1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2017

സ്വന്തം ലേഖകന്‍: ലണ്ടന്‍ മൃഗശാലയില്‍ വന്‍ തീപിടുത്തം, മൃഗങ്ങളെ ഒഴിപ്പിച്ച് മൃഗശാല അടച്ചുപൂട്ടി. ശനിയാഴ്ച രാവിലെ ആനിമല്‍ അഡ്വഞ്ചര്‍ വിഭാഗത്തിലാണ് തീപിടിത്തം, തീ പിന്നീട് സമീപത്തെ ഷോപ്പിലേക്കും പടരുകയായിരുന്നു. മൃഗങ്ങളെയെല്ലാം ഉടന്‍ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഒരു ഉറുമ്പുതീനി ചത്തു. നാലു മീര്‍കാറ്റുകളെ കാണാതായി.

പുക ശ്വസിച്ചു ദേഹാസ്വാ സ്ഥ്യം ഉണ്ടായ ഒരു മൃഗശാലാ ജീവനക്കാരനെ ആശുപത്രിയിലാക്കി. എട്ടുപേര്‍ക്കു പ്രാഥമികചികിത്സ നല്കി. പത്ത് ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാനെത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അപകടത്തെ തുടര്‍ന്ന് മൃഗശാല അടച്ചു. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മൃഗശാലയാണിത്. 70 ഓളം അഗ്‌നിശമന പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് തീയണച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരുടേയും നില ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.