1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശീതകാല ഒളിമ്പിക്‌സ് സമാപനത്തിനായി ഇവാന്‍ക ട്രംപ് ദക്ഷിണ കൊറിയയിലേക്ക്
ശീതകാല ഒളിമ്പിക്‌സ് സമാപനത്തിനായി ഇവാന്‍ക ട്രംപ് ദക്ഷിണ കൊറിയയിലേക്ക്
സ്വന്തം ലേഖകന്‍: ശീതകാല ഒളിമ്പിക്‌സ് സമാപനത്തിനായി ഇവാന്‍ക ട്രംപ് ദക്ഷിണ കൊറിയയിലേക്ക്. ദക്ഷിണ കൊറിയയില്‍ ഞായറാഴ്ച നടക്കുന്ന വിന്റര്‍ ഒളിന്പിക്‌സ് സമാപനത്തില്‍ പങ്കെടുക്കുന്ന ഉന്നതതല യുഎസ് പ്രതിനിധി സംഘത്തിനു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാങ്ക ട്രംപ് നേതൃത്വം നല്‍കുമെന്നു വൈറ്റ്ഹൗസ് അറിയിച്ചു. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജനറല്‍ കിം യോംഗ് …
യുഎസിലെ അധ്യാപകര്‍ക്ക് തോക്ക് നല്‍കിയാല്‍ സ്‌കൂള്‍ വെടിവെപ്പുകള്‍ തടയാമെന്ന ട്രംപിന്റെ അഭിപ്രായം വിവാദമാകുന്നു
യുഎസിലെ അധ്യാപകര്‍ക്ക് തോക്ക് നല്‍കിയാല്‍ സ്‌കൂള്‍ വെടിവെപ്പുകള്‍ തടയാമെന്ന ട്രംപിന്റെ അഭിപ്രായം വിവാദമാകുന്നു
സ്വന്തം ലേഖകന്‍: യുഎസിലെ അധ്യാപകര്‍ക്ക് തോക്ക് നല്‍കിയാല്‍ സ്‌കൂള്‍ വെടിവെപ്പുകള്‍ തടയാമെന്ന ട്രംപിന്റെ അഭിപ്രായം വിവാദമാകുന്നു. വൈറ്റ് ഹൗസില്‍ ഫ്‌ലോറിഡ വെടിവെപ്പില്‍നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥികളും മരിച്ചവരുടെ മാതാപിതാക്കളും പങ്കെടുത്ത വികാര നിര്‍ഭരമായ യോഗത്തിലായിരുന്നു ട്രംപിന്റെ അഭിപ്രായ പ്രകടനം. വെടിവെപ്പു പരമ്പരകള്‍ക്ക് വ്യക്തികളുടെ മാനസികനിലയുമായി ബന്ധമുണ്ടെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. പരിശീലനം ലഭിച്ച അധ്യാപകരോ സുരക്ഷാ ജീവനക്കാരോ ഉണ്ടെങ്കില്‍ …
യുഎസില്‍ തോക്കു നിയന്ത്രണത്തിനുള്ള ജനകീയ ആവശ്യത്തിനെതിരെ കരുത്തരായ തോക്കു ലോബി രംഗത്തിറങ്ങുന്നു
യുഎസില്‍ തോക്കു നിയന്ത്രണത്തിനുള്ള ജനകീയ ആവശ്യത്തിനെതിരെ കരുത്തരായ തോക്കു ലോബി രംഗത്തിറങ്ങുന്നു
സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കു നിയന്ത്രണത്തിനുള്ള ജനകീയ ആവശ്യത്തിനെതിരെ കരുത്തരായ തോക്കു ലോബി രംഗത്തിറങ്ങുന്നു. സ്‌കൂള്‍ വെടിവയ്പ് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന് യുഎസ് റൈഫിള്‍ അസോസിയേഷന്‍ ആരോപിച്ചു. ഡെമോക്രാറ്റുകളും മാധ്യമങ്ങളും ദുരന്തത്തെ പരമാവധി മുതലെടുക്കാനാണ് ശ്രമിക്കുന്നതെന്ന് യുഎസ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍ആര്‍എ) പ്രസിഡന്റ് വെയ്ന്‍ ലാപെറി പറഞ്ഞു. യുഎസിലെ തോക്ക് കൈവശംവയ്ക്കാനുള്ള അവകാശം ഇല്ലാതാക്കാനും …
മോശം പെരുമാറ്റം; ഫോര്‍ഡിന്റെ വടക്കേ അമേരിക്കന്‍ മേധാവിയായ ഇന്ത്യന്‍ വംശജന്‍ രാജ് നായര്‍ പുറത്തേക്ക്
മോശം പെരുമാറ്റം; ഫോര്‍ഡിന്റെ വടക്കേ അമേരിക്കന്‍ മേധാവിയായ ഇന്ത്യന്‍ വംശജന്‍ രാജ് നായര്‍ പുറത്തേക്ക്
സ്വന്തം ലേഖകന്‍: മോശം പെരുമാറ്റം; ഫോര്‍ഡിന്റെ വടക്കേ അമേരിക്കന്‍ മേധാവിയായ ഇന്ത്യന്‍ വംശജന്‍ രാജ് നായര്‍ പുറത്തേക്ക്. തൊഴിലിടത്തില്‍ മോശമായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡിന്റെ വടക്കേ അമേരിക്കന്‍ മേധാവിയായ ഇന്ത്യന്‍ വംശജന്‍ രാജ് നായരോട് സ്ഥാനമൊഴിയണമെന്ന് കമ്പനി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഫോര്‍ഡിന്റെ മേഖല പ്രസിഡന്റ് പദവി വഹിച്ചുവരുകയായിരുന്നു 54കാരനായ രാജ് നായര്‍. …
നൈജീരിയയില്‍ ബൊക്കോ ഹറാം ആക്രമണത്തിനിടെ കാണാതായ പെണ്‍കുട്ടികളില്‍ 70 ഓളം പേരെ രക്ഷപ്പെടുത്തി
നൈജീരിയയില്‍ ബൊക്കോ ഹറാം ആക്രമണത്തിനിടെ കാണാതായ പെണ്‍കുട്ടികളില്‍ 70 ഓളം പേരെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബൊക്കോ ഹറാം ആക്രമണത്തിനിടെ കാണാതായ പെണ്‍കുട്ടികളില്‍ 70 ഓളം പേരെ രക്ഷപ്പെടുത്തി. വടക്കുകിഴക്കന്‍ നൈജീരിയയിലെ സ്‌കൂളില്‍ ബോകോ ഹറാം ആക്രമണത്തിനിടെ കാണാതായ പെണ്‍കുട്ടികളില്‍ ചിലരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക സര്‍ക്കാര്‍ വൃത്തങ്ങളും സൈനികരുമാണ് അറിയിച്ചത്. യോബ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍നിന്ന് 111 പെണ്‍കുട്ടികളെയാണ് കാണാതായത്. തീവ്രവാദികളുടെ പിടിയില്‍നിന്നാണ് പെണ്‍കുട്ടികളില്‍ ചിലരെ മോചിപ്പിച്ചത്. …
അട്ടപ്പാടിയില്‍ നാട്ടുകാര്‍ മോഷ്ടാവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്നു; മരിക്കുന്നതിനു മുമ്പ് യുവാവിനൊപ്പം സെല്‍ഫിയും, സമൂഹ മാധ്യമങ്ങള്‍ പ്രതിഷേധം കത്തുന്നു
അട്ടപ്പാടിയില്‍ നാട്ടുകാര്‍ മോഷ്ടാവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്നു; മരിക്കുന്നതിനു മുമ്പ് യുവാവിനൊപ്പം സെല്‍ഫിയും, സമൂഹ മാധ്യമങ്ങള്‍ പ്രതിഷേധം കത്തുന്നു
സ്വന്തം ലേഖകന്‍: അട്ടപ്പാടിയില്‍ നാട്ടുകാര്‍ മോഷ്ടാവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്നു; മരിക്കുന്നതിനു മുമ്പ് യുവാവിനൊപ്പം സെല്‍ഫിയും, സമൂഹ മാധ്യമങ്ങള്‍ പ്രതിഷേധം കത്തുന്നു. മോഷണം ആരോപിച്ച് ആദിവാസിയെ തല്ലിക്കൊന്നവര്‍ എടുത്ത സെല്‍ഫികൂടി പുറത്തായതോടെ കൊലയാളികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. മല്ലിപ്പൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലികൊന്നത്. അട്ടപ്പാടി കടുകുമണ്ണ ഊരിലെ …
ബംഗ്ലാദേശിലെ റോഹിഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ഭസന്‍ ചാര്‍ ദ്വീപ് ഒരുങ്ങുന്നു; കൊള്ളക്കാരുടെ സങ്കേതമായതിനാല്‍ ദ്വീപ് വാസയോഗ്യമല്ലെന്ന് ആരോപണം
ബംഗ്ലാദേശിലെ റോഹിഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ഭസന്‍ ചാര്‍ ദ്വീപ് ഒരുങ്ങുന്നു; കൊള്ളക്കാരുടെ സങ്കേതമായതിനാല്‍ ദ്വീപ് വാസയോഗ്യമല്ലെന്ന് ആരോപണം
സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലെ റോഹിഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ഭസന്‍ ചാര്‍ ദ്വീപ് ഒരുങ്ങുന്നു; കൊള്ളക്കാരുടെ സങ്കേതമായതിനാല്‍ ദ്വീപ് വാസയോഗ്യമല്ലെന്ന് ആരോപണം. കരയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ, ആകൃതി മാറിക്കൊണ്ടിരിക്കുന്ന ദ്വീപിന് ‘പൊങ്ങിക്കിടക്കുന്ന ദ്വീപ്’ എന്നാണു വിളിപ്പേര്. കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാംപുകള്‍ നിറഞ്ഞു കവിഞ്ഞതോടെയാണു ബംഗ്ലദേശ് സര്‍ക്കാര്‍ സമാന്തര സംവിധാനം നോക്കിയത്. ഏപ്രില്‍ ഒടുവിലായി കാലവര്‍ഷമെത്തും മുന്‍പ് …
കോടികളുടെ വായ്പാ തട്ടിപ്പ് വീണ്ടും; റോട്ടോമാക് പെന്‍ കമ്പനി ഉടമയും മകനും അറസ്റ്റില്‍
കോടികളുടെ വായ്പാ തട്ടിപ്പ് വീണ്ടും; റോട്ടോമാക് പെന്‍ കമ്പനി ഉടമയും മകനും അറസ്റ്റില്‍
സ്വന്തം ലേഖകന്‍: കോടികളുടെ വായ്പാ തട്ടിപ്പ് വീണ്ടും; റോട്ടോമാക് പെന്‍ കമ്പനി ഉടമയും മകനും അറസ്റ്റില്‍. വിവിധ ബാങ്കുകളില്‍നിന്നു കോടിക്കണക്കിനു രൂപ വായ്പയെടുത്തു തട്ടിപ്പു നടത്തിയ റോട്ടോമാക് പെന്‍ കമ്പനിയുടമ വിക്രം കോഠാരിയെയും മകന്‍ രാഹുലിനെയും സിബിഐയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ സിബിഐ കേന്ദ്ര ആസ്ഥാനത്ത് ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. …
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഔദ്യോഗിക വിരുന്നില്‍ ഖലിസ്ഥാന്‍ പ്രവര്‍ത്തകന് ക്ഷണം; വിവാദം ഭയന്ന് വിരുന്ന് റദ്ദാക്കി
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഔദ്യോഗിക വിരുന്നില്‍ ഖലിസ്ഥാന്‍ പ്രവര്‍ത്തകന് ക്ഷണം; വിവാദം ഭയന്ന് വിരുന്ന് റദ്ദാക്കി
സ്വന്തം ലേഖകന്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഔദ്യോഗിക വിരുന്നില്‍ ഖലിസ്ഥാന്‍ പ്രവര്‍ത്തകന് ക്ഷണം; വിവാദം ഭയന്ന് വിരുന്ന് റദ്ദാക്കി. ഖലിസ്ഥാന്‍ പ്രവര്‍ത്തകനായ ജസ്പാല്‍ അത്‌വാളിനാണ് വിരുന്നിലേക്കു ക്ഷണം കിട്ടിയത്. മാത്രമല്ല, അത്‌വാള്‍ ട്രൂഡോയുടെ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. പ്രമുഖ ഇന്തോ കനേഡിയന്‍ വ്യവസായിയാണു ജസ്പാല്‍ അത്‌വാള്‍. സംഭവത്തില്‍ ഇന്ത്യയുടെ അതൃപ്തി പരിഗണിച്ചാണ് വിരുന്നു …
വിയര്‍പ്പില്‍ നിന്ന് പ്രമേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയുമായി ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനും സംഘവും
വിയര്‍പ്പില്‍ നിന്ന് പ്രമേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയുമായി ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനും സംഘവും
സ്വന്തം ലേഖകന്‍: വിയര്‍പ്പില്‍ നിന്ന് പ്രമേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയുമായി ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനും സംഘവും. ശരീരത്തില്‍ ധരിച്ചാല്‍ പ്രമേഹം അടക്കമുള്ള രോഗങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന പുതിയ സെന്‍സര്‍ ഇന്ത്യന്‍ വംശജനായ ഗവേഷകന്റെ നേതൃത്വത്തില്‍ കണ്ടുപിടിച്ചു. വലിച്ചുനീട്ടാനും വളയ്ക്കാനും കഴിയുമെന്നതാണ് ഈ സെന്‍സറിന് മുന്‍ഗാമികളെ അപേക്ഷിച്ചുള്ള മേന്മ. സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനിലേക്കാണ് …