സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരവാസികളില്‍ ഭീതി പരത്തി പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനിലെ കത്തിയാക്രമണം, യുകെയില്‍ വംശീയ അതിക്രമങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30% വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴരയോടെയാണ് സ്റ്റേഷന് പുറത്ത് മൂന്ന് പേര്‍ക്ക് കത്തിക്കുത്തേറ്റത്. ഒരാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ടു പേരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. …
സ്വന്തം ലേഖകന്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 19 മത് പാര്‍ടി കോണ്‍ഗ്രസിന് ബീജിങ്ങില്‍ തുടക്കം, നിര്‍ണായക സാമ്പത്തിക, ഭരണ പരിഷ്‌ക്കരണങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. ബുധനാഴ്ച രാവിലെ ഒമ്പതിന് ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളിലാണ് കോണ്‍ഗ്രസിന് തുടക്കമാകുക. 2307 പാര്‍ടി പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളുമടക്കം 2354 പേര്‍ യോഗത്തില്‍ പങ്കെടുക്കും. 243 അംഗ പ്രിസീഡിയം …
സ്വന്തം ലേഖകന്‍: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ വിധി സിംഗിംള്‍ ബഞ്ച് റദ്ദാക്കി, വിലക്കു തുടരും, തനിക്കു മാത്രം പ്രത്യേക നിയമമാണോയെന്ന് ശ്രീശാന്ത്. ബിസിസിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതിക്കു സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കു നീക്കിയ സിംഗിള്‍ …
സ്വന്തം ലേഖകന്‍: തെക്കന്‍ സുഡാനിലെ യുഎന്‍ സമാധാന സേനാംഗങ്ങളായ ഇന്ത്യക്കാര്‍ക്ക് അഭിമാന നേട്ടം, 50 പേര്‍ക്ക് യുഎസ് മെഡല്‍. ഏറ്റുമുട്ടല്‍ നിരന്തരം നടക്കുന്ന രാജ്യത്ത് ജനങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തകരുടെ സേവനവും തൊഴില്‍നൈപുണ്യവും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് യുഎന്‍ അറിയിച്ചു. യുഎന്‍ മിഷന്‍ ഇന്‍ സൌത്ത് സുഡാന്‍ (യുഎന്‍എംഐഎസ്എസ്) ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ ഫ്രാങ്ക് മുഷ്യോ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മില്യണയര്‍ എന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ 19 കാരന്‍. തന്റെ ഓണ്‍ലൈന്‍ എസ്‌റ്റേറ്റ് ഏജന്‍സിയില്‍നിന്ന് 12 ദശലക്ഷം പൗണ്ട് വരുമാനം നേടിയ അക്ഷയ് രുപറേലിയയാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. 16 മാസം മുമ്പ് അക്ഷയ് തുടങ്ങിയ doorsteps.co.uk എന്ന വെബ്‌സൈറ്റ് ബ്രിട്ടനിലെ 18 മത്തെ …
സ്വന്തം ലേഖകന്‍: ആണവ യുദ്ധം എതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് യുഎന്നിലെ ഉത്തര കൊറിയന്‍ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റിയോങിന്റെ മുന്നറിയിപ്പ്. യു.എന്‍. ജനറല്‍ അസംബ്‌ളിയുടെ നിരായുധീകരണ കമ്മിറ്റിക്ക് മുന്‍പാകെയാണ് റിയോങ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തര കൊറിയെപോലെ അമേരിക്കയില്‍ നിന്നും ആണവഭീഷണി നേരിടുന്ന മറ്റൊരു രാജ്യമില്ല. 1970 മുതല്‍ തന്നെ കൊറിയന്‍ മുനമ്പില്‍ ഈ ഭീഷണി …
സ്വന്തം ലേഖകന്‍: ഭീകര സംഘടനകളെ നിലക്കു നിര്‍ത്തണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തിന് പാകിസ്താന്‍ വഴങ്ങുന്നു, താലിബാനുമായി ഉന്നതതല ചര്‍ച്ചയ്ക്ക് ശ്രമം. സമാധാന ചര്‍ച്ചയ്ക്കായി ഒരു പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്ന സന്ദേശം പാകിസ്ഥാന്‍ ഔദ്യോഗികമായിത്തന്നെ താലിബാന്‍ നേതൃത്വത്തിന് കൈമാറിയതായി താലിബാന്റെ ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ‘ദ് ഡെയ്‌ലി ടൈംസ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ …
സ്വന്തം ലേഖകന്‍: കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്ന് സ്‌പെയിന്‍, അന്ത്യശാസനം തള്ളി കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പ്യൂജെമോണ്ട്. തിങ്കളാഴ്ചക്കകം നിലപാട് അറിയിക്കണമെന്നാണ് സ്‌പെയിന്‍ കാറ്റലോണിയന്‍ പക്ഷത്തിന് അന്ത്യശാസനം നല്‍കിയത്. എന്നാല്‍, അതേക്കുറിച്ച് മൗനംപാലിച്ച പ്യൂജെമോണ്ട്, അടിയന്തര സംഭാഷണത്തിന് അഭ്യര്‍ഥിച്ച് സ്‌പെയിനിന് തിങ്കളാഴ്ച കത്തുനല്‍കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാറ്റലന്‍ പാര്‍ലമന്റെ് ചേര്‍ന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി, ഹര്‍ത്താലിന്റെ പേരില്‍ അക്രമം നടത്തിയാന്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍ കോടതി നിര്‍ദ്ധേശത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് …
സ്വന്തം ലേഖകന്‍: ‘ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അമേരിക്കയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചു, യുദ്ധം ക്ഷണിച്ചു വരുത്തുന്നു’, ട്രംപിനെ കടന്നാക്രമിച്ച് ഹിലരി ക്ലിന്റണ്‍. ഇറാനുമൊത്തുള്ള ആണവകരാറില്‍ നിന്ന് അത്യന്തം അപകടകരമാണെന്നും ഡെമോക്രാറ്റിക് നേതാവ് ഹിലറി ക്ലിന്റന്‍ പറഞ്ഞു. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ യുഎസിന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുന്ന നീക്കമാണിത്. കരാര്‍ പ്രകാരമാണ് ഇറാന്‍ മുന്നോട്ടു പോകുന്നതെന്ന് വ്യക്തമായിരിക്കെ യുഎസിന്റെ ഇത്തരം നടപടികള്‍ വിഡ്ഢിത്തമായിട്ടായിരിക്കും …