സ്വന്തം ലേഖകന്‍: 100 കാരറ്റുള്ള ലോകത്തിലെ ഏറ്റവും വലിയ വജ്രം ലണ്ടനില്‍ വില്‍പ്പനയ്ക്ക്. ഒരു സ്‌ട്രോബറിയോളം വലുപ്പംവരുന്ന ലോകത്തിലെ ഏറ്റവും വലുപ്പമുള്ളതെന്ന് കരുതപ്പെടുന്ന ഈ അമൂല്യ വജ്രത്തിന് റെക്കോഡ് വില ലഭിക്കുമെന്നാണ് കരുതുന്നത്. വജ്രങ്ങളില്‍തന്നെ ഏറ്റവും അമൂല്യമായതും വിലപിടിപ്പുള്ളതുമാണ് ഇതെന്ന് ലേലക്കമ്പനിയായ സോത്‌ബൈ അഭിപ്രായപ്പെട്ടു. 2013ല്‍ ഹോങ്‌കോങ്ങിലാണ് ഇതിനുമുമ്പ് മുട്ടയുടെ ആകൃതിയിലുള്ള 118 കാരറ്റുള്ള വജ്രമാണ് …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് ആശുപത്രികളില്‍ ‘സൂചി കുത്താന്‍ ഇടമില്ല’, രോഗികള്‍ക്ക് നാലു മണിക്കൂറിനുള്ളില്‍ ചികിത്സ കിട്ടിയാല്‍ ഭാഗ്യമെന്ന് കണക്കുകള്‍. അത്യാഹിത വിഭാഗങ്ങള്‍ ശൈത്യം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ രോഗികളെക്കൊണ്ട് നിറഞ്ഞിരുന്നു. പിന്നാലെ ഫ്‌ലൂ പടര്‍ന്ന് പിടിച്ചതോടെ പല ആശുപത്രികളിലും സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥയായി. അത്യാഹിത വിഭാഗങ്ങള്‍ക്കുള്ള നിശ്ചിത സമയപരിധി പലപ്പോഴും മറികടക്കുന്ന തരത്തിലാണ് ആശുപത്രികളുടെ …
സ്വന്തം ലേഖകന്‍: പതിറ്റാണ്ടുകള്‍ക്കു ശേഷം ഉത്തര കൊറിയ ദക്ഷിണ കൊറിയക്ക് സൗഹൃദത്തിന്റെ കൈകൊടുത്തു; ഉത്തര കൊറിയന്‍ ഒളിമ്പിക് സംഘത്തിന് ദക്ഷിണ കൊറിയയില്‍ ഊഷ്മള സ്വീകരണം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ഉത്തര കൊറിയയുടെ സെറിമോണിയല്‍ തലവന്‍ കിം യോങ് നാമും ആണ് ശീതകാല ഒളിമ്പിക്‌സിനു മുന്നോടിയായുള്ള ചടങ്ങില്‍ വേദി പങ്കിട്ടത്. മൂണും ഭാര്യയും …
സ്വന്തം ലേഖകന്‍: യുഎസിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് അവസാനം; സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസായി; സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്ല് പാസാക്കിയതോടെയാണ് യു.എസിലെ സാമ്പത്തിക സ്തംഭനത്തിന് അവസാനമായത്. ധനബില്‍ പാസാകാത്തതിനെ തുടര്‍ന്ന് യു.എസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. ബില്‍ പാസായെങ്കിലും സാമ്പത്തിക സ്തംഭനം ആദ്യമേ ഒഴിവാക്കാനായില്ലെന്ന് വിമര്‍ശനമുയര്‍ന്നു. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസില്‍ 186നെതിരെ …
സ്വന്തം ലേഖകന്‍: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമന്‍; യോഗിയുടെ ഉത്തര്‍ പ്രദേശ് അവസാന സ്ഥാനത്ത്. ലോകബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടം. നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം 76.55 മുതല്‍ 80.00 സ്‌കോര്‍ നേടിയാണ് കേരളം നേട്ടം കൈവരിച്ചത്. 62.0265.21 സ്‌കോര്‍ നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്തും 63.2863.38 …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍, പലസ്തീന്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ മോദിയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മോദിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച പലസ്തീനില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പലസ്തീന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. ഇസ്രയേലുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ അന്തിമപരിഹാരം കാണുന്നതിനെക്കുറിച്ചും പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം …
സ്വന്തം ലേഖകന്‍: 78 മത്തെ വയസില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ എട്ടു മണിക്കൂര്‍ ഏഴു മിനിറ്റ് പ്രസംഗം! സഭയെ ഞെട്ടിച്ച് ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി. യുഎസ് സമയം ബുധനാഴ്ച രാവിലെ 10.04നു കുടിയേറ്റ വിഷയത്തില്‍ സംസാരിച്ചുതുടങ്ങിയ പെലോസി, മാരത്തണ്‍ പ്രസംഗം അവസാനിപ്പിച്ചതു വെകുന്നേരം 6.11ന്. സഭയുടെ തറയില്‍ വിരിച്ചിരുന്ന പരവതാനിയിലെ പൊടിയില്‍നിന്നുള്ള അലര്‍ജിമൂലം അഞ്ചാം …
സ്വന്തം ലേഖകന്‍: വൈറ്റ്ഹൗസിലെ വാര്‍ത്താ മുറിയില്‍ യുഎസ് സര്‍ക്കാരിന്റെ ശബ്ദമായി ഇന്ത്യന്‍ വംശജന്‍; അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് അഭിമാന നിമിഷം. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അമേരിക്കന്‍ നയം വ്യക്തമാക്കി മുപ്പത്തിമൂന്നുകാരനായ രാജ് ഷായാണ് വാര്‍ത്തയിലെ താരമായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായ രാജ് ഷാ വൈറ്റ്ഹൗസിലെ മാധ്യമപ്രതിനിധികള്‍ക്ക് മുന്നിലാണ് യുഎസ് നയം …
സ്വന്തം ലേഖകന്‍: വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ദുബായ്; 2017 ല്‍ രാജ്യം സന്ദര്‍ശിച്ചത് 15.8 മില്യണ്‍ സഞ്ചാരികള്‍! മുന്‍വര്‍ഷത്തേക്കാള്‍ 6.2 ശതമാനത്തിന്റെ വര്‍ധനവാണ് 2017 ല്‍ രേഖപ്പെടുത്തിയത്. 2020ല്‍ 20 മില്യണ്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന ദുബായിക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ വാര്‍ത്ത. ദുബായ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് വിഭാഗം …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ കടയുടമസ്ഥന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു; മോഷ്ടാവിന്റെ ആക്രമണത്തില്‍ മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍. കടയുടമയായ 44 കാരന്‍ ഇന്ത്യന്‍ വംശജനാണ് അക്രമിയുടെ വെടിയേറ്റു മരിച്ചത്. ജോര്‍ജിയയിലെ ബേണറ്റ് ഫെറി റോഡില്‍ ഹൈടെക് ക്വിക് ഷോപ്പ് നടത്തിയിരുന്ന പരംജിത് സിങ്ങാണ് കൊല്ലപ്പെട്ടത്. വെടിവച്ച ലമാര്‍ റഷദ് നികോള്‍സന്‍ അറസ്റ്റിലായി. യുഎസ് സമയം ചൊവ്വാഴ്ച വൈകിട്ടു …