സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയക്ക് കിം ജോംഗ് ഉന്നിന്റെ നന്ദി; ഇരു കൊറിയകളും സൗഹൃദത്തിന്റെ പാതയില്‍ മുന്നോട്ടെന്ന് സൂചന. പ്യോങ്ചാങ്ങില്‍ ശീതകാല ഒളിംപിക്‌സ് നടത്തുന്ന ദക്ഷിണ കൊറിയയെ അഭിനന്ദിച്ചു കിം രംഗത്തെത്തിയതോടെയാണ് ഇരു കൊറിയകളും തമ്മില്‍ ‘മഞ്ഞുരുകല്‍’ ആരംഭിച്ചത്. ആണവ ബോംബും മിസൈല്‍ പരീക്ഷണങ്ങളും കൊണ്ട് ഉത്തര കൊറിയ രാജ്യാന്തര തലത്തില്‍ ആശങ്കയുണ്ടാക്കിയിരുന്ന സമയത്താണ് കിം …
സ്വന്തം ലേഖകന്‍: ജര്‍മനിയിലെ തൊഴില്‍സമയം ദിവസം ആറു മണിക്കൂറാക്കി കുറച്ച നടപടി; തൊഴിലാളി യൂണിയന് അഭിനന്ദന പ്രവാഹം. തൊഴിലാളി സംഘടനയായ ഇന്‍ഡസ്ട്രിയല്‍ യൂനിയന്‍ ഐ.ജി മെറ്റല്‍ നടത്തിവന്ന സമരത്തെ തുടര്‍ന്നാണ് ജര്‍മനിയിലെ തൊഴില്‍സമയം ദിവസം ആറു മണിക്കൂറാക്കി കുറച്ചത്. 40 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളെ ആഹ്ലാദഭരിതരാക്കുന്നതാണ് തീരുമാനം. ദക്ഷിണ പശ്ചിമ സംസ്ഥാനമായ ബാഡന്‍വുര്‍ട്ടെംബര്‍ഗിലെ ലോഹ, എന്‍ജിനീയറിങ് …
സ്വന്തം ലേഖകന്‍: റഷ്യന്‍ വിമാന ദുരന്തഭൂമിയില്‍ ചിതറിത്തെറിച്ച് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍; 200 ഓളം ശരീരഭാഗങ്ങള്‍ വീണ്ടെടുത്തു. 900 പേരടങ്ങിയ സംഘം നടത്തിയ തിരച്ചിലിലാണ് 200 ഓളം ശരീരഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞത്. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന്റെ പരിസരത്തുനിന്നാണ് മഞ്ഞില്‍ പുതഞ്ഞനിലയില്‍ ഇവ ലഭിച്ചത്. അഞ്ചു വയസ്സുകാരിയടക്കം മൂന്നു പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. അസര്‍ബൈജാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികള്‍ മരിച്ചവരിലുണ്ട് . …
സ്വന്തം ലേഖകന്‍: രാജ്യമെങ്ങും തരംഗമായി സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവര്‍ന്ന ‘മാണിക്യമലരായ പൂവി’ യും പ്രിയ വാര്യരെന്ന സുന്ദരിക്കുട്ടിയും. റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവ്വിലെ മാണിക്യമലരായ പൂവി എന്ന പാട്ട് വെറും മൂന്ന് ദിവസം കൊണ്ട് 50 ലക്ഷം ആളുകളാണ് കണ്ടത്. പാട്ട് ദേശീയ അന്തര്‍ ദേശീയ ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. പാട്ടിലെ …
സ്വന്തം ലേഖകന്‍: പലസ്തീനിലെ ഗസയില്‍ ആദ്യമെത്തിയത് മോദിയോ നെഹ്‌റുവോ സമൂഹ മാധ്യമങ്ങളില്‍ തര്‍ക്കം പൊടിപൊടിക്കുന്നു ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി പലസ്തീനിലെത്തി എന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമേഷ്യന്‍ പര്യടനത്തിലെ ഫലസ്തീന്‍ സന്ദര്‍ശനം വിശേഷിപ്പിക്കപ്പെട്ടത്. സന്ദര്‍ശനത്തിനുമുമ്പ് വിദേശകാര്യ മന്ത്രാലയം ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലും ഇത് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന ചര്‍ച്ചയാണ് …
