനയ്ക്കുശേഷം കോട്ട് കൈയില്‍തൂക്കി ബാഗുമായി അബ്ബാസി പുറത്തേക്കുവരുന്ന ദൃശ്യങ്ങളാണ് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം …
സ്വന്തം ലേഖകന്‍: ഒടുവില്‍ ചൈനയും സമ്മതിച്ചു, അതിഥി കിം ജോങ് ഉന്‍ തന്നെ; ഷി ചിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചയില്‍ ആണവ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രഖ്യാപനം. ഇരു നേതാക്കളും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 2011ല്‍ പ്രസിഡന്റായി സ്ഥാനമേറ്റശേഷം കിം ജോങ് ഉന്‍ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു ഇത്; ഒരു വിദേശ രാഷ്ട്രത്തലവനുമായുള്ള ആദ്യ കൂടിക്കാഴ്ചയും. …
സ്വന്തം ലേഖകന്‍: യുഎസ് മാധ്യമമായ പ്ലേബോയും ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു; #ഡിലീറ്റ്‌ഫേസ് ബുക്ക് ക്യാമ്പയിന്‍ ശക്തി പ്രാപിക്കുന്നു. ഇലോണ്‍ മസ്‌കിന്റെ കമ്പനികളായ ടെസ്‌ലയും സ്‌പെയ്‌സ് എക്‌സും ഫെയ്‌സ്ബുക് പേജുകള്‍ ഡിലീറ്റ് ചെയ്തതിനു പിന്നാലെയാണ് യുഎസ് വ്യവസായലോകത്ത് #DeleteFacebook ക്യാംപെയ്ന്‍ ശക്തമായത്. യുഎസ് മാധ്യമസ്ഥാപനമായ പ്ലേബോയ് കഴിഞ്ഞദിവസം ഫെയ്‌സ്ബുക് പേജ് വേണ്ടെന്നുവച്ചു. രണ്ടര കോടിയിലധികം ഫോളോവേഴ്‌സുള്ള …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒന്‍പതു രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വീസ നല്‍കി യുഎഇ. പുതിയ തൊഴില്‍ വീസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വീസ സേവന കേന്ദ്രങ്ങളായ തസ്ഹീല്‍ സെന്ററുകളിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍നിന്ന് പുതിയ നിബന്ധനകള്‍ നീക്കം ചെയ്തു. നേരത്തേ വീസ അപേക്ഷയോടൊപ്പം സ്വഭാവ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍; നല്‍കുന്നത് 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റു കൂടിയായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അത് എന്ന് മുതല്‍ നടപ്പാകും എന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല. …
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്‍ ചൈനയില്‍ത്തന്നെ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചൈന; ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തല്‍. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ചൈനയിലെത്തിയ കിം ബുധനാഴ്ച വരെ ഇവിടെയുണ്ടായിരുന്നുവെന്നും സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്നും പരീക്ഷണം അവസാനിപ്പിക്കുമെന്നും കിം ജോങ് ഷീ …
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സിനിമയില്‍ മാത്രമല്ല; എല്ലായിടത്തുമുണ്ടെന്ന് ഐശ്വര്യാ റായ്. കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മീ റ്റൂ കാമ്പയിനിനെക്കുറിച്ചും ലൈംഗിക ചൂഷണത്തെക്കുറിച്ചും ഐശ്വര്യ സംസാരിച്ചത്. ‘ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ജനങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. പക്ഷേ ഇത്തരം ചര്‍ച്ചകള്‍ ലോകത്തിലെ ഏതെങ്കിലും ഒരു മൂലയില്‍ ഒതുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. …
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍, റഷ്യ ശീതസമരം തുടരുന്നു; റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി ബ്രിട്ടന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍; തിരിച്ചടിയ്ക്കുമെന്ന ഭീഷണിയുമായി റഷ്യ. മുന്‍ ബ്രിട്ടീഷ് ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ക്കുമെതിരായ രാസായുധപ്രയോഗത്തിന് മറുപടിയായി 60 നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ യു.എസ് നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് റഷ്യ വ്യക്തമാക്കി. നേരത്തെ, 23 നയതന്ത്ര പ്രതിനിധികളെ പുറത്താക്കി …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ തരംഗമായ കിഴക്കന്‍ യൂറോപ്പിലെ ഓറഞ്ച് നിറത്തിലുള്ള മഞ്ഞുമലകള്‍; രഹസ്യം പുറത്ത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അപൂര്‍വ്വപ്രതിഭാസം കാണാന്‍ നിരവധി ആളുകളാണ് നിന്ന് കിഴക്കന്‍ യൂറോപ്പിലേക്കെത്തിയത്. മഞ്ഞിന്റെ ഈ നിറംമാറ്റത്തിന് പിന്നിലെ രഹസ്യം സഹാറ മരുഭൂമിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹാറ മരുഭൂമിയിലെ പൊടിമണ്ണ് അന്തരീക്ഷത്തില്‍ കലര്‍ന്ന് കാറ്റിലൂടെ മഞ്ഞിനും മഴയ്‌ക്കൊപ്പം പെയ്യുന്നതാണ് നിറവ്യത്യാസത്തിന് …
സ്വന്തം ലേഖകന്‍: ട്രംപും പോണ്‍ താരം ഡാനിയല്‍സുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ്; ട്രംപിന്റെ വക്കീലിനെതിരെ മാനനഷ്ടക്കേസുമായി സ്റ്റോമി ഡാനിയല്‍സ്. ട്രംപുമായി നടത്തിയ ലൈംഗികബന്ധത്തെ കുറിച്ച് കഴിഞ്ഞദിവസം വെളിപ്പെടുത്തിയ പോണ്‍ നായിക സ്‌റ്റോമി ഡാനിയല്‍സിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് വൈറ്റ് ഹൗസ് രംഗത്ത്. പ്രസിഡന്റ് ട്രംപും, സ്‌റ്റോമിയും തമ്മില്‍ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കിയ വൈറ്റ് ഹൗസ്, …