സ്വന്തം ലേഖകന്‍: ചൈനാ പാക് സാമ്പത്തിക ഇടനാഴിയ്ക്ക് ബലൂചിസ്ഥാന്‍ തീവ്രവാദികളുടെ സംരക്ഷണം. 6000 കോടി ഡോളര്‍ ചെലവിട്ടു നിര്‍മിക്കുന്ന ചൈനാ പാക്കിസ്ഥാന്‍ സാന്പത്തിക ഇടനാഴിയുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ പാക്കിസ്ഥാനിലെ ബലൂച് തീവ്രവാദികളുമായി ചൈന രഹസ്യധാരണയില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. സാന്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളെല്ലാം ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ബലൂചിസ്ഥാനു സ്വതന്ത്ര ഭരണം ആവശ്യപ്പെടുന്ന തീവ്രവാദികളില്‍നിന്ന് …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഈസ്റ്റ് ബേയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി തുടര്‍ച്ചയായ ഭൂചലനങ്ങള്‍. അടുപ്പിച്ച് നാല് തവണയാണ് ഇവിടെ ഭൂമി കുലുങ്ങിയത്. 30 മണിക്കൂറിനിടെ ആറ് തവണ ഭൂമി കുലുങ്ങിയെന്ന് അമേരിക്കന്‍ ഭൂകമ്പപഠന കേന്ദ്രം വ്യക്തമാക്കി. 2.8, 2.6, 2.3, 3.0, 2.5, 2.6 എന്നിങ്ങനെയാണ് ഭൂചലനങ്ങളുടെ തീവ്രത. നിരവധി ഓഫീസുകളും സ്‌കൂളുകളും ഒക്കെയുള്ള ഇവിടെ തുടര്‍ച്ചയായി …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ തോക്കു സംസ്‌ക്കാരത്തിന് കടഞ്ഞാണിടാന്‍ ട്രംപ്; അനുബന്ധ ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. തോക്കുകള്‍ പരിഷ്‌കരിക്കുന്ന ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. സെമി ഓട്ടോമാറ്റിക് റൈഫിളുകള്‍ മെഷീന്‍ ഗണ്ണുകള്‍ക്ക് തുല്യമാക്കുന്ന ബമ്പ് സ്റ്റോക്‌സ് നിരോധിക്കാനാണ് ശ്രമം. ഫ്‌ളോറിഡ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞവര്‍ഷം ലാസ് വേഗാസില്‍ സംഗീത …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം മോഷണശ്രമത്തിടെയന്ന് സംശയം. ബ്രിട്ടനിലെ മിഡ്‌ലന്‍ഡ്‌സ് മേഖലയില്‍ വീട്ടിനുള്ളില്‍ ഇന്ത്യന്‍ വംശജയായ സര്‍ബ്ജിത് കൗര്‍ എന്ന 38 കാരിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചക്കിടെ നടന്ന കൊലയായിരിക്കാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍തന്നെയാണ് വീട്ടിനകത്ത് മൃതദേഹം കണ്ടത്. പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി …
സ്വന്തം ലേഖകന്‍: കോഴിയിറച്ചി കിട്ടാനില്ല; ബ്രിട്ടനിലെ കെ.എഫ്.സിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. കോഴിയിറിച്ചിയുടെ അപര്യാപ്തത മൂലം അറുന്നൂറോളം ഔട്ട്‌ലറ്റുകളാണ് പൂട്ടിയത്. പ്രതിസന്ധിയെ തുടര്‍ന്ന് കെ.എഫ്.സിയുടെ വിതരണ സംവിധാനവും താറുമാറായി.ഇംഗ്ലണ്ടില്‍ ഉടനീളം ഏകദേശം 900 കെ.എഫ്.സി റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 300 എണ്ണം മാത്രമാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ തുറന്ന് പ്രവര്‍ത്തിച്ചത്. തുറന്നു പ്രവര്‍ത്തിച്ചവയാകട്ടെ മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തു. ചിക്കന്‍ …
