സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രധാനി ഇന്ത്യന്‍ വംശജന്‍; ദുബായിലേക്ക് കടന്നതായി സൂചന. കേസില്‍ പൊലീസ് അന്വേഷിക്കുന്ന ഇന്ത്യന്‍ വംശജന്‍ അജയ് ഗുപ്ത പത്തു ദിവസം മുന്‍പേ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജൊഹാനസ്ബര്‍ഗ് വിമാനത്താവളത്തില്‍നിന്ന് ആറാം തീയതി രാത്രി എട്ടരയ്ക്ക് എമിരേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്കാണ് അംഗരക്ഷകരോടൊപ്പം ഇയാള്‍ കടന്നത്. സുമയുമായുള്ള …
സ്വന്തം ലേഖകന്‍: കെ.വി.എം ആശുപത്രി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാതെ പിന്നോട്ടില്ല; സഹകരണ, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കുമായി മുന്നോട്ട്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്കുന്നത്. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കുക, പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അരലക്ഷം നേഴ്‌സുമാര്‍ പണിമുടക്കുന്നത്. …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയി അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ ജേക്കബ് സുമയ്ക്ക് പകരക്കാരന്‍; പുതിയ പ്രസിഡന്റായി സിറില്‍ റാമഫോസ. അഴിമതി തുടച്ചുനീക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നു റാമഫോസ വ്യക്തമാക്കി. രാജിവച്ചൊഴിയാന്‍ കഴിഞ്ഞ ദിവസം ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്(എഎന്‍സി) സുമയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ സുമ വഴങ്ങാത്തതിനെത്തുടര്‍ന്ന് അവിശ്വാസപ്രമേയ ചര്‍ച്ചയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. എഎന്‍സിക്കു വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം …
സ്വന്തം ലേഖകന്‍: ഗൂഗിള്‍ സെര്‍ച്ചില്‍ സണ്ണി ലിയോണിനെ മറികടന്ന് ‘മാണിക്യ മലരായ’ പ്രിയ വാര്യര്‍, ആ പെണ്‍കുട്ടിയെ കണ്ടു പഠിക്കാന്‍ സണ്ണിയോട് ആരാധകര്‍. ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പാട്ടിനെ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ഒപ്പം കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിക്കാണിക്കുന്ന പ്രിയ വാര്യരും ഇന്ത്യ മുഴുവന്‍ തരംഗമായിരിക്കുകയാണ്. …
സ്വന്തം ലേഖകന്‍: മന്ത്രിമാര്‍ കീഴ്ജീവനക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിലക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. മന്ത്രിമാര്‍ക്കായി പുറത്തിറക്കിയ പുതിയ പെരുമാറ്റച്ചട്ടത്തിലാണ് പ്രധാനമന്ത്രി മാല്‍കം ടേംബുള്‍ മന്ത്രിമാര്‍ കര്‍ശനമായി പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് നിര്‍ദേശിച്ചത്. മുന്‍ ജീവനക്കാരിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസിയുടെ രാജിക്കായി ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. മുന്‍ മാധ്യമ …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം; നട്ടംതിരിഞ്ഞ് യാത്രക്കാര്‍. വിദ്യാര്‍ഥികളുടേതുള്‍പ്പെടെ ബസ്ച്ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് സ്വകാര്യബസുകള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. മിനിമം ചാര്‍ജ് വര്‍ധന ഒരു രൂപയിലൊതുക്കിയത് സ്വീകാര്യമല്ല. വിദ്യാര്‍ഥികളുടെ സൗജന്യയാത്രാ ഇളവ് 50 ശതമാനം കുറയ്ക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകളില്‍ …
സ്വന്തം ലേഖകന്‍: വിജയ് മല്യയുടെ ചെലവുകള്‍ക്കായി ആഴ്ചതോറും 16 ലക്ഷം രൂപ അനുവദിച്ച് ബ്രിട്ടീഷ് കോടതി. 9000 കോടി രൂപയുടെ വായ്പാതട്ടിപ്പു നടത്തി ലണ്ടനിലേക്കു മുങ്ങിയ വിജയ് മല്യക്ക് ദൈനംദിന ചെലവുകള്‍ നടത്താന്‍ ആഴ്ചതോറും 18,325.31 പൗണ്ട് (16.4 ലക്ഷം രൂപ) ബ്രിട്ടീഷ് ഹൈക്കോടതി അനുവദിച്ചു. മല്യയുടെ 150 കോടി ഡോളര്‍ വരുന്ന സ്വത്തുക്കള്‍ മരവിപ്പിച്ചിരിക്കുന്ന …
സ്വന്തം ലേഖകന്‍: അല്‍ ഐനില്‍ പൊതു സ്ഥലത്ത് മാലിന്യം തള്ളിയാല്‍ 10,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ. പൊതുസ്ഥലത്ത് മാലിന്യം കളയുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് അല്‍ഐന്‍ മുനിസിപ്പാലിറ്റി താക്കീത് നല്‍കി. പൊതു സ്ഥലത്ത് പാഴ് വസ്തുക്കളും മാലിന്യവും തള്ളുന്നത് തടയാനുള്ള അല്‍ഐന്‍ സിറ്റി മുനിസിപ്പാലിറ്റിയുടെ കര്‍ശന നീക്കത്തിന്റെ ഭാഗമായാണിത്. അല്‍ഐന്‍ …
സ്വന്തം ലേഖകന്‍: വാഷിംഗ്ടണില്‍ സൈനിക ശക്തി പ്രകടനം നടത്താന്‍ ഉറച്ച് ട്രംപ്; ചെലവ് മൂന്നു കോടി ഡോളര്‍. ലോകത്തിനു മുന്നില്‍ യുഎസിന്റെ സൈനികബലം കാട്ടാനായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാഷിങ്ടനില്‍ നടത്താനാഗ്രഹിക്കുന്ന സൈനിക പരേഡിനു കുറഞ്ഞതു മൂന്നു കോടി ഡോളര്‍ (195 കോടി ഇന്ത്യന്‍ രൂപ) ചെലവാകുമെന്നു വൈറ്റ്ഹൗസ് ബജറ്റ് മേധാവി മിക്ക് മള്‍വനെ വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപ തട്ടിയ വജ്രവ്യാപാരി നീരവ് മോദിയും കുടുംബവും രാജ്യം വിട്ടു; റെയ്ഡില്‍ 5100 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീരവ് മോദിയുടെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന തുടരുകയാണ്. സ്വര്‍ണവും വജ്രവും ആഭരണങ്ങളും ഉള്‍പ്പെടെ 5100 കോടിയുടെ സ്വത്ത് ഇതുവരെ പിടിച്ചെടുത്തു. 4000 …