1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2017

സ്വന്തം ലേഖകന്‍: ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് 256 കേന്ദ്രങ്ങളിലായി വോട്ടെടുപ്പ് നടക്കുക. കനത്ത സുരക്ഷയിലാണു മണ്ഡലം. അണ്ണാ ഡിഎംകെയുടെ ഇ. മധുസൂദനന്‍, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി. ദിനകരന്‍ എന്നിവര്‍ തമ്മിലാണു പ്രധാന മത്സരം. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.

അണ്ണാ ഡിഎംകെയ്ക്ക് അഭിമാന പോരാട്ടമാണെന്നിരിക്കെ, ഒപിഎസും ഇപിഎസും മന്ത്രിമാരും സ്ഥാനാര്‍ഥി ഇ.മധുസൂദനനുവേണ്ടി മണ്ഡലത്തില്‍ ക്യാംപ് ചെയ്തായിരുന്നു പ്രചാരണം. അട്ടിമറി വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണു ടി.ടി.വി. ദിനകരന്റെ പ്രചാരണം. അവസാനവട്ട തന്ത്രമെന്ന നിലയില്‍ ജയലളിത ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ ദിനകരപക്ഷം ബുധനാഴ്ച പുറത്തുവിട്ടിരുന്നു.

ഇവ സംപ്രേഷണം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരമാവധി വോട്ടു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. മല്‍സരം മുറുകിയതിനാല്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.