1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2018

സ്വന്തം ലേഖകന്‍: ഇണപ്പക്ഷിയെന്ന് കരുതി 5 വര്‍ഷം പ്രതിമയെ പ്രണയിച്ച ലോകത്തിലെ ഏറ്റവും ഏകാകിയായ കടല്‍പ്പക്ഷി മരണം വരിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് ന്യൂസിലന്റിലെ മാന ദ്വീപില്‍ കടല്‍പക്ഷികളെ ആകര്‍ഷിക്കാനായി സ്ഥലത്തെ ചില വന സംരക്ഷകര്‍ കടല്‍പക്ഷികളുടെ രൂപത്തിലുള്ള പ്രതിമകള്‍ സ്ഥാപിച്ചത്. സോളാര്‍ ഓഡിയോ സംവിധാനം ഉപയോഗിച്ച് പക്ഷികളുടെ യഥാര്‍ഥ ശബ്ദവും ഇവര്‍ ഇവിടങ്ങളില്‍ ഒരുക്കി.

പക്ഷെ മാന ദ്വീപിലെ പ്രതിമകളില്‍ ആകൃഷ്ടയായി എത്തിയത് ഒരേയൊരു കടല്‍ പക്ഷിയായിരുന്നു. അതാണ് നിഗേല്‍. പക്ഷെ ദ്വീപില്‍ ചിറക് വിടര്‍ത്തി നില്‍ക്കുന്നത് യഥാര്‍ഥ പക്ഷികളെല്ലെന്ന് നിഗേലിന് മനസ്സിലായില്ല. ഇവയില്‍ ഒരു പ്രതിമയോട് കടുത്ത പ്രണയത്തിലായ നിഗേല്‍ പ്രണയിനിക്കായി ഒരു കൂടുപോലും പണിതതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ കഴിഞ്ഞ ദിവസം സന്ദര്‍കരെയും വന സംരക്ഷകരെയും ദുഖത്തിലാഴ്ത്തി നിഗേല്‍ എന്നന്നേക്കും യാത്രയായി.

പക്ഷികളില്‍ വികാരങ്ങള്‍ അല്‍പ്പം കൂടുതലുള്ള വിഭാഗത്തില്‍ പെട്ടവയാണ് ന്യൂസിലാന്‍ഡിലെ ഈ കടല്‍പക്ഷികളെന്നാണ് ഇവിടെയുള്ള പക്ഷി നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടായിരിക്കാം തന്റെ രൂപത്തിന് സാദൃശ്യമുള്ള പ്രതിമയെ പോലും തിരിച്ചറിയാനാവാതെ ഈ പക്ഷി അഞ്ച് വര്‍ഷത്തോളം അഗാധ പ്രണയത്തിലായതെന്നും അവര്‍ നീരീക്ഷിക്കുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.