1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി
സ്വന്തം ലേഖകന്‍: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. തുടര്‍ച്ചയായി മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന മുസ്‌ലിം വനിതാ വിവാഹ അവകാശ ബില്‍ ശബ്ദ വോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ സഭ പാസാക്കിയത്. ബില്ലില്‍ കോണ്‍ഗ്രസ് ചില ഭേദഗതികള്‍ നിര്‍ദേശിച്ചെങ്കിലും …
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികരെ ഇന്ത്യ നിലക്കു നിര്‍ത്തണമെന്ന് ചൈനീസ് സൈന്യം
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികരെ ഇന്ത്യ നിലക്കു നിര്‍ത്തണമെന്ന് ചൈനീസ് സൈന്യം
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികരെ ഇന്ത്യ നിലക്കു നിര്‍ത്തണമെന്ന് ചൈനീസ് സൈന്യം. അതിര്‍ത്തി ധാരണകള്‍ പാലിക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യ സൈന്യത്തെ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ചൈനീസ് സൈന്യം ആവശ്യപ്പെട്ടു. ദോക്ലാം സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ചൈനീസ് സൈന്യത്തിന്റെ പ്രസ്താവന. 2017 ലെ ചൈനീസ് സൈന്യത്തിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ …
ഐക്യരാഷ്ട്ര സംഘടന ചെലവു ചുരുക്കലിന്റെ പാതയില്‍, വാര്‍ഷിക ബജറ്റ് അഞ്ചു ശതമാനം വെട്ടിക്കുറച്ചു
ഐക്യരാഷ്ട്ര സംഘടന ചെലവു ചുരുക്കലിന്റെ പാതയില്‍, വാര്‍ഷിക ബജറ്റ് അഞ്ചു ശതമാനം വെട്ടിക്കുറച്ചു
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സംഘടന ചെലവു ചുരുക്കലിന്റെ പാതയില്‍, വാര്‍ഷിക ബജറ്റ് അഞ്ചു ശതമാനം വെട്ടിക്കുറച്ചു. 28.6 കോടി ഡോളറാണ് അടുത്ത വര്‍ഷത്തെ ബജറ്റില്‍ കുറവു വരുത്തിയത്.2018–19 വര്‍ഷത്തില്‍ 539 കോടി ഡോളറിന്റെ ബജറ്റിനു ഞായറാഴ്ച യുഎന്‍ പൊതുസഭ അംഗീകാരം നല്‍കി. പ്രത്യേക രാഷ്ട്രീയ ദൗത്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഓഫിസുകളുടെ പ്രവര്‍ത്തനച്ചെലവു ചുരുക്കിയാണു ബജറ്റിലെ വെട്ടിക്കുറയ്ക്കല്‍ …
കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായ വസ്തുവുണ്ടെന്ന ആരോപണവുമായി പാകിസ്താന്‍, ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്
കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായ വസ്തുവുണ്ടെന്ന ആരോപണവുമായി പാകിസ്താന്‍, ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്
സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായ വസ്തുവുണ്ടെന്ന ആരോപണവുമായി പാകിസ്താന്‍, ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്. സുരക്ഷ കാരണങ്ങളുടെ പേരിലാണ് ചെരിപ്പുകള്‍ ഊരിമാറ്റിയതെന്ന് നേരത്തെ പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. ചെരിപ്പിനുള്ളില്‍ സംശയകരമായ വസ്തു കണ്ടെത്തിയിരുന്നു അത് ചിപ്പോ ക്യാമറയോ എന്നതില്‍ വ്യക്തത വരുത്താനാണ് പരിശോധനയെന്നും പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഡിസംബര്‍ 25 …
ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു; ലക്ഷ്യം വ്യാജ അക്കൗണ്ടുകളെ കുടുക്കല്‍
ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു; ലക്ഷ്യം വ്യാജ അക്കൗണ്ടുകളെ കുടുക്കല്‍
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു; ലക്ഷ്യം വ്യാജ അക്കൗണ്ടുകളെ കുടുക്കല്‍. പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവരോട് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഫേസ്ബുക്ക് സ്ഥിരീകരിച്ചു. പുതിയ അക്കൗണ്ട് ആരംഭിക്കുന്നവര്‍ ആധാര്‍ കാര്‍ഡിലെ പേരുതന്നെ അക്കൗണ്ടില്‍ നല്‍കണമെന്നാണ് ഫേസ്ബുക്ക് ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക വിശദീകരണം. …
ലോക നേതാക്കള്‍ നിരുത്തരവാദപരമായി ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ ഉപയോഗിക്കരുതെന്ന് ഹാരി രാജകുമാരനു നല്‍കിയ അഭിമുഖത്തില്‍ ബറാക് ഒബാമ
