സ്വന്തം ലേഖകന്‍: ഇത്തിക്കര പക്കിയായി കണ്ണിറുക്കി മോഹന്‍ലാല്‍; പുതിയ ലുക്ക് ഏറ്റെടുത്ത സമൂഹം മാധ്യമങ്ങള്‍. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രമാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുറത്തുവിട്ടത്. കുറ്റിത്തലമുടിയും താടിയും ഒട്ടും ഗ്ലാമറല്ലാത്ത ലാലിന്റെ വേറിട്ടൊരു ലുക്കാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ ദിവസമാണ് ലാല്‍ കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. റോഷന്‍ …
സ്വന്തം ലേഖകന്‍: ട്രംപുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു എന്ന വെളിപ്പെടുത്തലുമായി അടുത്ത മോഡല്‍ രംഗത്ത്. അമേരിക്കന്‍ പ്രസഡന്റ് ഡോണള്‍ഡ് ട്രംപുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി പ്ലേബോയി മാഗസിനിന്റെ മുന്‍ മോഡല്‍ കാരെന്‍ മക്ഡൗഗല്‍ ആണ് രംഗത്തുവന്നിരിക്കുന്നത്. ട്രംപുമായി 2006 ല്‍ ശാരീരികബന്ധം ഉണ്ടായിരുന്നെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മിലാനിയ ട്രംപ് ഇളയകുട്ടിയെ പ്രസവിച്ച് ഒരു മാസത്തിനു ശേഷമായിരുന്നു ഇരുവരും …
സ്വന്തം ലേഖകന്‍: അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ഇന്ത്യന്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തും; ചൈനയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ സന്ദര്‍ശനത്തെ ചൈന എതിര്‍ത്തതിനു പിന്നാലെ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ രംഗത്ത്. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിലെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കുമാണ് അവിടെ പോകാന്‍ അവകാശമെന്നും …
സ്വന്തം ലേഖകന്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ ബാങ്കുകളില്‍ നടന്നത് 61,260 കോടി രൂപയുടെ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. 2017 മാര്‍ച്ച് 31 വരെയുള്ള അഞ്ചു സാമ്പത്തിക വര്‍ഷത്തിനിടയില്‍ പൊതുമേഖല ബാങ്കുകളില്‍ നടന്നത് 8670 വായ്പ ക്രമക്കേടെന്ന് റിസര്‍വ് ബാങ്കില്‍ നിന്നുള്ള വിവരാവകാശരേഖയില്‍ പറയുന്നു. ക്രമക്കേടുകളുടെ മൊത്തം തുക 61,260 കോടി രൂപ വരും. റിസര്‍വ് ബാങ്കില്‍ …
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ സ്‌കൂള്‍ കൂട്ടക്കൊല; 19 കാരനായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്. യു.എസ് സംസ്ഥാനമായ ഫ്‌ലോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പു നടത്തി 17 പേരെ കൊലപ്പെടുത്തിയ നികളസ് ക്രൂസ് കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. വെടിവെപ്പിനുശേഷം കടന്നു കളഞ്ഞ നികളസിനെ മണിക്കൂറിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കടുത്ത ആത്മസംഘര്‍ഷമാണ് ക്രൂസിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് …
സ്വന്തം ലേഖകന്‍: സ്‌കൂളിലേക്ക് തോക്കുമായി വന്ന് അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവച്ചു കൊല്ലുമെന്ന് ഭീഷണിക്കത്ത്; അമേരിക്കയില്‍ പതിനൊന്ന് വയസുകാരി പിടിയില്‍. ഫ്‌ളോറിഡയിലെ ഡേയ്‌വിയിലാണ് സംഭവം. നോവ മിഡില്‍ സ്‌കൂളിലെ പതിനൊന്നു വയസ്സുകാരിയായ വിദ്യാര്‍ഥിനിയാണ് പിടിയിലായത്. വിദ്യാര്‍ഥിനി സ്വന്തം കൈപ്പടയിലെഴുതിയ കത്തും കണ്ടെടുത്തു. അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലിന് അടിയില്‍ വിദ്യാര്‍ഥിനി കത്ത് കൊണ്ടു പോയി വയ്ക്കുകയായിരുന്നെന്ന് ഡെയ്‌വി …
സ്വന്തം ലേഖകന്‍: യെമനിലെ ഐഎസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ച് പാകിസ്താന്‍; സൗദിയില്‍ പാക് സൈന്യത്തെ നിയോഗിക്കും. യെമനില്‍ വര്‍ഷങ്ങളായി തുടരുന്ന ഐഎസ് വിരുദ്ധ പോരാട്ടങ്ങളില്‍ ഭാഗമാകാനാണ് സൗദിക്കൊപ്പം സൈനിക ഉഭയകക്ഷിബന്ധത്തിന് പാകിസ്താന്‍ തീരുമാനിച്ചത്. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയും സൗദി അംബാസിഡര്‍ നവാഫ് സയിദ് അല്‍ മാലികിയും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടന്ന …
സ്വന്തം ലേഖകന്‍: വായ്പത്തട്ടിപ്പ് നടത്തി മുങ്ങിയ കോടീശ്വരനായ പ്രതി നീരവ് മോദിയെ വലയിലാക്കാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടുന്നു. നീരവ് മോദിയുടെയും ബന്ധുവും വ്യാപാര പങ്കാളിയുമായ മെഹുല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം ഒരു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇന്നലെ ഒരു ജനറല്‍ മാനേജര്‍ അടക്കം എട്ട് ഉദ്യോഗസ്ഥരെക്കൂടി സസ്‌പെന്‍ഡ് ചെയ്തു. …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്ക് ഭരണഘടനാ വിരുദ്ധമെന്ന് യുഎസ് കോടതി; തീരുമാനം മുസ്ലീങ്ങളെ ഉന്നമിട്ടുള്ളതാണെന്നും നിരീക്ഷണം. ആറു മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്കു യുഎസിലേക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതു ഭരണഘടനാവിരുദ്ധമെന്നു ഫെഡറല്‍ അപ്പീല്‍ കോടതിയാണ് വിധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ തീരുമാനം മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചുള്ളതാണെന്നും മതത്തിന്റെ പേരിലുള്ള ഇത്തരം വിവേചനം ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും വെര്‍ജീനിയയിലെ …
സ്വന്തം ലേഖകന്‍: വിദേശ മലയാളികള്‍ക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ–മെയില്‍ വഴി അപേക്ഷിക്കാം. നിലവില്‍ വിദേശത്തു താമസിക്കുന്ന മലയാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ–മെയില്‍ വഴി അപേക്ഷിക്കാനുള്ള സൗകര്യം നിലവില്‍ വന്നു. www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും നാട്ടിലെ വ്യക്തിയെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇ–മെയില്‍ ആയി …