സ്വന്തം ലേഖകന്‍: ഫോര്‍ബ്‌സ് മാസികയുടെ ദ ഫോര്‍ബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയില്‍ ഇടംനേടി മലയാളത്തിന്റെ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. കായികം, സിനിമ, സാഹിത്യം എന്നീ മേഖലകളില്‍ ഏറ്റവും വരുമാനമുള്ളവരെയാണ് സെലിബ്രിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനാണ്. രണ്ടാം സ്ഥാനം ഷാരൂഖ് ഖാനാണ്. ക്രിക്കറ്റ് താരങ്ങളില്‍ വിരാട് കോഹ്‌ലിയാണ് മുന്‍പന്തിയില്‍. അഞ്ചാമതാണ് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റുന്നതിനെതിരെ യൂറോപ്യന്‍ യൂനിയന്‍, യാത്രക്കാര്‍ വലയുമെന്ന് മുന്നറിയിപ്പ്. കൂടുതല്‍ നടപടിക്രമങ്ങള്‍ വേണ്ടി വരുന്നതിനാല്‍ യാത്രകള്‍ക്ക് താമസമെടുക്കുമെന്നും ഇ.യു അധികൃതര്‍ ചൂണ്ടിക്കാട്ടി. 2019 മാര്‍ച്ചില്‍ ഇ.യുവില്‍നിന്ന് പൂര്‍ണമായി വിടുന്നതോടെ പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റുമെന്ന് കുടിയേറ്റ മന്ത്രി ബ്രണ്ടന്‍ ലൂയി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കടും ചുവപ്പും കാപ്പിയും …
സ്വന്തം ലേഖകന്‍: ലണ്ടന്‍ മൃഗശാലയില്‍ വന്‍ തീപിടുത്തം, മൃഗങ്ങളെ ഒഴിപ്പിച്ച് മൃഗശാല അടച്ചുപൂട്ടി. ശനിയാഴ്ച രാവിലെ ആനിമല്‍ അഡ്വഞ്ചര്‍ വിഭാഗത്തിലാണ് തീപിടിത്തം, തീ പിന്നീട് സമീപത്തെ ഷോപ്പിലേക്കും പടരുകയായിരുന്നു. മൃഗങ്ങളെയെല്ലാം ഉടന്‍ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഒരു ഉറുമ്പുതീനി ചത്തു. നാലു മീര്‍കാറ്റുകളെ കാണാതായി. പുക ശ്വസിച്ചു ദേഹാസ്വാ സ്ഥ്യം ഉണ്ടായ ഒരു മൃഗശാലാ ജീവനക്കാരനെ ആശുപത്രിയിലാക്കി. …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് ഇനി ഇന്ധനമില്ലെന്ന് യുഎന്‍, എണ്ണ ഇറക്കുമതി വിലക്കുന്ന പുതിയ ഉപരോധം ഏര്‍പ്പെടുത്തി. ഉത്തര കൊറിയയിലേക്കുള്ള എണ്ണകയറ്റുമതി വിലക്കുന്നതാണ് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പുതിയ ഉപരോധം. യു.എസ്. തയ്യാറാക്കിയ പ്രമേയത്തെ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഐകകണ്‌ഠ്യേന പിന്തുണച്ചു. ആണവ, മിസൈല്‍ പദ്ധതികള്‍ക്ക് ഇന്ധനമാവശ്യമായതിനാല്‍ പുതിയ ഉപരോധം ഉത്തര കൊറിയയെ കാര്യമായി ബാധിക്കും. വിദേശത്ത് ജോലി …
സ്വന്തം ലേഖകന്‍: ബ്ലാക്ക് മൂര്‍ വംശീയ വിവാദത്തില്‍ കുടുങ്ങി ബ്രിട്ടിഷ് രാജ്ഞിയുടെ ക്രിസ്മസ് വിരുന്നിന് എത്തിയ മൈക്കിള്‍ രാജകുമാരി, ഒടുവില്‍ മാപ്പു പറഞ്ഞ് തലയൂരി. ചടങ്ങില്‍ മൈക്കിള്‍ രാജകുമാരി അണിഞ്ഞ ആഭരണം വംശീയമാണെന്നു വിമര്‍ശനമുയര്‍ന്നതോടെ മൈക്കിള്‍ രാജകുമാരി ക്ഷമാപണം നടത്തി. എലിസബത്ത് രാജ്ഞിയുടെ സഹോദര പുത്രന്റെ ഭാര്യയാണ് മൈക്കിള്‍ രാജകുമാരി. ബുധനാഴ്ച ബക്കിങ്ങാം കൊട്ടാരത്തില്‍ നടന്ന …
