1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2018

സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍; നല്‍കുന്നത് 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റു കൂടിയായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അത് എന്ന് മുതല്‍ നടപ്പാകും എന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല.

സിംഗിള്‍ എന്‍ട്രി വിസയാകും നല്‍കുകയെന്നും അത് 30 ദിവസത്തേക്കാണ് നല്‍കുകയെന്നുമാണ് വിവരം. സാമ്പത്തിക രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ടൂറിസ്റ്റ് വിസ നല്‍കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷം 30 മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.

ഫാമിലി വിസ, ജോബ് വിസ തുടങ്ങിയവയും ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസയുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ടൂറിസ്റ്റ് വിസ കൂടി വരുന്നതോടെ സൗദിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിന്‍ വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് വിമാനക്കമ്പനികള്‍. ഒപ്പം പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബങ്ങളെ ഹൃസ്വ സന്ദര്‍ശനങ്ങള്‍ക്കായി സൗദിയിലേക്ക് കൊണ്ടുവരാമെന്ന നേട്ടവുമുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.