സ്വന്തം ലേഖകന്‍: സൈനിക വേഷത്തില്‍ സൈനികര്‍ക്കൊപ്പം അതിര്‍ത്തിയില്‍ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി മോദി, സൈന്യം തന്റെ കുടുംബമാണെന്ന് പ്രഖ്യാപനം. നിയന്ത്രണ രേഖയ്ക്കു സമീപം ഗുരെസ് താഴ്‌വരയിലെ ബിഎസ്എഫ് ജവാന്മാര്‍ക്ക് ഒപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. സൈനികര്‍ക്ക് പ്രധാനമന്ത്രി മധുരവും സമ്മാനങ്ങളും കൈമാറി. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കരസേന മേധാവി ബിപിന്‍ റാവത്തും മുതിര്‍ന്ന സൈനിക …
സ്വന്തം ലേഖകന്‍: അര്‍ഹരായ എല്ലാ പാക് പൗരന്മാര്‍ക്കും എത്രയും വേഗം മെഡിക്കല്‍ വിസ, ദീപാവലി സമ്മാനവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയില്‍ ചികിത്സ തേടുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള പാക്ക് പൗരന്‍മാരില്‍ യോഗ്യരായവര്‍ക്കെല്ലാം എത്രയും വേഗം മെഡിക്കല്‍ വീസ അനുവദിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പാക് പൗരന്മാര്‍ക്കുള്ള ദീപാവലി സമ്മാനമായി വാര്‍ത്ത …
സ്വന്തം ലേഖകന്‍: ‘മി റ്റൂ കാമ്പയിന്‍’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ തുറന്നുപറച്ചില്‍. ഹോളിവുഡ് നടി അലീസ മിലാനോ തുടക്കമിട്ട ക്യാപയിന്‍ പിന്നീട് ലോകം മുഴുവന്‍ തരംഗമായി മി റ്റൂ എന്ന ഹാഷ് ടാഗില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. ജീവിതത്തില് പലപ്പോഴായി നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് ലോകമെങ്ങുമുള്ള വനിതകള് തുറന്നു പറയുകയാണ് …
സ്വന്തം ലേഖകന്‍: സ്ത്രീധനം ആവശ്യപ്പെട്ട കാമുകന് പണം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ യുവതി ആശുപത്രിയില്‍. കാമുകനു പണം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ ബീഹാറില്‍ നിന്നെത്തിയ 21 വയസുള്ള യുവതിയാണ് വനിതാ കമ്മീഷന്‍ രക്ഷപെടുത്തി. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു നാടകീയ രംഗങ്ങള്‍. വിവാഹ മോചിതയായ യുവതി അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, വീട്ടുകാര്‍ ഈ ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. …
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം ഗംഭീരമാക്കി ട്രംപ്. ഹിന്ദു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഇവാന്‍ക ട്രംപ്. വൈറ്റ്ഹൗസിലെ ദീപാവലി ആഘോഷം ഓവല്‍ ഓഫീസില്‍ ദീപം തെളിയിച്ച് പ്രസിഡന്റ് ട്രംപ് ഉദ്ഘാടനം ചെയ്തു. ട്രംപിന്റെ പുത്രി ഇവാങ്ക, ഭരണകൂടത്തിലെ അംഗങ്ങളും ഇന്ത്യന്‍ വംശജരുമായ നിക്കിഹേലി, സീമാ വര്‍മ , രാജ് ഷാ, അജിത് പൈ …
സ്വന്തം ലേഖകന്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിടിമുറുക്കി പ്രസിഡന്റ് ഷി ജിന്‍പിങ്, അയല്‍ക്കാരുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് പ്രഖ്യാപനം, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19 മത് പാര്‍ട്ടി കോണ്‍ഗ്രസിന് ഗംഭീര തുടക്കം. ഷി ജിന്‍പിങ് രണ്ടാം വട്ടവും അധികാരത്തില്‍ തുടരുമെന്ന് അര്‍ഥശങ്കകള്‍ക്ക് ഇടയില്ലാതെ വ്യക്തമാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.സി) 19 മത് പാര്‍ട്ടി കോണ്‍ഗ്രസിന് …
സ്വന്തം ലേഖകന്‍: ‘അത് തെറ്റായിപ്പോയി’ , നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ക്ഷമാപണവുമായി കമല്‍ഹാസന്‍ രംഗത്ത്. നോട്ട് നിരോധനത്തെ തിരക്കുപിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയതായും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിയാതെയാണ് നരേന്ദ്ര മോദിയെ അനുകൂലിച്ചതെന്നും തമിഴ്വാരികയില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി. ‘ഒരു വലിയ ക്ഷമാപണം’ എന്നു തന്നെയാണ് ലേഖനത്തിന്റെ തലക്കെട്ടും. ‘നോട്ടു നിരോധനത്തിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെയാണ് അന്നു …
സ്വന്തം ലേഖകന്‍: ചൈനയേയും പാകിസ്താനേയും കടന്നാക്രമിച്ചും ഇന്ത്യയുടെ തോളില്‍ കൈയ്യിട്ടും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. സ്വന്തം രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഭീകര സംഘടനകള്‍ക്ക് എതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ‘അടുത്ത നൂറ്റാണ്ടിലെ ഇന്ത്യ യുഎസ് ബന്ധം’ എന്ന വിഷയത്തെക്കുറിച്ച് സെന്റര്‍ ഫോണ്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസില്‍ (സിഎസ്‌ഐഎസ്) സംസാരിക്കവെ ടില്ലേഴ്‌സണ്‍ തുറന്നടിച്ചു. …
സ്വന്തം ലേഖകന്‍: അനുസരണക്കേടിന് ശിക്ഷയായി 150 കിലോ ഭാരമുള്ള സ്ത്രീ ഒന്‍പതു വയസുകാരിയുടെ മുകളില്‍ കയറിയിരുന്നു, കുട്ടി മരിച്ചതോടെ സ്ത്രീ അഴികള്‍ക്കുള്ളിലും. കുട്ടിയെ കസേരയില്‍ കയറ്റിയിരുത്തി യുവതി ഇതിനു മുകളില്‍ ഇരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 64 കാരിയായ വെറോനിക്ക ഗ്രീന്‍ പോസെയെ ഫ്‌ലോറിഡ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറികാ ലിന്‍സെ എന്ന പെണ്‍കുട്ടിയാണ് ബന്ധുവായ സ്ത്രീയുടെ …
സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡിനെ കശക്കിയെറിഞ്ഞ ഒഫീലിയ കൊടുങ്കാറ്റ് ബ്രിട്ടനിലും നാശം വിതക്കുന്നു, വെയില്‍സിലും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രതാ മുന്നറിപ്പ്. വെയില്‍സിലും, ഇംഗ്ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും എത്തിയ കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അയര്‍ലണ്ടില്‍ ഉഗ്ര രൂപിയായിരുന്നു ഒഫീലിയ 119 മൈല്‍ വേഗത്തിലാണ് ആഞ്ഞടിച്ചത്. കാന്‍സര്‍ നഴ്‌സടക്കം മൂന്ന് ജീവനുകളാണ് ഒഫീലിയ തട്ടിയെടുക്കുകയും ചെയ്തു. …