1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി അഴികള്‍ക്കുള്ളിലായ സൗദി കോടീശ്വരന് മോചനം
സൗദിയിലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി അഴികള്‍ക്കുള്ളിലായ സൗദി കോടീശ്വരന് മോചനം
സ്വന്തം ലേഖകന്‍: സൗദിയിലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി അഴികള്‍ക്കുള്ളിലായ സൗദി കോടീശ്വരന് മോചനം. അറേബ്യന്‍ രാജകുമാരനും ശതകോടീശ്വരനുമായ അല്‍വാലീദ് തലാലാണ് രണ്ടു മാസം നീണ്ടുനിന്ന തടവില്‍നിന്ന് മോചിതനായത്. അഴിമതി കേസുകളില്‍ നടത്തിവന്ന അന്വേഷണം പൂര്‍ത്തിയായ ഘട്ടത്തിലാണ് അല്‍വാലീദ് തലാല്‍ അടക്കമുള്ളവരെ പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരുടെ ജയില്‍ മോചന വാര്‍ത്ത സംബന്ധിച്ച് സൗധി അധികൃതര്‍ …
ട്രംപിന് താനുമായി അവിഹിത ബന്ധമുണ്ടെന്ന പ്രചാരണം മനംമടുപ്പിക്കുന്നതെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി
ട്രംപിന് താനുമായി അവിഹിത ബന്ധമുണ്ടെന്ന പ്രചാരണം മനംമടുപ്പിക്കുന്നതെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി
സ്വന്തം ലേഖകന്‍: ട്രംപിന് താനുമായി അവിഹിത ബന്ധമുണ്ടെന്ന പ്രചാരണം മനംമടുപ്പിക്കുന്നതെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി. ട്രംപിനു വിവാഹേതര ബന്ധമുണ്ടെന്നും ഇന്ത്യന്‍ വംശജയായ ഹേലിയാണതെന്നുമുള്ള വിവാദപുസ്തകത്തിലെ സൂചനകള്‍ വിവാദമായതോടെയാണു യുഎന്നിലെ യുഎസ് അംബാസഡറുടെ രൂക്ഷമായ പ്രതികരണം. സ്വന്തം രാഷ്ട്രീയഭാവിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഹേലി ട്രംപിനൊത്ത് ഒരുപാടു സമയം ചെലവിടുന്നുണ്ടെന്നാണു മൈക്കല്‍ വുള്‍ഫ് എഴുതിയ ഫയര്‍ …
102 ഭാഷകളിലെ പാട്ടുകള്‍ പാടി ലോക റെക്കോര്‍ഡ് സ്വന്തമാക്കി ദുബായിലെ മലയാളി വിദ്യാര്‍ഥിനി
102 ഭാഷകളിലെ പാട്ടുകള്‍ പാടി ലോക റെക്കോര്‍ഡ് സ്വന്തമാക്കി ദുബായിലെ മലയാളി വിദ്യാര്‍ഥിനി
സ്വന്തം ലേഖകന്‍: 102 ഭാഷകളിലെ പാട്ടുകള്‍ പാടി ലോക റെക്കോര്‍ഡ് സ്വന്തമാക്കി ദുബായിലെ മലയാളി വിദ്യാര്‍ഥിനി. 102 ലോക ഭാഷകളിലെ ഗാനങ്ങള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ തടിച്ചുകൂടിയവര്‍ക്കു മുന്‍പില്‍ ആലപിച്ചാണ് 12 വയസുകാരിയായ സുചേത അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മലയാളം ഉള്‍പ്പെടെ 26 ഇന്ത്യന്‍ ഭാഷകളിലും 76 മറ്റു ഭാഷകളിലും നിന്നുള്ള പാട്ടുകളാണ് ഈ …
കാബൂളിലുണ്ടായ ആംബുലന്‍സ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 കവിഞ്ഞു; 150 ഓളം പേര്‍ക്ക് പരുക്ക്; പൊട്ടിത്തെറിച്ചത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ആംബുലന്‍സ്
കാബൂളിലുണ്ടായ ആംബുലന്‍സ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 കവിഞ്ഞു; 150 ഓളം പേര്‍ക്ക് പരുക്ക്; പൊട്ടിത്തെറിച്ചത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ആംബുലന്‍സ്
സ്വന്തം ലേഖകന്‍: കാബൂളിലുണ്ടായ ആംബുലന്‍സ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 കവിഞ്ഞു; 150 ഓളം പേര്‍ക്ക് പരുക്ക്; പൊട്ടിത്തെറിച്ചത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ആംബുലന്‍സ്. സര്‍ക്കാര്‍ ഓഫിസുകളും വിദേശ എംബസികളും ഏറെയുള്ള മേഖലയിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിച്ചത്. ചെക്‌പോസ്റ്റിനു സമീപം വാഹനമെത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന അഫ്ഗാന്‍ പാര്‍ലമെന്റ് അംഗം മിര്‍വായിസ് യാസിനി പറഞ്ഞു. …
ആദിക്ക് മികച്ച പ്രതികരണം; ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് സഞ്ചാരിയായി പ്രണവ് മോഹന്‍ലാല്‍ ഹിമാലയത്തില്‍
ആദിക്ക് മികച്ച പ്രതികരണം; ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് സഞ്ചാരിയായി പ്രണവ് മോഹന്‍ലാല്‍ ഹിമാലയത്തില്‍
സ്വന്തം ലേഖകന്‍: ആദിക്ക് മികച്ച പ്രതികരണം; ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് സഞ്ചാരിയായി പ്രണവ് മോഹന്‍ലാല്‍ ഹിമാലയത്തില്‍. മികച്ച പ്രതികരണം നേടിയ ആദിയുടെ വിജയമറിയിക്കാന്‍ സംവിധായകന്‍ ജീത്തു ജോസഫ് പ്രണവിനെ വിളിച്ചു. ഹിമാലയത്തില്‍ ഒരു സഞ്ചാരിയായി സന്ദര്‍ശനം നടത്തുന്ന പ്രണവ് ആദിയുടെ റിലീസിംഗ് ആശങ്കകളൊന്നുമില്ലാതെയാണ് ജീത്തുവിനോട് പ്രതികരിച്ചത്. മികച്ച അഭിപ്രായം നേടിയാണ് ആദി കുതിക്കുന്നത്. ആദ്യ ചിത്രം …
കനേഡിയന്‍ കോടീശ്വര ദമ്പതികളെ ടൊറാന്റോയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കനേഡിയന്‍ കോടീശ്വര ദമ്പതികളെ ടൊറാന്റോയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: കനേഡിയന്‍ കോടീശ്വര ദമ്പതികളെ ടൊറാന്റോയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബാരി (75), ഹണി ഷെര്‍മാന്‍ (70) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 15 ന് ആയിരുന്നു സംഭവം. എന്നാല്‍ വെള്ളിയാഴ്ചയാണ് പോലീസ് ഇക്കാര്യം പറയുന്നത്. ഡിസംബര്‍ 13 ന് ആണ് ഇവരെ അവസാനമായി കണ്ടത്. ഇതിനു ശേഷം കുടുംബവുമായിപോലും ഇവര്‍ …
ഇന്തോ, പസഫിക മേഖലയില്‍ ഇന്ത്യ കൂടുതലായി ഇടപെടണമെന്ന് ആസിയാന്‍ രാഷ്ട്രത്തലവന്‍മാര്‍
ഇന്തോ, പസഫിക മേഖലയില്‍ ഇന്ത്യ കൂടുതലായി ഇടപെടണമെന്ന് ആസിയാന്‍ രാഷ്ട്രത്തലവന്‍മാര്‍
സ്വന്തം ലേഖകന്‍: ഇന്തോ, പസഫിക മേഖലയില്‍ ഇന്ത്യ കൂടുതലായി ഇടപെടണമെന്ന് ആസിയാന്‍ രാഷ്ട്രത്തലവന്‍മാര്‍. ഇന്ത്യയുടെ ഇടപെടലുകള്‍ മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ അത്യാവശ്യമാണെന്നും ആസിയാന്‍ നേതാക്കള്‍ ഇന്ത്യ ആസിയാന്‍ ഉച്ചകോടിയില്‍ ആവശ്യപ്പെട്ടതായി കിഴക്കന്‍ രാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറി പ്രീതി ശരണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആസിയാന്‍ രാജ്യങ്ങളും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് തന്ത്രപരമായ …
അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ സ്വന്തം കുട്ടിക്കായുള്ള അവകാശവാദം ഉപേക്ഷിച്ചു
അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ സ്വന്തം കുട്ടിക്കായുള്ള അവകാശവാദം ഉപേക്ഷിച്ചു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ സ്വന്തം കുട്ടിക്കായുള്ള അവകാശവാദം ഉപേക്ഷിച്ചു. ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കളായ സിനി മാത്യൂസിനും വെസ്‌ലി മാത്യൂസിനും കുട്ടിയെ കാണാനുള്ള അവകാശം കോടതി മുന്നെ എടുത്തുകളഞ്ഞിരുന്നു. തുടര്‍ന്ന് വാദം നടക്കുന്നതിനിടെയാണ് അവകാശ വാദം ഉപേക്ഷിക്കുകയാണെന്ന് ഇവര്‍ കോടതിയെ അറിയിച്ചത്. രക്ഷിതാക്കളെന്ന രീതിയില്‍ ആദ്യ കുട്ടിയുടെ …
മധ്യപ്രദേശിലെ ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പ്രോഗ്രസ്സ് കാര്‍ഡില്‍ മാര്‍ക്കിന് പകരം ഇനി സ്‌മൈലി; വിപ്ലവകരമായ തീരുമാനവുമായി സര്‍ക്കാര്‍
മധ്യപ്രദേശിലെ ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പ്രോഗ്രസ്സ് കാര്‍ഡില്‍ മാര്‍ക്കിന് പകരം ഇനി സ്‌മൈലി; വിപ്ലവകരമായ തീരുമാനവുമായി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പ്രോഗ്രസ്സ് കാര്‍ഡില്‍ മാര്‍ക്കിന് പകരം ഇനി സ്‌മൈലി; വിപ്ലവകരമായ തീരുമാനവുമായി സര്‍ക്കാര്‍. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഇതു നടപ്പിലാക്കി തുടങ്ങും. പ്രൈമറി സ്‌കൂളുകളുടെ പാഠ്യ പദ്ധതി തയ്യാറാക്കുന്ന രാജ്യ ശിക്ഷാ കേന്ദ്രയുടേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും തീരുമാനങ്ങളും എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും …
അമേരിക്ക ഫസ്റ്റ് നയത്തിന്റെ അര്‍ഥം രാജ്യം വ്യവസായത്തിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ്
അമേരിക്ക ഫസ്റ്റ് നയത്തിന്റെ അര്‍ഥം രാജ്യം വ്യവസായത്തിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ്
സ്വന്തം ലേഖകന്‍: അമേരിക്ക ഫസ്റ്റ് നയത്തിന്റെ അര്‍ഥം രാജ്യം വ്യവസായത്തിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ്. അടഞ്ഞ രാജ്യമെന്നല്ല, അമേരിക്ക ആദ്യം എന്ന നയത്തിന്റെ അര്‍ഥമെന്നും വ്യവസായത്തിന്റെ കാര്യത്തില്‍ അമേരിക്കയെ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദാവോസില്‍ നടന്നുവരുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്ക ആദ്യമെന്നത് വ്യാപാരവുമായി ബന്ധപ്പെട്ടാണ്. വ്യവസായത്തിനായി …