സ്വന്തം ലേഖകന്‍: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് വളര്‍ച്ചാ നിരക്കെന്ന് സാമ്പത്തിക സര്‍വേ. 2018 ഏപ്രിലില്‍ തുടങ്ങുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 77.5 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.75 ശതമാനമാണന്നും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ …
സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടി അടിമുടി അഴിച്ചുപണിതാല്‍ ഒപ്പിടുന്ന കാര്യം ആലോചിക്കാമെന്ന് ട്രംപ്. കാലാവസ്ഥാ വ്യതിയാനം തടയാനായുള്ള പാരിസ് ഉടമ്പടിയില്‍ കാര്യമായ മാറ്റം വരുത്തുകയാണെങ്കില്‍ സഹകരിക്കാമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉടമ്പടി യുഎസ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ‘മോശം ഇടപാടാ’ണെന്നു പറഞ്ഞാണു കഴിഞ്ഞ ജൂണില്‍ ട്രംപ് ഭരണകൂടം പിന്മാറിയത്. ഒബാമ ഭരണകാലത്ത് ഒപ്പുവച്ച ഉടമ്പടിയെക്കുറിച്ചുള്ള …
സ്വന്തം ലേഖകന്‍: ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. ഗോബാങ്കിങ്‌റേറ്റ്‌സ് 112 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നിലായാണ് ഇന്ത ജീവിതച്ചെലവ് ഏറ്റവും കുറവുള്ള രാജ്യമായത്. പ്രാദേശിക വാങ്ങല്‍ശേഷി സൂചിക, വാടക സൂചിക, പലചരക്കു സൂചിക, ഉപഭോക്തൃ സൂചിക എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ. വാടക ഏറ്റവും കുറവു നേപ്പാളിലാണ്. ഉപഭോക്തൃ സാധനങ്ങള്‍, പലചരക്ക് …
സ്വന്തം ലേഖകന്‍: യുഎസില്‍ ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാമ്പത്തികകാര്യ മേധാവിയും ശതകോടീശ്വരനുമായ സ്റ്റീവ് വെന്നിന്റെ കസേര തെറിച്ചു. ലൈംഗികാരോപണങ്ങളെ തുടര്‍ന്നാണ് സ്റ്റീവ് വെന്‍ രാജിവച്ചത്. നിരവധി കാസിനോകളുടെ ഉടമയും ശതകോടീശ്വരനുമാണ് വെന്‍. ട്രംപ് പ്രസിഡന്റായ ശേഷമാണു പാര്‍ട്ടിയുടെ സാമ്പത്തിക സമിതി അധ്യക്ഷസ്ഥാനം സ്റ്റീവ് ഏറ്റെടുത്തത്. മുന്‍പു ട്രംപിന്റെ ബിസിനസ് എതിരാളിയായിരുന്ന സ്റ്റീവ് പിന്നീടു …
സ്വന്തം ലേഖകന്‍: ബുദ്ധിശക്തിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനെയും സ്റ്റീഫന്‍ ഹോക്കിങ്‌സിനെയും മറികടന്ന് ലണ്ടന്‍ നിവാസിയായ പത്തു വയസുകാരന്‍ ഇന്ത്യന്‍ ബാലന്‍. ബുദ്ധിശക്തിയെ അളക്കുന്ന പരീക്ഷയായ മെന്‍സാ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കിയത് മേഹുല്‍ ഗാര്‍ഗ് എന്ന ഇന്ത്യന്‍ വംശജനാണ്. പതിമുന്ന് വയസുള്ള മേഹുലിന്റെ സഹോദരന്‍ രണ്ട് …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പലസ്തീന്‍, യു.എ.ഇ, ഒമാന്‍ ത്രിരാഷ്ട്ര സന്ദര്‍ശനം അടുത്ത മാസം. അടുത്ത മാസം ഒന്‍പത് മുതല്‍ 12 വരെയാണ് ത്രിരാഷ്ട്ര സന്ദര്‍ശനമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന സൂചന. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദിയെന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയുള്ള മോദിയുടെ പലസ്തീന്‍ …
സ്വന്തം ലേഖകന്‍: ശല്യക്കാരായ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍. പരസ്യങ്ങളെ നിയന്ത്രിക്കാനായി മ്യൂട്ട് ദിസ് ആഡ് ഫീച്ചറില്‍ പുതിയ സൗകര്യങ്ങളും ആഡ് സെറ്റിങ്‌സില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകളുമായാണ് ഗൂഗിള് രംഗത്തെത്തിയത്. ഉപയോക്താക്കള്‍ക്കിനി ആപ്ലിക്കേഷനുകളിലെയും വെബ്‌സൈറ്റുകളിലെയും റിമൈന്‍ഡര്‍ ആഡുകള്‍ നിശബ്ദമാക്കാന്‍ സാധിക്കും. പുതിയ ഫീച്ചര്‍ യൂട്യൂബ്, സെര്‍ച്ച്, ജിമെയില്‍ എന്നീ സേവനങ്ങളിലേക്കും ഗൂഗിള്‍ പരിചയപ്പെടുത്തും. ‘എപ്പോള്‍ …
സ്വന്തം ലേഖകന്‍: കാഷ്മീരിനു സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷം വിവാദമാകുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രഭുസഭാംഗവും പാക് വംശജനുമായ നസീര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്നില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്ത്യന്‍ വംശജരും പ്രകടനവുമായി രംഗത്തുവന്നതോടെ ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷം …
സ്വന്തം ലേഖകന്‍: ‘മിത്രോം’, ‘ഗോരക്ഷക്’ എന്നീ വാക്കുകളെ കടത്തിവെട്ടി ‘ആധാര്‍’ 2017 ലെ ഹിന്ദി വാക്കായി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി തെരഞ്ഞെടുത്തു. ആധാര്‍ കാര്‍ഡിന്റെ പേരില്‍ വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ വാക്ക് എന്ന നിലയില്‍ ഈ ‘ആധാറി’ന് ലഭിച്ച ജനപ്രിയതയാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേയ്ക്കുള്ള വഴിതുറന്നത്. ജയ്പൂരില്‍ നടക്കുന്ന സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ‘ആധാര്‍’ …
സ്വന്തം ലേഖകന്‍: ബ്രസീലിലെ നിശാക്ലബില്‍ വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ മയക്കുമരുന്നു മാഫിയയെന്ന് പോലീസ്. വടക്കുകിഴക്കന്‍ ബ്രസീലിലെ ഫൊര്‍താലെസയില്‍ നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. ഇതില്‍ രണ്ടുകുട്ടികളും നാല് സ്ത്രീകളുമുണ്ട്. 12 വയസ്സുകാരന്‍ ഉള്‍പ്പെടെ നിരവധിപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൊര്‍താലെസ നഗരത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന നിശാക്ലബിലേക്ക് ശനിയാഴ്ച പുലര്‍ച്ച 1.30ന് …