1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2018

സ്വന്തം ലേഖകന്‍: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് വളര്‍ച്ചാ നിരക്കെന്ന് സാമ്പത്തിക സര്‍വേ. 2018 ഏപ്രിലില്‍ തുടങ്ങുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 77.5 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.75 ശതമാനമാണന്നും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടുകയെന്നത് കടുത്തവെല്ലുവിളിയാണ്. ഉയരുന്ന ഇന്ധനവില സാമ്പത്തിക വളര്‍ച്ചക്ക് തിരിച്ചടിയാവും. വ്യാവസായിക വളര്‍ച്ച 4.4 ശതമാനവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഎസ്ടിയും പൊതുമേഖല ബാങ്കുകളുടെ അടത്തറ ശക്തിപ്പെടുത്തിയതുമാണ് രണ്ടാം പാദത്തില്‍ വളര്‍ച്ചയ്ക്ക് ശക്തിപകര്‍ന്നത്.

നേരിട്ടുള്ള വിദേശ നിക്ഷേപ സ്വീകരണത്തിലെ ഉദാരവത്ക്കരണവും ഉയര്‍ന്ന കയറ്റുമതിയും വളര്‍ച്ചയ്ക്ക് അവസരംനല്‍കി. തൊഴില്‍, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചക്കായിരിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. ജിഎസ്ടി നടപ്പാക്കിയതും നോട്ട് അസാധുവാക്കലും നികുതി നല്‍കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.