സ്വന്തം ലേഖകന്‍: പാക് ജയിലില്‍ കുടുങ്ങിയ ഇന്ത്യന്‍ എഞ്ചിനീയറെ സഹായിച്ചതിന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പാക് മാധ്യമ പ്രവര്‍ത്തകയെ മോചിപ്പിച്ചു. 2015 ഓഗസ്റ്റ് 19 ന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്കു ഓട്ടോറിക്ഷയില്‍ പോകുന്ന വഴി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ സീനത്ത് ഷഹ്‌സാദി (26)നെയാണു മോചിപ്പിച്ചത്. ഡെയ്‌ലി നയ് ഖാബെര്‍, മെട്രോ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്ന സീനത്തിനെ …
സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരം ന്യൂയോര്‍ക്കിനേക്കാള്‍ അപകടം പിടിച്ചത്, ബലാത്സംഗവും കവര്‍ച്ചയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ 13 ശതമാനം വര്‍ധന. ന്യൂയോര്‍ക്ക് നഗരത്തേക്കാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നിറഞ്ഞതും അപകടകരവുമാണ് ലണ്ടനെന്ന് പുതിയ കണക്കുകള്‍. ബലാത്സംഗം, കവര്‍ച്ച, അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ എണ്ണം ലണ്ടനില്‍ കുത്തനെ കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയിലെ കുറ്റകൃത്യങ്ങള്‍ 13 ശതമാനം വര്‍ധിച്ചതായാണ് പുതിയ …
സ്വന്തം ലേഖകന്‍: ചൈനയില്‍ പ്രസിഡന്റ് ഷി ജിന്‍പിങിനെ അട്ടിമറിക്കാന്‍ പാര്‍ട്ടിയില്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍, അഴിമതിയ്ക്ക് എതിരായ പോരാട്ടം എന്ന പേരില്‍ നടന്നത് ശുദ്ധീകരണമെന്നും ആരോപണം. രാജ്യത്തെ ഓഹരിപണ വിപണികളുടെ റെഗുലേറ്ററായ ലിയു ഷിയു ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഹോങ്കോംഗിലെ ദ സ്റ്റാന്‍ഡാര്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഷിയുടെ അധികാരം പാര്‍ട്ടിയിലും സര്‍ക്കാരിലും ഉറപ്പിക്കാനാണ് അഴിമതിയ്ക്ക് …
സ്വന്തം ലേഖകന്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ പേരില്‍ ബ്രിട്ടന്‍ ഇന്ത്യയോട് മാപ്പ് അപേക്ഷിക്കണം, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജനായ എംപിയുടെ പ്രമേയം. മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി എംപിയായ വീരേന്ദ്ര ശര്‍മയാണ് 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതി എന്ന പേരിലുള്ള പ്രമേയം ഈ ആഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വിവിധ കക്ഷികളില്‍പ്പെട്ട എട്ട് ബ്രിട്ടീഷ് എംപിമാര്‍ …
സ്വന്തം ലേഖകന്‍: ഗുരുതര സുരക്ഷാ ഭീഷണി, വിമാനത്താവളങ്ങളിലും റയില്‍വെ സ്‌റ്റേഷനുകളിലും ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിക്കരുതെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സി. സൈബര്‍ ആക്രമണത്തിനുള്ള സാധ്യത കൂടുതലായതിനാലാണ് ഇത്തരം പൊതു വൈഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പ്രവേശിക്കരുതെന്ന് ഗവണ്‍മെന്റ് ഏജന്‍സി ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പൊതുസ്ഥലങ്ങളില്‍ …
സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കുകള്‍ കഥ പറയുന്നത് നിത്യ സംഭവമാകുന്നു, ദിവസവും കൈത്തോക്കുമായി പുറത്തിറങ്ങുന്നത് 30 ലക്ഷം പേരെന്നു പഠനം. തിര നിറച്ച തോക്കുമായി പുറത്തിറങ്ങുന്നവരില്‍ ഭൂരിപക്ഷവും യുവാക്കളാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ജേണലി!ല്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. യുഎസിലെ തോക്ക് ഉപയോഗ രീതികളെക്കുറിച്ച് കഴിഞ്ഞ രണ്ടു ദശകത്തിനിടെ നടന്ന ആദ്യ പഠനമാണിത്. …
സ്വന്തം ലേഖകന്‍: കാബൂളിലെ ഇമാം സമാന്‍ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം, പ്രാര്‍ഥനയ്ക്കായി എത്തിയ 60 ലേറെ വിശ്വാസികള്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇമാം സമാന്‍ പള്ളിയില്‍ നിസ്‌കാരത്തിനായി വിശ്വാസികള്‍ എത്തിയ സമയത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ട് എന്നതിന്റെ കണക്കുകള്‍ വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുരക്ഷാ …
സ്വന്തം ലേഖകന്‍: സ്വാതന്ത്രത്തിന്റെ വില ചോരയാണെങ്കിലും മുന്നോട്ട് തന്നെയെന്ന് കാറ്റലോണിയ, രക്തച്ചൊരിച്ചിലിന് തയ്യാറെടുത്ത് സ്‌പെയിന്‍. പ്രവിശ്യയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ സ്‌പെയിന്‍ നീക്കം തുടങ്ങിയതയാണ് സൂചന. സ്വയംഭരണം റദ്ദാക്കി കാറ്റലോണിയയെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനാണ് സ്‌പെയിനിന്റെ തീരുമാനം. ഇതോടെ 40 വര്‍ഷത്തിനിടെ ഏറ്റവുംവലിയ രാഷ്ട്രീയ അസ്ഥിരതയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ഉറപ്പായി. അടിയന്തര സാഹചര്യത്തില്‍ ഭരണഘടന അനുശാസിക്കുന്ന 155 ആം …
സ്വന്തം ലേഖകന്‍: അടിമുടി അഴിച്ചുപണിയുമായി യുഎഇ മന്ത്രിസഭാ പുനഃസംഘടന, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍തൂക്കം. നിലവിലുള്ള ഏതാനും മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് മന്ത്രിസഭയിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ശാസ്ത്രം, സാങ്കേതികം, വൈദഗ്ധ്യം എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കി കൊണ്ടാണ് പുതിയ …
സ്വന്തം ലേഖകന്‍: കാറ്റലോണിയ സ്‌പെയിന്‍ വിട്ടു പോയാല്‍ ബാഴ്‌സലോണയില്ലാത്ത സ്പാനിഷ് ഫുട്‌ബോള്‍ ലീഗിനെക്കുറിച്ച് ആലോചിക്കാനിവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ്. ബാഴ്‌സ ഇല്ലാത്ത ഒരു ലാ ലിഗയെ കുറിച്ചും കാറ്റലോണിയ ഇല്ലാത്ത ഒരു സ്‌പെയിനിനെ കുറിച്ചും ചിന്തിക്കാനാവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരെസ് പറഞ്ഞു. സ്‌പെയിനില്‍ നിന്ന് സ്വാതന്ത്യ്രം പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ കാറ്റലോണിയയില്‍ ശക്തമാകുന്നതിനിടെയാണ് ബാഴ്‌സയുടെ …