1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി അറേബ്യയിലും യുഎഇയിലും ‘വാറ്റ്’ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍
സൗദി അറേബ്യയിലും യുഎഇയിലും ‘വാറ്റ്’ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലും യുഎഇയിലും ‘വാറ്റ്’ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍. ഇതിന്റെ ഭാഗമായി എല്ലാ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം മുതല്‍ ടാക്‌സ് ഏര്‍പ്പെടുത്തും. ഗള്‍ഫ് നാടുകളില്‍ ഇതുവരെ നികുതി ഇത്തരത്തില്‍ നികുതിയേര്‍പ്പെടുത്തിയിരുന്നില്ല. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘വാറ്റ്’ നടപ്പിലാക്കാനൊരുങ്ങുന്നത്. ജനുവരി ഒന്നുമുതല്‍ വാറ്റ് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ വര്‍ഷത്തില്‍ …
തീവ്രവാദികള്‍ക്ക് വഴിവിട്ട സഹായം, പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി
തീവ്രവാദികള്‍ക്ക് വഴിവിട്ട സഹായം, പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി
സ്വന്തം ലേഖകന്‍: തീവ്രവാദികള്‍ക്ക് വഴിവിട്ട സഹായം, പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. പാകിസ്താന്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കിയത്. 25.5 കോടി ഡോളറിന്റെ സഹായമാണ് യു.എസ് നിര്‍ത്തലാക്കിയത്. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ യു.എസ് 33 മില്യണ്‍ ഡോളറിന്റെ സഹായമാണ് പാകിസ്താന് നല്‍കിയത്. എന്നിട്ടും പാകിസ്താന്‍ കളവ് പറയുകയാണ്. അവര്‍ തീവ്രവാദികളെ …
പുതിയ വര്‍ഷത്തില്‍ രാജ്യാന്തര തലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തും; പുതുവര്‍ഷ തീരുമാനവുമായി ചൈന
പുതിയ വര്‍ഷത്തില്‍ രാജ്യാന്തര തലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തും; പുതുവര്‍ഷ തീരുമാനവുമായി ചൈന
സ്വന്തം ലേഖകന്‍: പുതിയ വര്‍ഷത്തില്‍ രാജ്യാന്തര തലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തും; പുതുവര്‍ഷ തീരുമാനവുമായി ചൈന. ചൈനീസ് ജനതയ്ക്കായുള്ള പുതുവത്സര ദിന സന്ദേശത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗ് ഇങ്ങനെ പറഞ്ഞത്. ഇന്ത്യ എതിര്‍ക്കുന്ന ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ എന്ന പദ്ധതി നടപ്പാക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. ചൈനയുടെ രാജ്യാന്തര ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും. ഐക്യരാഷ്ട്ര …
യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന് സ്മാരകം
യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന് സ്മാരകം
സ്വന്തം ലേഖകന്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന് സ്മാരകം. ഡാളസിലെ ഇന്ത്യന്‍ സമൂഹം മുന്‍കൈയെടുത്താണ് സ്മാരകം ഒരുക്കിയത്. ശനിയാഴ്ച നടന്ന അനുസ്മരണ ശുശ്രൂഷയില്‍ പ്രത്യേക പ്രാര്‍ഥനയും സ്മാരക സമര്‍പ്പണ ചടങ്ങും നടന്നു. റെസ്റ്റലാന്‍ഡ് ശ്മശാനത്തിന് സമീപമാണ് ഷെറിന്റെ സ്മാരകം. ശ്മശാനത്തിനരികെ ഗ്രാനൈറ്റില്‍ തീര്‍ത്ത, ഷെറിന്റെ പേരുകൊത്തിയ പ്രത്യേക ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. …
ഒന്നാം ലോകമഹായുദ്ധ കാലത്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഓസ്‌ട്രേലിയന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി
ഒന്നാം ലോകമഹായുദ്ധ കാലത്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഓസ്‌ട്രേലിയന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ഒന്നാം ലോകമഹായുദ്ധ കാലത്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഓസ്‌ട്രേലിയന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി. ദ്വീപുരാജ്യമായ പാപുവ ന്യൂഗിനിയോട് ചേര്‍ന്ന് ഡ്യൂക് ഓഫ് യോര്‍ക്ക് ദ്വീപുകള്‍ക്ക് സമീപമാണ് 103 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ എച്ച്എംഎഎസ് എഇ1 എന്ന മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. 1976 മുതല്‍ ഈ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയായിരുന്നു. കടലുകള്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങളില്‍ …
