1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ വിഐപി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ
ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ വിഐപി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ
സ്വന്തം ലേഖകന്‍: ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ വിഐപി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ. സംഭവത്തെ തുടര്‍ന്ന് വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയ എയര്‍ ഇന്ത്യ യാത്രക്കാരനോട് ക്ഷമ ചോദിച്ചു. മാധ്യമപ്രവര്‍ത്തകനായ ഹരിന്ദര്‍ ബവേജയാണ് ചിത്രം സഹിതം ട്വിറ്ററിലൂടെ പരാതിപ്പെട്ടത്. തുടര്‍ന്ന് ബവേജയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. സംഭവം വൈറലായതോടെ കൂടുതല്‍ യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തി. …
കാമുകി കാമുകനെ വെടിവയ്ക്കുന്ന ദൃശ്യം പകര്‍ത്തി യുടൂബില്‍ വൈറലാകാന്‍ മോഹിച്ചു, കാമുകന്‍ ശരിക്കും വെടിയേറ്റ് മരിച്ചു, കാമുകി അഴികള്‍ക്കുള്ളിലും
കാമുകി കാമുകനെ വെടിവയ്ക്കുന്ന ദൃശ്യം പകര്‍ത്തി യുടൂബില്‍ വൈറലാകാന്‍ മോഹിച്ചു, കാമുകന്‍ ശരിക്കും വെടിയേറ്റ് മരിച്ചു, കാമുകി അഴികള്‍ക്കുള്ളിലും
സ്വന്തം ലേഖകന്‍: കാമുകി കാമുകനെ വെടിവയ്ക്കുന്ന ദൃശ്യം പകര്‍ത്തി യുടൂബില്‍ വൈറലാകാന്‍ മോഹിച്ചു, കാമുകന്‍ ശരിക്കും വെടിയേറ്റ് മരിച്ചു, കാമുകി അഴികള്‍ക്കുള്ളിലും. യുഎസിലെ മിനസോട്ടയിലായിരുന്നു സംഭവം. സാഹസിക ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന മോണോലിസ പെരസ് (20), പെഡ്രോ റൂയിസ് (22) എന്നിവരുടെ ജീവിതത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്. കേസില്‍ മോണാലിസ പെരസ് കുറ്റക്കാരിയാണെന്ന് …
ആഗോള ഭീകരന്‍ ഹാഫിസ് സയിദിനെ പരസ്യമായി പിന്തുണച്ച് പാക് സൈനിക മേധാവി
ആഗോള ഭീകരന്‍ ഹാഫിസ് സയിദിനെ പരസ്യമായി പിന്തുണച്ച് പാക് സൈനിക മേധാവി
സ്വന്തം ലേഖകന്‍: ആഗോള ഭീകരന്‍ ഹാഫിസ് സയിദിനെ പരസ്യമായി പിന്തുണച്ച് പാക് സൈനിക മേധാവി. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്ത്യ ആരോപിക്കുന്ന ഭീകരനായ ഹാഫിസ് സയിദിനെ, കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പാക് പൗരന്‍ എന്നാണു ജനറല്‍ ഖമര്‍ ബജ്വ വിശേഷിപ്പിച്ചത്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ ഹാഫിസിനെ ആഗോഭീകരനായി പ്രഖ്യാപിച്ചിരുന്നു. …
ഇസ്രേയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നീക്കത്തിനെതിരെ ഇന്ന് യുഎന്‍ യോഗം ചേരും, യുഎസിനെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങളെ പിന്നെ കണ്ടോളാമെന്ന് ട്രംപിന്റെ ഭീഷണി
ഇസ്രേയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നീക്കത്തിനെതിരെ ഇന്ന് യുഎന്‍ യോഗം ചേരും, യുഎസിനെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങളെ പിന്നെ കണ്ടോളാമെന്ന് ട്രംപിന്റെ ഭീഷണി
സ്വന്തം ലേഖകന്‍: ഇസ്രേയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നീക്കത്തിനെതിരെ ഇന്ന് യുഎന്‍ യോഗം ചേരും, യുഎസിനെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങളെ പിന്നെ കണ്ടോളാമെന്ന് ട്രംപിന്റെ ഭീഷണി.അറബ് രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് ഐക്യരാഷ്ട്ര സഭ ഇന്ന് യോഗം ചേരുന്നത്. അതേസമയം ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം വിഷയത്തില്‍ അമേരിക്കന്‍ നിലപാടിനെ തള്ളിയതോടെ ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇന്ന് …
പ്രാദേശിക തെരഞ്ഞെടുപ്പിനായി കാറ്റലോണിയന്‍ ജനത ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്
പ്രാദേശിക തെരഞ്ഞെടുപ്പിനായി കാറ്റലോണിയന്‍ ജനത ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്
സ്വന്തം ലേഖകന്‍: പ്രാദേശിക തെരഞ്ഞെടുപ്പിനായി കാറ്റലോണിയന്‍ ജനത ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്. സ്വയംഭരണം ആവശ്യപ്പെട്ട് ഒക്‌ടോബര്‍ ഒന്നിന് കാറ്റലോണിയ നടത്തിയ ഹിതപരിശോധന ഫലം സ്പാനിഷ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കാറ്റലോണിയന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് പ്രവിശ്യ സ്‌പെയിനിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും ചെയ്തു. 135 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 68 സീറ്റ് നേടുന്ന പാര്‍ട്ടി വിജയിച്ചതായി പ്രഖ്യാപിക്കും. …
അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്തിയിട്ടുണ്ടാകാം എന്ന വാദവുമായി പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്ത്
അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്തിയിട്ടുണ്ടാകാം എന്ന വാദവുമായി പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്ത്
സ്വന്തം ലേഖകന്‍: അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്തിയിട്ടുണ്ടാകാം എന്ന വാദവുമായി പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്ത്. 2004 ല്‍ സാന്‍ ഡീഗോയില്‍ യുഎസ് യുദ്ധവിമാനത്തിലുള്ളവര്‍ ‘കറങ്ങുന്ന അജ്ഞാത വിമാനം’ കണ്ടതായാണ് അന്യഗ്രഹജീവി ഗവേഷണത്തിനുള്ള പെന്റഗണ്‍ പദ്ധതിക്കു നേതൃത്വം നല്‍കിയിരുന്ന ലൂയിസ് എലിസോന്‍ഡോയുടെ വെളിപ്പെടുത്തല്‍. 2004 ല്‍ യുഎസ് വിമാനം കണ്ടെത്തിയ അജ്ഞാതവസ്തുവിന്റെ സഞ്ചാരം ആകാശപ്പറക്കലുകളുടെ ശാസ്ത്രനിയമങ്ങളെല്ലാം …
ട്രംപിന്റെ നികുതി പരിഷ്‌കരണ ബില്‍ യുഎസ് സെനറ്റ് പാസ്സാക്കി, ബില്‍ സമ്പന്നര്‍ക്കു മാത്രം ഗുണകരമെന്ന ആരോപണവുമായി ഡെമോക്രാറ്റുകള്‍
ട്രംപിന്റെ നികുതി പരിഷ്‌കരണ ബില്‍ യുഎസ് സെനറ്റ് പാസ്സാക്കി, ബില്‍ സമ്പന്നര്‍ക്കു മാത്രം ഗുണകരമെന്ന ആരോപണവുമായി ഡെമോക്രാറ്റുകള്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ നികുതി പരിഷ്‌കരണ ബില്‍ യുഎസ് സെനറ്റ് പാസ്സാക്കി, ബില്‍ സമ്പന്നര്‍ക്കു മാത്രം ഗുണകരമെന്ന ആരോപണവുമായി ഡെമോക്രാറ്റുകള്‍. രാജ്യത്തെ ധനികര്‍ക്കും കുത്തക കമ്പനികള്‍ക്കും ഗുണകരമെന്നു വിമര്‍ശിക്കപ്പെടുന്ന ബില്‍ യുഎസിന്റെ നികുതി ഘടനയില്‍ 1986 നു ശേഷമുണ്ടാകുന്ന വലിയ പൊളിച്ചെഴുത്തിനു വഴിതെളിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തേ ജനപ്രതിനിധി സഭയിലും ബില്ലിന് (203–227) അംഗീകാരം ലഭിച്ചിരുന്നു. ഇരുസഭകളിലും …
ആരോപണ പ്രത്യാരോപണ ങ്ങള്‍ക്കിടെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്
ആരോപണ പ്രത്യാരോപണ ങ്ങള്‍ക്കിടെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്
സ്വന്തം ലേഖകന്‍: ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് 256 കേന്ദ്രങ്ങളിലായി വോട്ടെടുപ്പ് നടക്കുക. കനത്ത സുരക്ഷയിലാണു മണ്ഡലം. അണ്ണാ ഡിഎംകെയുടെ ഇ. മധുസൂദനന്‍, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി. ദിനകരന്‍ എന്നിവര്‍ തമ്മിലാണു പ്രധാന …
ബ്രിട്ടനില്‍ വന്‍ ഭീകര വിരുദ്ധ വേട്ട, ക്രിസ്മസ്, ന്യൂ ഈയര്‍ ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണം നടത്താനുള്ള തീവ്രവാദ പദ്ധതി തകര്‍ത്തു, നാലു പേര്‍ പിടിയില്‍
ബ്രിട്ടനില്‍ വന്‍ ഭീകര വിരുദ്ധ വേട്ട, ക്രിസ്മസ്, ന്യൂ ഈയര്‍ ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണം നടത്താനുള്ള തീവ്രവാദ പദ്ധതി തകര്‍ത്തു, നാലു പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വന്‍ ഭീകര വിരുദ്ധ വേട്ട, ക്രിസ്മസ്, ന്യൂ ഈയര്‍ ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണം നടത്താനുള്ള തീവ്രവാദ പദ്ധതി തകര്‍ത്തു, നാലു പേര്‍ പിടിയില്‍. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകര പദ്ധതി പൊളിച്ചത്. റെയ്ഡില്‍ വിവിധയിടങ്ങളില്‍ നിന്നായാണ് നാലു പേര്‍ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നാണ് …
ഇന്റര്‍നെറ്റിനെ തകര്‍ത്ത വനാക്രെ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ്
ഇന്റര്‍നെറ്റിനെ തകര്‍ത്ത വനാക്രെ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ്
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിനെ തകര്‍ത്ത വനാക്രെ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ്. ലോകത്തുടനീളമുള്ള കംപ്യൂട്ടര്‍ ശൃംഖലകളെ ബാധിച്ച വനാക്രെ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് തോമസ് ബോസര്‍ട്ട് ആരോപിച്ചു. ഈ വര്‍ഷം ആദ്യമുണ്ടായ സൈബര്‍ ആക്രമണം 150 രാജ്യങ്ങളിലെ …