സ്വന്തം ലേഖകന്‍: ഇണപ്പക്ഷിയെന്ന് കരുതി 5 വര്‍ഷം പ്രതിമയെ പ്രണയിച്ച ലോകത്തിലെ ഏറ്റവും ഏകാകിയായ കടല്‍പ്പക്ഷി മരണം വരിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് ന്യൂസിലന്റിലെ മാന ദ്വീപില്‍ കടല്‍പക്ഷികളെ ആകര്‍ഷിക്കാനായി സ്ഥലത്തെ ചില വന സംരക്ഷകര്‍ കടല്‍പക്ഷികളുടെ രൂപത്തിലുള്ള പ്രതിമകള്‍ സ്ഥാപിച്ചത്. സോളാര്‍ ഓഡിയോ സംവിധാനം ഉപയോഗിച്ച് പക്ഷികളുടെ യഥാര്‍ഥ ശബ്ദവും ഇവര്‍ ഇവിടങ്ങളില്‍ ഒരുക്കി. …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മരുന്നു വിപണി നിലവാരമില്ലാത്ത ആന്റിബയോട്ടിക്കുകളുടെ പിടിയില്‍; ആശങ്കയുണര്‍ത്തുന്ന പഠനവുമായി ബ്രിട്ടീഷ് സര്‍വകലാശാലാ ഗവേഷകര്‍. ജീവന്‍രക്ഷാ മരുന്നുകളായ ആന്റിബയോട്ടിക്കുകളുടെ അമിതവും വിവേചനരഹിതവുമായ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന കണ്ടെത്തലുമായി രംഗത്തെത്തിയത് ലണ്ടനിലെ ക്വീന്‍ മേരി, ന്യൂകാസില്‍ സര്‍വകലാശാലകളിലെ ഗവേഷകരാണ്. ഇന്ത്യയില്‍ വിപണിയിലുള്ള മരുന്നുകളില്‍ 64 ശതമാനവും അംഗീകാരമില്ലാത്തവയാണെന്നും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കുന്നവയാണെന്നുമാണു മുന്നറിയിപ്പ്. …
സ്വന്തം ലേഖകന്‍: പിഞ്ചു കുഞ്ഞിന്റെ ചികിത്സാ ചെലവിനായി തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ചൈനയിലെ അമ്മ! തെരുവില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛന്റെയും ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചൈനീസ് മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കുകയായിരുന്നു. ‘സെല്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഭാരമാകുന്നു; ലെവി ഏര്‍പ്പെടുത്തിയ ശേഷം രാജ്യം വിട്ടത് നാലു ലക്ഷത്തോളം പ്രവാസികള്‍. സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതിനുശേഷം നാല് ലക്ഷംപേര്‍ രാജ്യം വിട്ടതായി തൊഴില്‍സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ ലെവി പ്രാബല്യത്തില്‍ വന്നതോടെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ …
സ്വന്തം ലേഖകന്‍: എന്നെ ഒരു നല്ല അമ്മയാകാന്‍ സഹായിച്ചത് ലൈംഗിക തൊഴില്‍ അനുഭവങ്ങളും ഇടപാടുകാരും; ഒറിഗണിലെ ഒരു ലൈംഗിക തൊഴിലാളി മനസു തുറക്കുന്നു. അമേരിക്കയില്‍ ഒറിഗണില്‍ ലൈംഗിക തൊഴിലാളിയായ ഏല്‍ സ്റ്റാന്‍ജെറാണ് തന്റെ ജോലി ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് മനസു തുറക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ സ്ട്രിപ്പ് ക്ലബ്ബില്‍ ജോലി, കൂടാതെ വെബ്കാമിന് മുന്നില്‍ …
സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ അടിയന്തരാവസ്ഥ; പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് അടച്ചു. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാരും കോടതിയും തമ്മില്‍ തര്‍ക്കം രൂക്ഷമായ മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യാമീന്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിയമവകുപ്പുമന്ത്രി അസിമാ ഷുക്കൂര്‍ അടിയന്തരാവസ്ഥയേര്‍പ്പെടുത്തുന്ന വിവരം ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചു. ഇത് രണ്ടാംതവണയാണ് പ്രസിഡന്റ് അബ്ദുള്ള യാമീന്‍ മാലദ്വീപില്‍ …
സ്വന്തം ലേഖകന്‍: രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി എണ്ണക്കപ്പല്‍ കാണാതായ സംഭവം; കപ്പല്‍ കണ്ടെത്താന്‍ നൈജീരിയ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി സുഷമാ സ്വരാജ്. എംടി മറീന എക്‌സ്പ്രസ് എന്ന എണ്ണകപ്പല്‍ കാണാതായ സംഭവുമായി ബന്ധപ്പെട്ട് നൈജീരിയന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കപ്പലിനെ …
സ്വന്തം ലേഖകന്‍: പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ മോദി; സന്ദര്‍ശനം ഫെബ്രുവരി 10 ന്. ഫെബ്രുവരി 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റാമല്ലയിലാണ് പ്രധാനമന്ത്രി എത്തുക. പത്തിന് വൈകിട്ട് അദ്ദേഹം യുഎഇയിലേക്കു തിരിക്കും. 12 വരെ യുഎഇയിലും ഒമാനിലുമാണു സന്ദര്‍ശനം. ഒമാനിലേക്കും ഇതാദ്യമായാണ് മോദി സന്ദര്‍ശനത്തിനെത്തുന്നത്. യുഎഇയിലേക്ക് …
സ്വന്തം ലേഖകന്‍: കുവൈത്ത് പൊതുമാപ്പ്; ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സഹായവുമായി ഇന്ത്യന്‍ എംബസി. ഡൊമസ്റ്റിക് ലേബര്‍ വിഭാഗം നല്‍കിയിരുന്ന ക്ലിയറന്‍സ് ഇന്ന് മുതല്‍ ഇന്ത്യന്‍ എംബസി നേരിട്ട് ഔട്ട്പാസുകള്‍ക്കൊപ്പം നല്‍കി തുടങ്ങി. ഈ ഔട്ട്പാസുകള്‍ ഉപയോഗിച്ച് വിമാന ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. ഇനി 18 ദിവസം കൂടി മാത്രമേ പൊതുമാപ്പിന് അപേക്ഷിക്കാന്‍ സാധിക്കൂ. പൊതുമാപ്പിന് …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ അമ്മയുടേയും മകന്റേയും കൊലപാതകം; വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് പോലീസ്. കൊലപാതകം സംബന്ധിച്ച് ഇതുവരെ കാര്യമായ തുമ്പുന്നും ലഭിക്കാത്തതനിലാണ് വിവരം നല്‍കുന്നവര്‍ക്ക് വന്‍ ഉപഹാര വാഗ്ദാനവുമായി പൊലീസ് രംഗത്തെത്തിയത്. മാലാ മന്‍വാനി മകന്‍ റിഷി മന്‍വാനി എന്നിവരെയാണ് ബുധനാഴ്ച സ്വഭവനത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവില്‍ ഇവരുടെ …