1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2018

സ്വന്തം ലേഖകന്‍: ശല്യക്കാരായ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍. പരസ്യങ്ങളെ നിയന്ത്രിക്കാനായി മ്യൂട്ട് ദിസ് ആഡ് ഫീച്ചറില്‍ പുതിയ സൗകര്യങ്ങളും ആഡ് സെറ്റിങ്‌സില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകളുമായാണ് ഗൂഗിള് രംഗത്തെത്തിയത്. ഉപയോക്താക്കള്‍ക്കിനി ആപ്ലിക്കേഷനുകളിലെയും വെബ്‌സൈറ്റുകളിലെയും റിമൈന്‍ഡര്‍ ആഡുകള്‍ നിശബ്ദമാക്കാന്‍ സാധിക്കും. പുതിയ ഫീച്ചര്‍ യൂട്യൂബ്, സെര്‍ച്ച്, ജിമെയില്‍ എന്നീ സേവനങ്ങളിലേക്കും ഗൂഗിള്‍ പരിചയപ്പെടുത്തും.

‘എപ്പോള്‍ വേണമെങ്കിലും ആഡ് സെറ്റിങ്‌സില്‍ നിങ്ങള്‍ക്ക് ആഡ് പേഴ്‌സണലൈസേഷന്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. റിമൈന്‍ഡര്‍ ആഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ കാണാനും ആരുടെയെല്ലാം പരസ്യമാണ് പ്രദര്‍ശിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാനും സാധിക്കും.’ഗൂഗിളിന്റെ ഡാറ്റാ പ്രൈവസി ആന്റ് ട്രാന്‍സ്പാരന്‍സി ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജര്‍ ജോണ്‍ ക്രാഫ്‌സിക് വ്യക്തമാക്കി.

ഉപയോക്താവ് ഒരു ഉപകരണത്തില്‍ ഏതു പരസ്യം മ്യൂട്ട് ചെയ്യുന്നു എന്നു തിരിച്ചറിഞ്ഞ് ആ ഉപയോക്താവ് പിന്നീട് സൈന്‍ ഇന്‍ ചെയ്യുന്ന എല്ലാ ഉപകരണങ്ങളില്‍ നിന്നും ഈ പരസ്യങ്ങള്‍ മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും ഗൂഗിള്‍ പ്രദാനം ചെയ്യുന്നുണ്ട്. 2012ലാണ് ആദ്യമായി ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയതെന്നാണ് ജോണ്‍ ക്രാഫ്‌സിക് പറയുന്നത്. ഇതുവഴി ഒരു കോടിയിലധികം പരസ്യങ്ങള്‍ ഗൂഗിള്‍ പരസ്യ ശൃഖലയില്‍ നിന്നും നീക്കിയിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.