ലോക നേതാക്കള്‍ നിരുത്തരവാദപരമായി ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ ഉപയോഗിക്കരുതെന്ന് ഹാരി രാജകുമാരനു നല്‍കിയ അഭിമുഖത്തില്‍ ബറാക് ഒബാമ
സ്വന്തം ലേഖകന്‍: ലോക നേതാക്കള്‍ നിരുത്തരവാദപരമായി ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ ഉപയോഗിക്കരുതെന്ന് ഹാരി രാജകുമാരനു നല്‍കിയ അഭിമുഖത്തില്‍ ബറാക് ഒബാമ. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്‌പോള്‍ നേതാക്കള്‍ ഏറെ സംയമനം പാലിക്കണമെന്നും അധികാരമൊഴിഞ്ഞ ശേഷം ആദ്യമായി നല്‍കിയ ഇന്റര്‍വ്യൂവില്‍ ഒബാമ പറഞ്ഞു. ബിബിസി റേഡിയോ നാലിന്റെ ടുഡേ പ്രോഗ്രാമിനു വേണ്ടി ഗസ്റ്റ് എഡിറ്ററായ ബ്രിട്ടനിലെ ഹാരി രാജകുമാരനാണ് …
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ തിരക്കേറിയ വ്യാപാര സ്ഥലത്ത് സ്‌ഫോടനം, നിരവധി പേര്‍ക്ക് പരുക്ക്
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ തിരക്കേറിയ വ്യാപാര സ്ഥലത്ത് സ്‌ഫോടനം, നിരവധി പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ തിരക്കേറിയ വ്യാപാര സ്ഥലത്ത് സ്‌ഫോടനം, നിരവധി പേര്‍ക്ക് പരുക്ക്. തിരക്കേറിയ വ്യാപാര സ്ഥലത്തായിരുന്നു സ്‌ഫോടനമെന്നതിനാല്‍ പരിക്കേറ്റവുടെ എണ്ണം കൂടുതലാണെന്ന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 പേര്‍ക്ക് പരുക്കേറ്റതായും ഒരാളുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിന്റെ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്നതാണ് പ്രാഥമിക നിഗമനം. ഇവിടെനിന്ന് ആളുകളെ …
ഉത്തര കൊറിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയുടെ ഉപരോധം, മധ്യസ്ഥ ശ്രമങ്ങളുമായി റഷ്യ
ഉത്തര കൊറിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയുടെ ഉപരോധം, മധ്യസ്ഥ ശ്രമങ്ങളുമായി റഷ്യ
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയുടെ ഉപരോധം, മധ്യസ്ഥ ശ്രമങ്ങളുമായി റഷ്യ. ഉത്തര കൊറിയയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് റഷ്യ മധ്യസ്ഥ ശ്രമത്തിന് സന്നദ്ധത അറിയിച്ചത്. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരെന്നു കരുതുന്ന കിം ജോങ് സിക്, റി പ്യോങ് ചോള്‍ …
മ്യാന്മറിലെ ആനകള്‍ക്ക് ഇനി തണുത്തു വിറക്കണ്ട, ആന പുതപ്പുമായി അധികൃതര്‍
മ്യാന്മറിലെ ആനകള്‍ക്ക് ഇനി തണുത്തു വിറക്കണ്ട, ആന പുതപ്പുമായി അധികൃതര്‍
സ്വന്തം ലേഖകന്‍: മ്യാന്മറിലെ ആനകള്‍ക്ക് ഇനി തണുത്തു വിറക്കണ്ട, ആന പുതപ്പുമായി അധികൃതര്‍. മ്യാന്‍മറിലെ ബാഗോയിലുള്ള വിംഗാ ബേ സംരക്ഷണകേന്ദ്രത്തിലെ ആനകള്‍ക്കാണ് പുതപ്പ് സമ്മാനം കിട്ടിയത്. മേഖലയിലെ താപനില പതിവിലും കൂടുതല്‍ താണതാണ് ആനകള്‍ക്കു മതിയായ സംരക്ഷണം നല്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. എട്ട് ഡിഗ്രി ചൂടേ ഇവിടെയുള്ളൂ. വിനോദസഞ്ചാരത്തിനും മറ്റ് ഉല്ലാസ പരിപാടികള്‍ക്കും ഉപയോഗിച്ച് ആരോഗ്യം …
സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം അതിരു കടന്നു, നടി പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി
സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം അതിരു കടന്നു, നടി പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം അതിരു കടന്നു, നടി പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി. കസബ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തനിക്കെതിരേ നവമാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് പാര്‍വതി ഡിജിപിക്ക് പരാതി നല്‍കിയത്. ചലച്ചിത്ര മേളയിലെ സെമിനാറില്‍ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരേ നടി പൊതുവേദിയില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പാര്‍വതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ …