സ്വന്തം ലേഖകന്‍: കിം കാര്‍ദാഷിയാന്റെ അര്‍ധ സഹോദരി കൈലി ജെന്നര്‍ ഒറ്റ ട്വീറ്റു കൊണ്ട് സ്‌നാപ് ചാറ്റിന് നഷ്ടം വരുത്തിയത് 130 കോടി ഡോളര്‍. കിം കാര്‍ദാഷിയാന്റെ അര്‍ധസഹോദരിയും ടെലിവിഷന്‍ റിയാലിറ്റി താരവുമായ കൈലി ജന്നര്‍ മെസേജ് ആപ് ആയ സ്‌നാപ് ചാറ്റ് ഞാനിപ്പോള്‍ ഉപയോഗിക്കാറില്ല എന്നായിരുന്നു ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ സ്‌നാപ് ചാറ്റിന്റെ …
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പില്‍ പഴി സുരക്ഷാ ഗാര്‍ഡിന്റെ തലയില്‍ച്ചാരി ട്രംപ്; ഗാര്‍ഡ് ഭീരുവെന്ന് ആരോപണം. ഫ്‌ളോറിഡയിലെ പാര്‍ക്ക് ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്‌ളസ് സ്‌കൂളില്‍ മുന്‍ വിദ്യാര്‍ഥി പതിനേഴു പേരെ വെടിവച്ചു കൊല്ലുമ്പോള്‍ പ്രതികരിക്കാതിരുന്ന സായുധ ഗാര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ് ഗാര്‍ഡ് ഡ്യൂട്ടിയുണ്ടായിരുന്ന സ്‌കോട് പീറ്റേഴ്‌സണ്‍ കൃത്യവിലോപം നടത്തിയതായും ആരോപിച്ചു. സമ്മര്‍ദ …
സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കു കൈവശം വെക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന ആവശ്യത്തിന് പിന്തുണയുമായി ട്രംപ്. അമേരിക്കയില്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയാന്‍ 21 വയസ്സില്‍ താഴെയുള്ള വ്യക്തികളുടെ കൈകളില്‍ അവ എത്താതെ സൂക്ഷിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഫ്‌ലോറിഡ സ്‌കൂള്‍ ആക്രമത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നാഷനല്‍ റൈഫിള്‍സ് അസോസിയേഷ(എന്‍.ആര്‍.എ)നിലെ തന്റെ സ്വന്തക്കാരുടെ താല്‍പര്യത്തിന് വിരുദ്ധമായി …
സ്വന്തം ലേഖകന്‍: പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ല; വായ്പാ തട്ടിപ്പു കേസുകളില്‍ പ്രധാനമന്ത്രിയുടെ വൈകിയ പ്രതികരണമെത്തി. സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. തട്ടിപ്പുകള്‍ തടയാന്‍, മേല്‍നോട്ട ചുമതലയുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മോദി നിര്‍ദേശിച്ചു. 11,400 കോടി രൂപയുടെ പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പുകേസില്‍ ദിവസങ്ങള്‍ക്കുശേഷമാണ് …
സ്വന്തം ലേഖകന്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോക്ക് ഒടുവില്‍ പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക സ്വീകരണം. രാഷ്ട്രപതി ഭവനിലാണ് ട്രൂഡോയെയും കുടുംബത്തെയും സ്വീകരിച്ചത്. 2015 ല്‍ കാനഡ സന്ദര്‍ശനത്തിയ മോദിയെ മകള്‍ എല്ല ഗ്രേസ് ഇപ്പോഴും ഓര്‍ക്കുന്നവെന്ന് ട്രൂഡോ അറിയിച്ചു. കഴിഞ്ഞ ദിവസം മോദി ട്വിറ്ററിലൂടെ ട്രൂഡോക്ക് സ്വാഗതം അറിയച്ചിരുന്നു. 2015 ലെ കാനഡ സന്ദര്‍ശനത്തിനിടെ മോദി …
സ്വന്തം ലേഖകന്‍: യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; പൊടിക്കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. 26 വരെ യുഎഇയില്‍ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റുമൂലം ദൂരക്കാഴ്ച തടസപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പൊടിപടലങ്ങള്‍ തിങ്ങിയ കാറ്റും അസ്ഥിര കാലാവസ്ഥാ വ്യതിയാനവും രാജ്യത്തിന്റെ വടക്കന്‍ …
സ്വന്തം ലേഖകന്‍: ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം; പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഭീകരര്‍ക്ക് ധനസഹായം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിനാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ന്റെ പാരീസില്‍ ചേര്‍ന്ന യോഗം പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. പാകിസ്താനെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിന് ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ പിന്തുണ …
സ്വന്തം ലേഖകന്‍: മൂന്നാം നിലയില്‍ നിന്ന് വീണ അഞ്ചു വയസുകാരനെ കൈകളില്‍ താങ്ങി ഈജിപ്തിലെ പോലീസുകാരന്‍; വീഡിയോ വൈറലാകുന്നു. ഈജിറ്റ്പ്തിലെ തെക്കന്‍നഗരമായ അസിയുറ്റില്‍, അപാര്‍ട്‌മെന്റ് ബാല്‍ക്കണിയില്‍നിന്നു കാല്‍വഴുതി തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ട്, സമീപത്തെ ബാങ്കിനു കാവല്‍ നില്‍ക്കുകയായിരുന്ന മൂന്നു പൊലീസുകാര്‍ ഓടിവരികയായിരുന്നു. വഴിയരികില്‍ കിടന്ന പരവതാനിയെടുത്ത് നിവര്‍ത്തിപ്പിടിക്കാന്‍ കഴിയുംമുന്‍പേ കുട്ടി താഴെ വീണു. ശ്രദ്ധയോടെ നിന്ന …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസാ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി ട്രംപ്; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി. എച്ച് 1 ബി വിസയില്‍ യുഎസില്‍ എത്തിയശേഷം ഒന്നിലധികം തൊഴിലിടങ്ങളില്‍ ജോലിയെടുക്കാനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നതാണു പുതിയ നയം. നിലവില്‍ എച്ച്1 ബി വീസയില്‍ എത്തിയശേഷം പലസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഏറെയാണ്. പുതിയ നയപ്രകാരം തൊഴിലിടം മാറുന്നതിനു …
സ്വന്തം ലേഖകന്‍: പ്രിസ്‌ക്രിപ്ഷന്‍ പിഴവുകള്‍ മൂലം യുകെയില്‍ ഒരു വര്‍ഷം പൊലിയുന്നത് 22,000 ജീവന്‍. എന്‍എച്ച്എസില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് തെറ്റായ മരുന്നുകളോ, ഡോസ് കുറച്ചോ കൂട്ടിയോ ഉള്ള മരുന്നുകളോ, അലര്‍ജി ഉണ്ടാക്കുന്ന മരുന്നുകളോ നല്‍കുന്നതാണ് മരണകാരണമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജിപികളും ആശുപത്രികളും നടത്തുന്ന ആശയവിനിമയത്തിലുണ്ടാകുന്ന തകരാറുകളും മറ്റൊരു കാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 237 …