സ്വന്തം ലേഖകന്‍: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യന്‍ ജീവനക്കാരുമായി കാണാതായ എണ്ണക്കപ്പലിനായി തെരച്ചില്‍ ഊര്‍ജ്ജിതം; കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി സംശയം. എണ്ണക്കപ്പല്‍ കണ്ടെത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് (ഡി.ജി.എസ്), കേന്ദ്ര ഷിപ്പിങ് മന്ത്രാലയം എന്നിവര്‍ നൈജീരിയയുടെയും പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യമായ ബെനിന്റെയും സഹായം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. 22 ജീവനക്കാരും 52 കോടി രൂപ …
സ്വന്തം ലേഖകന്‍: ഒബാമയുടെ ആണവ നയത്തില്‍ അടിമുടി അഴിച്ചുപണിയുമായി ട്രംപ്; അമേരിക്കയുടെ ആണവായുധ ശേഖരം വര്‍ധിപ്പിക്കും. യു.എസ്. ആയുധശേഖരത്തില്‍ അണ്വായുധങ്ങളുടെ വലുപ്പം കുറച്ചുകൊണ്ടുവരുമെന്ന ഒബാമസര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ് ട്രംപ് സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നയം. 2010നുശേഷം ആദ്യമായാണ് ആണവനയത്തില്‍ പ്രകടമായ മാറ്റംവരുന്നത്. രണ്ടിനം അണ്വായുധങ്ങള്‍ പുതുതായിനിര്‍മിക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. 20 കിലോടണ്‍സിന് താഴെ …
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് ലോകമെങ്ങും പരന്നു കിടക്കുന്ന സ്വത്തുക്കളെന്ന് ബ്രിട്ടനിലെ ടൈംസ് പത്രം. ഇന്ത്യയ്ക്കു പുറമേ ബ്രിട്ടന്‍, യുഎഇ, സ്‌പെയിന്‍, മൊറോക്കോ, ഓസ്‌ട്രേലിയ, സൈപ്രസ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ ദാവൂദിനു ഭൂമിയും കെട്ടിടങ്ങളും മറ്റു വസ്തുവകകളുമുണ്ടെന്നാണു ബ്രിട്ടനിലെ ‘ടൈംസ്’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1993 ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസുകളിലടക്കം പ്രതിയാണു ദാവൂദ്. …
സ്വന്തം ലേഖകന്‍: ദുബായിലെ ചെറുകിട പലചരക്കു കടകളുടെ രൂപഭാവങ്ങളില്‍ അടിമുടി അഴിച്ചുപണി; മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി കച്ചവടക്കാര്‍ക്ക് തിരിച്ചടിയാകും. അബുദാബിക്ക് പിന്നാലെ ദുബായിലെ ഗ്രോസറികളുടെയും ഘടന പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി അധികൃതരുടെ പരിശോധനകള്‍ തുടരുന്നു. ഗ്രോസറികള്‍ക്ക് രാജ്യാന്തര നിലവാരം വരുത്തുകയാണ് അധികൃതരുടെ ഉദ്ദേശം. ഇതിന്റെ ഭാഗമായി അധികൃതര്‍ ഇതുവരെ 15 ശില്‍പശാലകള്‍ നടത്തി. കൂടാതെ, 532 സന്ദര്‍ശനങ്ങളും …
സ്വന്തം ലേഖകന്‍: ചൈന അയല്‍ക്കാരുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നല്ല അയല്‍ബന്ധവും സൗഹൃദവുമാണ് ചൈന ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി രാജ്യത്തിന്റെ പരമാധികാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും പ്രഖ്യാപിച്ചു. വിവിധ ലോകരാജ്യങ്ങളുമായി കഴിഞ്ഞ വര്‍ഷം …
