1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2018

സ്വന്തം ലേഖകന്‍: മനുഷ്യന്റെ ശബ്ദം അനുകരിക്കുന്ന ഫ്രാന്‍സിലെ മിമിക്രിക്കാരന്‍ തിമിംഗലം ശ്രദ്ധേയനാകുന്നു. ജന്തുക്കള്‍ മനുഷ്യന്റെ സംഭാഷണങ്ങള്‍ അനുകരിച്ചിട്ടുള്ളത് വാര്‍ത്തകളായിട്ടുണ്ട്. എന്നാല്‍ ഒരു തിമിംഗലം മനുഷ്യന്റെ വാക്കുകള്‍ അനുകരിച്ചതാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഫ്രാന്‍സിലെ അന്റിബ് നഗരത്തിലുള്ള മറൈന്‍ അക്വേറിയത്തില്‍ വളര്‍ത്തുന്ന 14 വയസുള്ള വിക്കി എന്ന കൊലയാളി തിമിംഗലമാണ് മനുഷ്യന്റെ ശബ്ദം അനുകരിച്ചത്.

നേരത്തെ കോപ്പി, ഡു ദാറ്റ് തുടങ്ങിയ പദങ്ങള്‍ അനുകരിക്കാന്‍ പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ വിക്കി ഇതുവരെ കേള്‍ക്കാത്ത വാക്കാണ് ഉപയോഗിച്ചത്. തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ വിക്കി അത് അനുകരിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് ഇക്കാര്യം ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹലോ, വണ്‍ ടു ത്രി തുടങ്ങിയ വാക്കുകള്‍ ആദ്യ ശ്രമത്തില്‍ തന്നെ അനുകരിക്കാന്‍ വിക്കിക്ക് കഴിഞ്ഞിരുന്നു.

ഗവേഷണ ഫലം റോയല്‍ സൊസൈറ്റി ബിയുടെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടല്‍ സിംഹം, ഡോള്‍ഫിന്‍ എന്നിവയുടെ ശബ്ദം അനുകരിക്കുന്നത് നേരത്തെ കണ്ടെത്തിയിരുന്നതാണ്. ശബ്ദം അനുകരിക്കാനുള്ള കൊലയാളി തിമിംഗലങ്ങളുടെ കഴിവ് അവരുടെ ആശയവിനിമയ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.