സ്വന്തം ലേഖകന്‍: പാര്‍ട്ടി പ്രഖ്യാപനത്തിന് കളമൊരുക്കി കമല്‍ഹാസന്റെ സംസ്ഥാന പര്യടനത്തിന് തുടക്കമായി; പ്രഖ്യാപനം ബുധനാഴ്ച മധുരയില്‍. ബുധനാഴ്ച രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വീട്ടിലെത്തിയ ശേഷമാണ് സംസ്ഥാന പര്യടനത്തിന് തുടക്കമായത്. ഇന്ന് വൈകീട്ട് മധുരയില്‍ വെച്ചാണ് പാര്‍ട്ടി പ്രഖ്യാപനം. കലാമിന്റെ സ്മാരകവും സന്ദര്‍ശിക്കുന്ന കമല്‍ രാമേശ്വരത്തെ മീന്‍പിടിത്തക്കാരുമായി ചര്‍ച്ചനടത്തും. …
സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; അടിയന്തരാവസ്ഥ 30 ദിവസത്തേക്കു കൂടി നീട്ടി. ഇതു സംബന്ധിച്ച പ്രസിഡന്റ് അബ്ദുല്ല യമീന്റെ നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണു രാജ്യത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു 38 എംപിമാര്‍ വോട്ടു ചെയ്ത് നിര്‍ദേശം പാസാക്കിയത്. മാലദ്വീപിലെ ഭരണഘടന പ്രകാരം …
സ്വന്തം ലേഖകന്‍: ഏറ്റവും മഹത്വം കുറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്; സര്‍വേയില്‍ ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രഥമ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ‘പ്രസിഡന്റ്‌സ് ഡേ’ പ്രമാണിച്ചുള്ള വിദഗ്ധരുടെ സര്‍വേയിലാണ് യുഎസ് പ്രസിഡന്റുമാരില്‍ മഹത്വം ഏറ്റവും കുറഞ്ഞയാളായി ട്രംപിന് നറുക്കു വീണത്. ‘പ്രസിഡന്‍ഷ്യല്‍ ഗ്രേറ്റ്‌നസ്’ പട്ടികയില്‍ ഏറ്റവുമൊടുവിലാണു ട്രംപിന്റെ സ്ഥാനം. ചരിത്രകാരന്മാരുടെ കൂട്ടായ്മയായ …
സ്വന്തം ലേഖകന്‍: വിമതര്‍ക്കു മേല്‍ രൂക്ഷമായ വ്യോമാക്രമണവുമായി സിറിയന്‍ സൈന്യം; അമ്പതോളം കുട്ടികള്‍ കൊല്ലപ്പെട്ടതായി സൂചന. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂട്ടയില്‍ സിറിയന്‍ സേന നടത്തുന്ന രൂക്ഷമായ വ്യോമാക്രമണത്തില്‍ 250 പേരെങ്കിലും കൊല്ലപ്പെട്ടതായും മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പു നല്‍കി. ഞായറാഴ്ച മുതല്‍ തുടരുന്ന ശക്തമായ ആക്രമണത്തില്‍ 57 കുട്ടികളും കൊല്ലപ്പെട്ടതായി യുദ്ധനിരീക്ഷകരായ …
സ്വന്തം ലേഖകന്‍: ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍ മാക്‌സ് ഡെസ്‌ഫോറുടെ ക്യാമറ കണ്ണടച്ചു; അന്ത്യം മേരിലാന്‍ഡിലെ സ്വവസതിയില്‍. മുന്‍ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറായിരുന്ന മാക്‌സ് ഡെസ്‌ഫോര്‍ 104 മത്തെ വയസിലാണ് മേരിലാന്‍ഡിലെ സില്‍വര്‍ സ്പ്രിംഗിലുള്ള വസതിയില്‍ അന്തരിച്ചത്. 1950ല്‍ കൊറിയന്‍ യുദ്ധകാലത്തെടുത്ത ചിത്രങ്ങള്‍ ഡെസ്‌ഫോറിനെ പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയിരുന്നു. യുദ്ധത്തിനിടെ തകര്‍ന്ന പാലത്തിലൂടെ മറുകര കടക്കുന്ന …