സ്വന്തം ലേഖകന്‍: അലാസ്‌ക തീരത്ത് ശക്തമായ ഭൂചലനം; മേഖലയില്‍ സുനാമി മുന്നറിയിപ്പ്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. റിക്ടര്‍ സ്‌കെയിലില്‍ 8.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് തിരമാലകള്‍ ഉയര്‍ന്നുപൊങ്ങുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ …
സ്വന്തം ലേഖകന്‍: സിറിയയില്‍ കുര്‍ദ് വിമതര്‍ക്കെതിരെ തുര്‍ക്കി സേനയ്ക്ക് നിര്‍ണായക മുന്നേറ്റം; മേഖലയിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിച്ചു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ആഫ്രീനില്‍ കുര്‍ദ് വിമതര്‍ക്കെതിരെ ആക്രമണം നടത്തുന്ന തുര്‍ക്കി സേന സിറിയയിലെ വിമത സേനയുടെ സഹായത്തോടെ 11 കുര്‍ദ് കേന്ദ്രങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, ഏറ്റുമുട്ടലില്‍ ഒരു തുര്‍ക്കി സൈനികന്‍ കൊല്ലപ്പെട്ടു. ഏറ്റമുട്ടലിനിടെ 24 സിറിയന്‍ …
സ്വന്തം ലേഖകന്‍: ഗുഡ്‌മോര്‍ണിങ് സന്ദേശങ്ങളുടെ പ്രളയം; ഇന്ത്യക്കാരുടെ ആശംസാ പ്രവാഹം താങ്ങാനാവാതെ സമൂഹ മാധ്യമങ്ങള്‍ കിതക്കുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍. മൊബൈലിലും വാട്‌സ് ആപ്പിലും സമൂഹ മാധ്യമങ്ങളിലും ആശംസിച്ച് മത്സരിക്കുന്ന ഇന്ത്യക്കാരെ താങ്ങാനാകാതെ ഇന്റര്‍നെറ്റും കിതയ്ക്കുകയാണെന്ന് ‘വാള്‍സ്ട്രീറ്റ് ജേര്‍ണല്‍’ പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്കാരുടെ ഗുഡ്‌മോണിങ് ഇന്റര്‍നെറ്റിന് താങ്ങാനാകുന്നില്ലെന്നാണ് മറ്റു രാജ്യക്കാരും പറയുന്നത്. ഗൂഗിള്‍ ഗവേഷകര്‍ അടുത്തിടെ …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ യഥാര്‍ഥ പ്രതി അറസ്റ്റില്‍. കസൂറില്‍ ആറു വയസ്സുകാരി സൈനബിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രധാന പ്രതി പിടിയിലായി. സൈനബ് താമസിച്ചിരുന്ന വീടിന്റെ സമീപത്ത് താമസിക്കുന്ന 23കാരനാണ് പിടിയിലായത്. ഇംറാന്‍ അലി എന്ന ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കുറ്റമേറ്റുപറഞ്ഞതായി പൊലീസ് വൃത്തങ്ങളെ …
സ്വന്തം ലേഖകന്‍: ‘നിക്ഷേപകരേ ഇതിലേ’യെന്ന് ദാവോസിലെ ലോകസാമ്പത്തിക ഉച്ചകോടിയുടെ വേദിയില്‍ മോദി; ഇന്ത്യയുടെ ജിഡിപി ആറു മടങ്ങ് വര്‍ധിച്ചതായും പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്‌ളീനറി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. കാലഹരണപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതിയും പുതിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നും ഇന്ത്യ കുറഞ്ഞ കാലംകൊണ്ടു നിക്ഷേപ സൗഹൃദ രാജ്യമായി …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു; 13 നോമിനേഷനുകളുമായി ദി ഷേപ്പ് ഓഫ് വാട്ടര്‍. ഗിലേര്‍മോ ഡെല്‍ തോറോ സംവിധാനം ചെയ്ത ദി ഷേപ്പ് ഓഫ് വാട്ടറിന് മികച്ച ചിത്രം, നടി, സംവിധാനം എന്നിവയുള്‍പ്പെടെ 13 നോമിഷേനുകള്‍ ലഭിച്ചു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഡണ്‍കിര്‍കിന് എട്ട് നോമിഷേനുകള്‍ ലഭിച്ചു. മാര്‍ച്ച് നാലിനാണ് …
സ്വന്തം ലേഖകന്‍: യുഎസ് സ്‌കൂളില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ 2 കുട്ടികള്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരുക്ക്. അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ഹൈസ്‌ക്കൂളിലുണ്ടായ വെടിവയ്പില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. മാര്‍ഷല്‍ കൗണ്ടി ഹൈസ്‌ക്കൂളിലായിരുന്നു ചൊവ്വാഴ്ച രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുന്പ് വെടിവയ്പുണ്ടായത്. പതിനഞ്ചുകാരനായ വിദ്യാര്‍ഥിയാണ് വെടിവയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. …
സ്വന്തം ലേഖകന്‍: താരപ്പൊലിമയില്‍ നവീണും ഭാവനയും വിവാഹിതരായി; ആശംസകളുമായി മലയാള സിനിമാ ലോകം; ചിത്രങ്ങളും വീഡിയോയും കാണാം. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും വിവാഹിതരായി. തൃശ്യൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍വച്ചാണ് നവീന്‍ ഭാവനയ്ക്ക് താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കുശേഷം ജവഹര്‍ …
സ്വന്തം ലേഖകന്‍: സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ശരിയല്ല; ആധാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഡ്വേഡ് സ്‌നോഡന്‍ രംഗത്ത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്‌നോഡന്‍ ട്വിറ്ററിലാണ് വിമര്‍ശനം പങ്കുവച്ചത്. ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ മുന്‍ മേധാവി കെ.സി.വര്‍മ്മ എഴുതിയ ലേഖനവും സ്‌നോഡന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സേവനങ്ങളിലേക്ക് കടക്കാന്‍ ഒട്ടും യോജിക്കാത്തവിധത്തില്‍ തയ്യാറാക്കിയ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളും സാങ്കേതിവിദ്യയും അമിതമായാല്‍ ആപത്ത്; ഇന്റര്‍നെറ്റ് ആസക്തിക്കെതിരെ വിമര്‍ശനവുമായി ആപ്പിള്‍ മേധാവി. തനിക്കു മക്കളില്ലെന്നും ഉള്ള ഒരു സഹോദരീപുത്രന് ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. വെള്ളിയാഴ്ച ഇംഗ്ലണ്ടിലെ ഒരു സ്‌കൂള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആപ്പിള്‍ കമ്പനി മേധാവി. ആപ്പിളിന്റെഉത്പന്നമായ ഐഫോണ്‍ കുട്ടികളിലും മുതിര്‍ന്നവരിലും സൃഷ്ടിക്കുന്ന ആസക്തി …