ഇസ്രയേലിന്റെ തലസ്ഥാന മാറ്റം; അമേരിക്കയിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു
ഇസ്രയേലിന്റെ തലസ്ഥാന മാറ്റം; അമേരിക്കയിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാന മാറ്റം; അമേരിക്കയിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു. ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ‘കൂടിയാലോചനകള്‍ക്കായി’ അംബാസഡര്‍ ഹുസ്സാം സൊംലോതിനെ പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികി തിരിച്ചുവിളിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പലസ്തീന്‍ വാര്‍ത്ത ഏജന്‍സി ‘വഫ’യെ ഉദ്ധരിച്ചാണ് വാര്‍ത്ത. ട്രംപിന്റെ …
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിക്കുന്നു, തലസ്ഥാനമായ തെഹ്‌റാനില്‍ സംഘര്‍ഷാവസ്ഥ, പ്രതിഷേധക്കാരെ ഇറാന്‍ അടിച്ചമര്‍ത്തുന്നതായി അമേരിക്ക
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിക്കുന്നു, തലസ്ഥാനമായ തെഹ്‌റാനില്‍ സംഘര്‍ഷാവസ്ഥ, പ്രതിഷേധക്കാരെ ഇറാന്‍ അടിച്ചമര്‍ത്തുന്നതായി അമേരിക്ക
സ്വന്തം ലേഖകന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിക്കുന്നു, തലസ്ഥാനമായ തെഹ്‌റാനില്‍ സംഘര്‍ഷാവസ്ഥ.സമ്പദ്‌രംഗത്തെ മുരടിപ്പില്‍ പ്രതിഷേധിച്ച് സര്‍ക്കാറിനും പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈക്കുമെതിരെ ഇറാനില്‍ റാലികള്‍ ശക്തി പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണസാധനങ്ങള്‍ക്ക് വിലവര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയനഗരമായ മശ്ഹദിലാണ് സര്‍ക്കാര്‍വിരുദ്ധ പ്രകടനങ്ങളുടെ തുടക്കം. പിന്നീട് പ്രതിഷേധം തെഹ്‌റാനിലേക്കും ഖുമ്മിലേക്കും വ്യാപിക്കുകയായിരുന്നു. അവശ്യസാധനങ്ങളുടെ …
ട്രംപിനെ നായയാക്കി ചൈനക്കാര്‍; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചൈനീസ് ഷോപ്പിംഗ് മാളിലെ ട്രംപ് ഡോഗ്
ട്രംപിനെ നായയാക്കി ചൈനക്കാര്‍; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചൈനീസ് ഷോപ്പിംഗ് മാളിലെ ട്രംപ് ഡോഗ്
സ്വന്തം ലേഖകന്‍: ട്രംപിനെ നായയാക്കി ചൈനക്കാര്‍; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചൈനീസ് ഷോപ്പിംഗ് മാളിലെ ട്രംപ് ഡോഗ്. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ തായ്‌യുവാനിലെ ഷോപ്പിങ് മാളിന് മുന്നില്‍ സ്ഥാപിച്ച രൂപമാണ് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായത്. തായ്‌യുവാനിലെ ഫെസ്റ്റിവല്‍ വാക് മാളിന് മുന്നില്‍ സ്ഥാപിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാദൃശ്യമുള്ള നായയുടെ രൂപമാണ് ട്രംപ്‌ഡോഗ് …
ആഗോള ഭീകരന്‍ ഹാഫിസ് സഈദുമായി വേദി പങ്കിടല്‍; പാകിസ്താനിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു
ആഗോള ഭീകരന്‍ ഹാഫിസ് സഈദുമായി വേദി പങ്കിടല്‍; പാകിസ്താനിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു
സ്വന്തം ലേഖകന്‍: ആഗോള ഭീകരന്‍ ഹാഫിസ് സഈദുമായി വേദി പങ്കിടല്‍; പാകിസ്താനിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ഭീകര സംഘടനയുടെ തലവനുമായ ഹാഫിസ് സഈദിന്റെ റാലിയില്‍ പലസ്തീന്‍ അംബാസഡര്‍ വാലിദ് അബൂ അലി പങ്കെടുത്തതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച പലസ്തീന്‍ അലിയെ തിരിച്ചു …
തമിഴ് രാഷ്ട്രീയത്തില്‍ സ്‌റ്റൈന്‍ മന്നന്‍ യുഗം തുടങ്ങുന്നു; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനികാന്ത്
തമിഴ് രാഷ്ട്രീയത്തില്‍ സ്‌റ്റൈന്‍ മന്നന്‍ യുഗം തുടങ്ങുന്നു; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനികാന്ത്
സ്വന്തം ലേഖകന്‍: തമിഴ് രാഷ്ട്രീയത്തില്‍ സ്‌റ്റൈന്‍ മന്നന്‍ യുഗം തുടങ്ങുന്നു; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനികാന്ത്. സ്വന്തം പാര്‍ട്ടി രൂപീകരിച്ചു രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്നു ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തില്‍ വച്ചാണ് രജനി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന് അറിയിച്ച രജനി, ജനങ്ങളോടുള്ള കടപ്പാടുമൂലമാണു തീരുമാനമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയം ഇപ്പോള്‍ മോശം അവസ്ഥയിലാണ്. …