സ്വന്തം ലേഖകന്‍: ധനവിനിയോഗ ബില്‍ പാസായി; അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; ആശ്വാസത്തോടെ ട്രംപ്. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍സുമായി ധാരണയ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ധനബില്‍ സെനറ്റ് പാസാക്കിയത്. 18നെതിരെ 81 വോട്ടിനാണ് തിങ്കളാഴ്ച അര്‍ധരാത്രി ബില്‍ പാസായത്. ഇതേതുടര്‍ന്ന് യു.എസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഷട്ട് ഡൗണ്‍’ ഉടന്‍ പിന്‍വലിക്കും. വെള്ളിയാഴ്ച മുതല്‍ നിലച്ച സര്‍ക്കാര്‍ വകുപ്പുകളുടെയും …
സ്വന്തം ലേഖകന്‍: 2018 ഇന്ത്യയുടെ വര്‍ഷം; വളര്‍ച്ചാ നിരക്കില്‍ ചൈനയെ മറികടക്കുമെന്ന് ഐഎംഎഫ്. 2018ല്‍ 7.4 ശതമാനം വളര്‍ച്ചയാണു ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നതെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. 6.8 ശതമാനം വളര്‍ച്ച നേടുന്ന ചൈനയെ ഇന്ത്യ മറികടക്കുന്നതു 2018ല്‍ കാണാമെന്നും ഐഎംഎഫ് പറയുന്നു. കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ മാരകമായ മരുന്നു കുത്തിവച്ച് 97 പേരെ കൊലപ്പെടുത്തിയ ‘രക്ഷക’ നഴ്‌സിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതിയായ പുരുഷ നഴ്‌സിനെതിരേ കുറ്റം ചുമത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. മരുന്നുകുത്തിവച്ച് അബോധാവസ്ഥയിലാവുന്നവരെ മറുമരുന്നു പ്രയോഗിച്ച് ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു വീരനായകന്റെ പരിവേഷം കെട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യം. നീല്‍സ് എച്ച് എന്ന ചുരുക്കപ്പേരുള്ള ഈ പുരുഷ നഴ്‌സിന്റെ വിലാസം പുറത്തുവിട്ടിട്ടില്ല. …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഇത് പ്രണയകാലം; ഹാരി രാജകുമാരനു പിന്നാലെ മറ്റൊരു പ്രണയ വിവാഹത്തിന് പച്ചക്കൊടി വീശി രാജകുടുംബം. എലിസബത്ത് രാജ്ഞിയുടെ മറ്റൊരു പേരക്കുട്ടിയും രാജ്ഞിയുടെ മകന്‍ ആന്‍ഡ്രൂവിന്റെ രണ്ടാമത്തെ മകളുമായ യൂജനി രാജകുമാരിയാണു കാമുകന്‍ ജാക്ക് ബ്രൂക്‌സ്ബാങ്കിനെ വിവാഹം കഴിക്കാനൊരുങ്ങുന്നത്. വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ഈവര്‍ഷം അവസാനമാണു വിവാഹം. തീയതി …
സ്വന്തം ലേഖകന്‍: ഷെറിന്റെ ദുരന്തം പാഠമായി; ടെക്‌സസില്‍ കുട്ടികളെ തനിച്ചാക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കുന്ന നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകമാണ് യുഎസിലെ ടെക്‌സസ് സംസ്ഥാനത്ത് പുതിയ നിയമത്തിനായുള്ള ആവശ്യം ശക്തമാകാന്‍ കാരണം. ഷെറിന്‍ നിയമം എന്ന പേരില്‍ പുതിയ നിയമം വേണമെന്ന് ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഒന്പത് …