സ്വന്തം ലേഖകന്‍: മാതൃരാജ്യത്തേക്ക് മടങ്ങാന്‍ മടിച്ച് ബംഗ്ലാദേശിലുള്ള റോഹിങ്ക്യകള്‍; അഭയാര്‍ഥികളെ തിരികെയെത്തിക്കാന്‍ യുഎന്‍ സഹകരണം തേടാന്‍ ബംഗ്ലാദേശ്. മ്യാന്മാറുമായി നേരത്തെ ഒപ്പുവെച്ച കരാര്‍പ്രകാരം റോഹിങ്ക്യകളെ തിരികെയെത്തിക്കുന്ന ദൗത്യത്തില്‍ യു.എന്‍ പങ്കാളിയാകുമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ കോക്‌സ് ബസാറില്‍ കഴിയുന്നവരെ അവരുടെ ഇംഗിതത്തിനെതിരായി തിരികെ അയക്കുന്നുവെന്ന പരാതി ഒഴിവാക്കാനാണ് നടപടി. യു.എന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ …
സ്വന്തം ലേഖകന്‍: കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തരിപ്പണമായി ഇറാക്ക്; പുനര്‍നിര്‍മാണത്തിന് വേണ്ടത് അഞ്ചര ലക്ഷം കോടി രൂപ. മൂന്നു വര്‍ഷത്തിലേറെ നീണ്ട ഐ.എസ് വിരുദ്ധ യുദ്ധത്തിനൊടുവില്‍ തകര്‍ന്നുതരിപ്പണമായ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിന് ഏറ്റവും ചുരുങ്ങിയത് 8820 കോടി ഡോളര്‍ (അഞ്ചര ലക്ഷം കോടി രൂപ) വേണമെന്ന് രാജ്യാന്തര ദാതാക്കളുടെ സമ്മേളനത്തില്‍ ഇറാഖ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ നാലിലൊന്ന് …
സ്വന്തം ലേഖകന്‍: പലസ്തീനിലെ ചുണക്കുട്ടി 17 കാരിയായ അഹദ് തമീമിന്റെ വിചാരണ തുടങ്ങുന്നു; തമീമിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഭീമഹര്‍ജി. അഹദ് തമീമിയുടെ വിചാരണ ഇന്ന് ഇസ്രയേല്‍ സൈനിക കോടതിയില്‍ ആരംഭിക്കും. വെസ്റ്റ്ബാങ്കിലെ തന്റെ വീടിനു സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രയേല്‍ സൈനികരെ അടിക്കുകയും ഇടിക്കുകയും ചെയ്തു പ്രതിഷേധം പ്രകടിപ്പിച്ചതിന് ഈ പെണ്‍കുട്ടിയെ തടവിലാക്കിയിരിക്കുകയാണ്. കല്ലേറു …
സ്വന്തം ലേഖകന്‍: തെംസ് നദിയില്‍ രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ്; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ട് ബോംബ് നിര്‍വീര്യമാക്കല്‍. വിമാനത്താവളത്തിനടുത്തെ തെയിംസ് നദിക്കരികില്‍ ജോര്‍ജ്ജ് വി ഡോക്കില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്. ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെയാണ് ബോംബ് ലഭിച്ചത്. ബോംബ് നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് റോയല്‍ നേവി. ബോംബ് കണ്ടെടുത്ത സ്ഥലത്ത് നിന്ന് …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ എന്ന പദവിക്ക് ദുബായില്‍ നിന്ന് പുതിയ അവകാശി. 356 മീറ്റര്‍ ഉയരമുള്ള ഹോട്ടല്‍ ജെവോറയാണ് ഇനി മുതല്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ എന്ന സ്വന്തം റെക്കോര്‍ഡാണ് ദുബായ് നഗരം തിരുത്തിയത്. ഇതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായിരുന്ന ദുബായ് …