1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2017

സ്വന്തം ലേഖകന്‍: ട്രംപിനെ നായയാക്കി ചൈനക്കാര്‍; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചൈനീസ് ഷോപ്പിംഗ് മാളിലെ ട്രംപ് ഡോഗ്. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ തായ്‌യുവാനിലെ ഷോപ്പിങ് മാളിന് മുന്നില്‍ സ്ഥാപിച്ച രൂപമാണ് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായത്.

തായ്‌യുവാനിലെ ഫെസ്റ്റിവല്‍ വാക് മാളിന് മുന്നില്‍ സ്ഥാപിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാദൃശ്യമുള്ള നായയുടെ രൂപമാണ് ട്രംപ്‌ഡോഗ് എന്ന ഹാഷ്ടാഗില്‍ തരംഗമായിരിക്കുന്നത്.

ചൂണ്ടുവിരല്‍ മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന നായയുടെ മുടി ട്രംപിന് ഏറെ ഇഷ്ടപ്പെട്ടതെന്ന് കരുതുന്ന സ്വര്‍ണനിറത്തിലാണ്. കഴുത്തില്‍ ചുവന്ന തൂവാലയും അണിഞ്ഞിട്ടുണ്ട്. ചൈനയിലെ ചാന്ദ്രവര്‍ഷ കലണ്ടര്‍ പ്രകാരം 2018 ഫെബ്രുവരി 16നാണ് പുതുവര്‍ഷം.

ഇതോടനുബന്ധിച്ചാണ് ഷോപ്പിങ് മാളിന് മുന്നില്‍ നായയുടെ പ്രതിമ സ്ഥാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.