സ്വന്തം ലേഖകന്‍: റഡാറുകളുടെ കണ്ണുകെട്ടാന്‍ ചൈനീസ് തന്ത്രം; പുതുപുത്തന്‍ ഇലക്ട്രോണിക് ബോംബര്‍ വിമാനവുമായി ചൈന. തെക്കന്‍ ചൈനാക്കടലിലും കിഴക്കന്‍ ചൈനാക്കടലിലും സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ ഇലക്ട്രോണിക് യുദ്ധവിമാനമായ എച്ച്–6ജിയ്ക്ക് ചൈന രൂപം നല്‍കിയത്. പരമ്പരാഗത ബോംബര്‍ വിമാനം പുതുക്കി ഇലക്ട്രോണിക് ആവശ്യങ്ങള്‍ക്കായി മാറ്റിയെടുക്കുകയായിരുന്നു. ബോംബ് പ്രയോഗിക്കുന്നതിനൊപ്പം വിശാലമായ പ്രദേശത്ത് മറ്റു യുദ്ധതന്ത്രങ്ങള്‍ക്കും ഉപയോഗിക്കാനാകും എന്നതാണ് …
സ്വന്തം ലേഖകന്‍: ആകാശത്ത് കരുത്തു കൂട്ടാന്‍ ഇന്ത്യ; റഷ്യയില്‍ നിന്ന് 39,000 കോടിയുടെ വിമാനവേധ മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. റഷ്യയില്‍നിന്നു എസ് 400 ട്രയംഫ് വിമാനവേധ മിസൈലുകളാണു ഇന്ത്യ വാങ്ങുന്നത്. 39,000 കോടി രൂപയുടെ (5.5 ബില്യണ്‍ ഡോളര്‍) ഇടപാടിന്റെ അന്തിമരൂപം ഉടന്‍ തയാറാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. എസ് 400 ട്രയംഫ് വിമാനവേധ മിസൈലുകള്‍ ഇന്ത്യയ്ക്കു വില്‍ക്കാന്‍ …
സ്വന്തം ലേഖകന്‍: നടന്‍ സൂര്യയുടെ ഉയരത്തെ പരിഹസിച്ച ചാനലിനെതിരെ നോട്ടീസ് അയച്ച് നടികര്‍ സംഘം; ചാനല്‍ അവതാരകര്‍ക്കെതിരെ രൂക്ഷമായ പ്രതിഷേധം. നേരത്തെ സിനിമാ രംഗത്തുള്ളവരും ആരാധകരും അവതാരകര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നടികര്‍ സംഘം ഐകകണ്‌ഠ്യേന ചാനലിനെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചത്. രണ്ട് അവതാരകമാരാണ് സൂര്യയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. അമിതാഭ് ബച്ചനൊപ്പം നില്‍ക്കണമെങ്കില്‍ സൂര്യയ്ക്ക് സ്റ്റൂളും …
സ്വന്തം ലേഖകന്‍: ഐഎസ് ബന്ധം വിനയായി; ഇറാക്കില്‍ കുടുങ്ങിയ ജര്‍മന്‍ വനിതയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. ഇറാക്കി സുരക്ഷാ സേനയെ ആക്രമിക്കാന്‍ ഐഎസിന് ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കിയതിനാണ് ശിക്ഷ. മൊറോക്കന്‍ വംശജയായ സ്ത്രീയുടെ പേര് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം മൊസൂളില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. ഇറാക്കിലേക്ക് രണ്ട് പെണ്‍മക്കള്‍ക്കൊപ്പമാണ് സ്ത്രീ എത്തിയതെന്ന് കോടതി പറഞ്ഞു. ലിന്‍ഡ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സാമ്പത്തികകാര്യവിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജ മനീഷാ സിങ് നിയമിതയായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ് മനീഷ. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടിലേഴ്‌സന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയാണ് മനീഷ ചുമതലയേറ്റത്. ഇന്ത്യയില്‍ ജനിച്ച മനീഷ റിപ്പബ്ലിക്കന്‍ സെനറ്റംഗമായ ഡാന്‍ സള്ളിവന്റെ മുഖ്യ അഭിഭാഷകയും ഉപദേശകയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള യുഎസിന്റെ വ്യാപാര താത്പര്യങ്ങളുടേയും …