സ്വന്തം ലേഖകന്‍: ഭീകരരുടെ നുഴഞ്ഞുകയറ്റം തലവേദന; അഫ്ഗാനിസ്താനില്‍ വന്‍ സൈനികതാവളം നിര്‍മിക്കാന്‍ ചൈന. അഫ്ഗാന്‍ അതിര്‍ത്തിയിലൂടെ ഭീകരര്‍ ചൈനയിലേക്കു കടക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണിത്. ഇതേക്കുറിച്ച് ചൈനയും അഫ്ഗാന്‍ അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ചൈനീസ് അതിര്‍ത്തിയോടുചേര്‍ന്നുള്ള പര്‍വതപ്രദേശമായ വഖാന്‍ മേഖലയിലാകും സൈനികതാവളം നിര്‍മിക്കുക. ചൈനയുടെയും അഫ്ഗാനിസ്താന്റെയും സൈന്യങ്ങള്‍ ഈ മേഖലയില്‍ സംയുക്ത പട്രോളിങ് നടത്തുന്നതായി …
സ്വന്തം ലേഖകന്‍: എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ആനയെന്ന് കളിയാക്കി വീണ്ടും ബജാജ് ഡൊമിനര്‍ പരസ്യം! ബൈക്ക് ഭീമന്മാര്‍ തമ്മില്‍ പരസ്യ യുദ്ധം ചൂടുപിടിക്കുന്നു. ആദ്യ തവണത്തെപ്പോലെ തന്നെ ബുള്ളറ്റിന്റെ പ്രത്യക്ഷത്തില്‍ ഉപയോഗിക്കാതെ ശബ്ദവും ബുള്ളറ്റ് റൈഡര്‍മാര്‍ ഉപയോഗിക്കുന്ന ഹെല്‍മെറ്റും മറ്റ് ആക്‌സസറീസും ഉപയോഗിച്ചാണ് ബജാജ് പരസ്യം തയ്യാറാക്കിയത്. ഡോമിനറിന്റെ 2018 ശ്രേണി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: രേഖകളില്ലാതെ യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളുടെ കപ്പല്‍ ലിബിയന്‍ തീരത്തു മുങ്ങി; നൂറിലേറെ പേര്‍ മുങ്ങിമരിച്ചതായി സംശയം. കപ്പലില്‍ ഉണ്ടായിരുന്നവരില്‍ അധികവും പാക്കിസ്ഥാന്‍കാരാണ്. പത്തു മൃതദേഹങ്ങള്‍ ലിബിയന്‍ പട്ടണമായ സുവാരയുടെ തീരത്തു കണ്ടെത്തിയെന്ന് യുഎന്‍ അഭയാര്‍ഥിസംഘടനയുടെ വക്താവ് ഒലിവിയ ഹെഡ്‌സണ്‍ അറിയിച്ചു. എട്ടു മൃതദേഹങ്ങള്‍ പാക്കിസ്ഥാന്‍കാരുടേതും ശേഷിക്കുന്നവ ലിബിയക്കാരുടേതുമാണെന്നു കരുതുന്നു. ലിബിയവഴി മെഡിറ്ററേനിയന്‍ …
സ്വന്തം ലേഖകന്‍: മനുഷ്യന്റെ ശബ്ദം അനുകരിക്കുന്ന ഫ്രാന്‍സിലെ മിമിക്രിക്കാരന്‍ തിമിംഗലം ശ്രദ്ധേയനാകുന്നു. ജന്തുക്കള്‍ മനുഷ്യന്റെ സംഭാഷണങ്ങള്‍ അനുകരിച്ചിട്ടുള്ളത് വാര്‍ത്തകളായിട്ടുണ്ട്. എന്നാല്‍ ഒരു തിമിംഗലം മനുഷ്യന്റെ വാക്കുകള്‍ അനുകരിച്ചതാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഫ്രാന്‍സിലെ അന്റിബ് നഗരത്തിലുള്ള മറൈന്‍ അക്വേറിയത്തില്‍ വളര്‍ത്തുന്ന 14 വയസുള്ള വിക്കി എന്ന കൊലയാളി തിമിംഗലമാണ് മനുഷ്യന്റെ ശബ്ദം അനുകരിച്ചത്. നേരത്തെ കോപ്പി, ഡു …
സ്വന്തം ലേഖകന്‍: വെടിയേറ്റ് മരിച്ച് നിലയില്‍ കണ്ടെത്തിയ പാക് മന്ത്രി ഭാര്യയെ കൊന്നശേഷം ആത്മഹത്യ ചെയ്തതെന്ന് സൂചന. പാകിസ്താനില്‍ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സിന്ധ് പ്രവിശ്യയിലെ പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് മന്ത്രിയായ മിര്‍ ഹസാര്‍ ഖാന്‍ ബിജാരണിയും ഭാര്യ ഫാരിഹ റസാക്കും ആത്മഹത്യ ചെയ്തതാണെന്ന് സൂചന. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ആത്മഹത്യാ …