സ്വന്തം ലേഖകന്‍: കുഞ്ഞിക്കാലു കാണാന്‍ ജപ്പാന്‍കാര്‍ക്ക് കാത്തിരിപ്പ്, കുത്തനെ ഇടിഞ്ഞ ജനന നിരക്ക് ആശങ്ക പരത്തുന്നു. 13.4 ലക്ഷം പേര്‍ മരിച്ചപ്പോള്‍ ജനിച്ചത് 9.41 ലക്ഷം മാത്രം. ഇക്കൊല്ലത്തെ ജനന– മരണ കണക്ക് ജപ്പാന്റെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. 1899 ല്‍ കണക്കെടുപ്പു തുടങ്ങിയശേഷം രാജ്യത്തെ ജനന മരണ നിരക്ക് ഇത്ര കുറഞ്ഞിട്ടില്ല. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ചു …
സ്വന്തം ലേഖകന്‍: ചൈനയിലെ ടിയനന്‍മെന്‍ സ്‌ക്വയര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കൊന്നു തള്ളിയത് 10,000 പേരെയെന്ന് ബ്രിട്ടീഷ് രഹസ്യ രേഖ. ടിയനന്‍മെന്‍ സ്‌ക്വയറില്‍ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത് 10,000 പേരാണെന്ന് വെളിപ്പെടുത്തുന്ന രേഖയാണ് പുറത്തായത്. ഇതുവരെ കരുതപ്പെട്ടിരുന്നതിന്റെ പതിന്‍മടങ്ങാണ് രേഖപ്രകാരമുള്ള മരണസംഖ്യ. കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 1989ല്‍ ആയിരക്കണക്കിനു …
സ്വന്തം ലേഖകന്‍: ‘പാല്‍ കസ്റ്റഡിയില്‍’, പുതിയ ഫഹദ് ഫാസില്‍ ചിത്രത്തിനായി കാത്തിരുന്നവര്‍ക്ക് പാലും വെള്ളത്തില്‍ പണി കൊടുത്ത് മില്‍മയുടെ കിടിലന്‍ പരസ്യം. പണി പാലുംവെള്ളത്തില്‍. പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് സംഭവങ്ങളുടെ തുടക്കം. പാല്‍ കസ്റ്റഡിയില്‍… കമിങ് സൂണ്‍ എന്ന തലക്കെട്ടില്‍ …
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റില്‍ തരംഗമായി ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടേയും കാമുകി മെഗാന്‍ മെര്‍കലിന്റേയും വിവാഹ നിശ്ചയ ഫോട്ടോകള്‍. ബ്രിട്ടന്റെ കിരീടാവകാശികളില്‍ അഞ്ചാമനായ ഹാരി രാജകുമാരന്റെയും യു.എസ് നടിയും കാമുകിയുമായ മെഗാന്‍ മാര്‍ക്കലെയുടെയും വിവാഹം 2018 മേയ് 19 ന് സെന്റ് ജോര്‍ജ് ചാപ്പലിലാണ് നടക്കുക. കഴിഞ്ഞ മാസം ആദ്യമാണ് 33കാരനായ ഹാരിയും 36കാരിയായ മാര്‍ക്കലെയും തമ്മിലുള്ള …
സ്വന്തം ലേഖകന്‍: ക്യൂബയില്‍ റൗള്‍ കാസ്‌ട്രോ യുഗത്തിന് അന്ത്യമാകുന്നു, അടുത്ത ഏപ്രില്‍ 19 ന് പുതിയ പ്രസിഡന്റിനായി തെരഞ്ഞെടുപ്പ്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ അടുത്ത വര്‍ഷം ഏപ്രില്‍ 19 നു സ്ഥാനമൊഴിയും. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാര്‍ച്ചിലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏപ്രിലിലും നടത്താനുള്ള തീരുമാനം നാഷണല്‍ അസംബ്ലി അംഗീകരിച്ചു. ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ …