സ്വന്തം ലേഖകന്‍: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് തടസം നില്‍ക്കുന്നത് എടുത്താല്‍ പൊങ്ങാത്ത ശമ്പള, പെന്‍ഷന്‍ ബാധ്യതകളെന്ന് സാമ്പത്തിക സര്‍വേ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശമ്പള ഇനത്തില്‍ 10,698 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ 6,411 കോടി രൂപയും സര്‍ക്കാരിന് അധികമായി കണ്ടെത്തേണ്ടി വന്നതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശമ്പളവും പെന്‍ഷനും ചേര്‍ത്താല്‍ അഞ്ചു വര്‍ഷത്തിനിടെ …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സില്‍ റെക്കോര്‍ഡിട്ട് ഗര്‍ഭ നിരോധന ഉറകള്‍; ഒളിമ്പിക് വില്ലേജില്‍ വിതരണം ചെയ്തത് 110,000 ഗര്‍ഭ നിരോധ ഉറകള്‍. ശൈത്യകാല ഒളിമ്പിക്‌സ് തുടങ്ങാന്‍ രണ്ടാഴ്ച ശേഷിക്കെ പ്യോങ്ചാങ് ഒളിമ്പിക് വില്ലേജില്‍ വിതരണം ചെയ്തത് 110,000 ഗര്‍ഭ നിരോധ ഉറകളാണെന്ന് കണക്കുകള്‍. 2010 ല്‍ വാന്‍കോവെറിലും, 2014ല്‍ സോചിയിലും നടന്ന …
സ്വന്തം ലേഖകന്‍: പാക് മന്ത്രിയേയും ഭാര്യയെയും കിടപ്പു മുറിയില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. പാകിസ്താനിലെ സിന്ധ് പ്രവിശ്യാ മന്ത്രിയെയും ഭാര്യയേയുമാണ് കറാച്ചിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആസൂത്രണ വികസനകാര്യമന്ത്രി മിര്‍ ഹസര്‍ ഖാന്‍ ബിജ്!രാനിയെയും ഭാര്യ ഫരീഹ റസാഖിനെയും കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവര്‍ക്കും വളരെ അടുത്തുനിന്നാണു വെടിയേറ്റതെന്നു പൊലീസ് …
സ്വന്തം ലേഖകന്‍: ആദായ നികുതി നിരക്കുകളില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്; ആരോഗ്യ, ഗ്രാമീണ മേഖലയ്ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍. സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ്. ആദായ നികുതി പരിധി രണ്ടര ലക്ഷം തുടരും. അതേ സമയം, 250 കോടി രൂപ വരുമാനമുള്ള കമ്പനികളുടെ നികുതി 30ല്‍ നിന്ന് 25 ശതമാനമായി കുറച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് നികുതി കുറക്കണമെന്ന …
സ്വന്തം ലേഖകന്‍: ഭീകര്‍ക്ക് പാക് സഹായം; കാബൂള്‍ ഭീകരാക്രമണത്തില്‍ അനുശോചിക്കാന്‍ വിളിച്ച പാക് പ്രധാനമന്ത്രിയുടെ ഫോണ്‍ കാള്‍ നിരസിച്ച് അഫ്ഗാന്‍ പ്രസിഡന്റ്. കാബൂളില്‍ ഈയിടെയുണ്ടായ ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ക്കു ജീവഹാനി നേരിട്ടതില്‍ അനുശോചിക്കാന്‍ പാക് പ്രധാനമന്ത്രി ഷഹീദ്ഖാന്‍ അബ്ബാസി ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി തയാറായില്ല. ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച തെളിവുകളുമായി …
സ്വന്തം ലേഖകന്‍: വിമാനത്തില്‍ പറക്കാനെത്തിയ മയിലിന് ടിക്കറ്റ് നിഷേധിച്ച് യുഎസിലെ യുണൈറ്റഡ് എയര്‍ലൈന്‍സ്; മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വിശദീകരണം. കഴിഞ്ഞ ദിവസമാണ് ന്യൂയോര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ രസകരമായ സംഭവമുണ്ടായത്. ന്യൂയോര്‍ക്കിലെ ഫോട്ടോഗ്രാഫര്‍ വെന്റിക്കോയാണ് തന്റെ മയിലുമായി വിമാനത്തില്‍ പറക്കാന്‍ എത്തിയത്. പ്രത്യേകമായി ടിക്കറ്റുമെടുത്തിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന പേരില്‍ മയിലിന് വിമാന അധികൃതര്‍ യാത്ര …
സ്വന്തം ലേഖകന്‍: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി തെരേസാ മേയ് ചൈനയില്‍; ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ വ്യാപാരക്കരാറുകള്‍ ഒപ്പിടുമെന്ന് സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലെത്തി. ചൈനയുമായി കൂടുതല്‍ വ്യാപാര ബന്ധങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാവും സന്ദര്‍ശനത്തിലുണ്ടാവുക. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അടക്കമുള്ളവരുമായി മേയ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. ബ്രിട്ടനിലെ നിരവധി …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷന്‍ സ്‌പെയിനില്‍ നിര്യാതനായി. ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷന്‍ എന്നു കരുതപ്പെടുന്ന ഫ്രാന്‍സെസ്‌കോ നൂനസ് ഒലിവേറയാണ് 113 മത്തെ വയസില്‍ അന്തരിച്ചത്. തെക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ ഗ്രാമത്തില്‍ ജനിച്ച ഒലിവേറ കര്‍ഷകനായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായമേറിയവരുടെ പേരുകള്‍ അടയാളപ്പെടുത്തുന്ന ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ പട്ടികയില്‍ പക്ഷേ, ഒലിവേറയുടെ പേരില്ല. 112 …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ട്രംപ്. അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം ഒരുവിധത്തിലും അനുവദിക്കില്ലെന്നും ഇത് സംബന്ധിച്ച് നിയമനിര്‍മാണം വേണമെന്നും ട്രംപ് യുഎസ് കോണ്‍ഗ്രസ് സ്‌റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. കുടിയേറ്റ വിഷയത്തില്‍ തന്റെ …
സ്വന്തം ലേഖകന്‍: കേരത്തിലെ സ്വകാര്യ ബസുകള്‍ക്ക് ഇനി മുതല്‍ യൂണിഫോം നിര്‍ബന്ധം; നിരത്തുകളില്‍ ചെത്തിയ ചിത്രപ്പണിയുള്ള ബസുകള്‍ ഇനിയില്ല. സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനപ്രകാരം നിറം ഏകീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇനി മുതല്‍ സിറ്റി ബസുകള്‍ക്കു പച്ചയും ഓര്‍ഡിനറി ബസുകള്‍ക്കു നീലയും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകള്‍ക്കു മെറൂണ്‍ നിറവുമായിരിക്കും. എല്ലാ ബസുകള്‍ക്കും അടിവശത്തു വെള്ളനിറത്തില്‍ …