സ്വന്തം ലേഖകന്‍: യുകെയും യുഎസും നെറ്റിചുളിച്ചു, ലോകാരോഗ്യ സംഘടനയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തുനിന്ന് സിബാബ്‌വെന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ തെറിച്ചു. മനുഷ്യാവകാശ ഗ്രൂപ്പുകളും സംഘടനയുടെ ഫണ്ട് ദാതാക്കളും ഉയര്‍ത്തിയ എതിര്‍പ്പു പരിഗണിച്ചാണ് നിയമനം പിന്‍വലിച്ചതെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ തെദ്രോസ് ഗബ്രിയെസസ് അറിയിച്ചു. മുഗാബെയ്ക്ക് കീഴില്‍ സിബാബ്‌വെയിലെ ആരോഗ്യ രംഗം തകര്‍ന്നെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. …
സ്വന്തം ലേഖകന്‍: പ്രാര്‍ഥനകളും കാത്തിരിപ്പും വെറുതെയായി, ടെക്‌സസില്‍ കാണാതായ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെടുത്തു. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് കഴിഞ്ഞ ദിവസം പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണവും മറ്റും പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു. മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസിന്റേതെന്നു …
സ്വന്തം ലേഖകന്‍: ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റുകളുടെ കെടുതിയ്‌ക്കെതിരെ മുന്‍ യുഎസ് പ്രസിഡന്റുമാര്‍ കൈകോര്‍ത്തപ്പോള്‍. യുഎസിനെ തകര്‍ത്തെറിഞ്ഞ ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റുകളുടെ കെടുതി അനുഭവിക്കുന്ന മേഖലകളുടെ പുനരധിവാസത്തിന് ഫണ്ടു ശേഖരിക്കാനാണ് അഞ്ച് മുന്‍ പ്രസിഡന്റുമാര്‍ കൈകോര്‍ത്തത്. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് എച്ച്. ഡബ്ല്യൂ ബുഷ്, ജിമ്മി കാര്‍ട്ടര്‍ …
സ്വന്തം ലേഖകന്‍: 20 ദിവസത്തെ ജയില്‍വാസത്തിനു ശേഷം റഷ്യന്‍ പ്രതിപക്ഷ നേതാവ് ജയിലില്‍ നിന്ന് പുറത്തേക്ക്, പുടിനെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം. ഔദ്യോഗിക അനുമതിയില്ലാതെ റാലി നടത്താന്‍ പദ്ധതിയിട്ടതിന് ജയിലിലടച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയാണ് 20 ദിവസത്തെ തടവിനു ശേഷം ജയില്‍ മോചിതനായത്. അധികൃതരുടെ അനുമതിയില്ലാതെ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ജന്മനഗരമായ സെന്റ് …
സ്വന്തം ലേഖകന്‍: മെര്‍സല്‍ കണ്ടത് ഇന്റര്‍നെറ്റിലാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മോദി സര്‍ക്കാര്‍ എന്നാണ് പൈറസി നിയമവിധേയമാക്കിയതെന്ന് നടന്‍ വിശാല്‍, മെര്‍സല്‍ വിവാദത്തില്‍ നാണംകെട്ട് ബിജെപി. ‘മെര്‍സല്‍’ കണ്ടത് എങ്ങനെയാണ് എന്നുള്ള ചോദ്യത്തിന് കണ്ടത് ഇന്റര്‍നെറ്റിലാണെന്ന് രാജ തുറന്നു സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിശാല്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഒരു …
സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശിലേക്ക്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യബംഗ്ലാദേശ് സംയുക്ത കണ്‍സള്‍ട്ടേറ്റീവ് കമ്മീഷന്റെ (ജെസിസി) യോഗത്തിലും വിദേശകാര്യ മന്ത്രി പങ്കെടുക്കും. 2014 നുശേഷം സുഷമയുടെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനമാണിത്. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി …
സ്വന്തം ലേഖകന്‍: ജപ്പാന്‍ ജനത പോളിംഗ് ബൂത്തിലേക്ക്, പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ വിധി ഇന്നറിയാം. കാലാവധിക്ക് ഒരു വര്‍ഷം മുന്‍പേ നടത്തുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) തൂത്തുവാരുമെന്നാണ് പ്രവചനം. 456 അംഗ പാര്‍ലമെന്റില്‍ 312 ലേറെ സീറ്റ് എല്‍ഡിപി സഖ്യത്തിനു കിട്ടുമെന്നാണു മൂന്നു പ്രധാന സര്‍വേകളുടെ ശരാശരി പ്രവചനം. ബുദ്ധിസ്റ്റ് …
സ്വന്തം ലേഖകന്‍: കാറ്റലോണിയയുടെ സ്വയഭരണാവകാശം സ്‌പെയിന്‍ റദ്ദാക്കി, ആറു മാസത്തിനകം പ്രാദേശിക തെരഞ്ഞെടുപ്പ്, കാറ്റലോണിയയില്‍ വ്യാപക പ്രതിഷേധം. ക്‌ടോബര്‍ ഒന്നിനു നടന്ന കാറ്റലോണിയന്‍ ഹിതപരിശോധനയെ തുടര്‍ന്ന് സ്‌പെയിനില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇതോടെ വഴിത്തിരിവിലെത്തി. സ്പാനിഷ് സര്‍ക്കാര്‍ ശനിയാഴ്ച വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭ യോഗത്തിലാണ് കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ തീരുമാനിച്ചത്. അടുത്ത ശനിയാഴ്ചയോടെ പ്രവിശ്യ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിനായി വലവീശിപ്പിടിക്കുന്ന ഭീകര വനിത പിടിയില്‍. ഫിലിപ്പീന്‍സിലെ ഭീകരനേ താവായ മുഹമ്മദ് ജാഫര്‍ മക്വിഡിന്റെ വിധവ കരേന്‍ ഐഷ ഹാമിഡണ്‍ എന്ന സ്ത്രീയെയാണ് ഫിലിപ്പീന്‍സ് പോലീസ് പിടികൂടിയത്. മനിലയില്‍ നിന്നും രണ്ടു ദിവസം മുമ്പാണ് കരേന്‍ പിടിയിലായത് എന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്, ടെലഗ്രാം, വാട്‌സാപ്പ് …
സ്വന്തം ലേഖകന്‍: മെര്‍സല്‍ വിവാദം ബിജെപിയെ തിരിഞ്ഞു കുത്തുന്നു, വിജയ് ചിത്രത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും കമല്‍ഹാസനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്. വിജയ് പ്രധാനകഥാപാത്രമായ മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ ബിജെപിയുടെ പ്രതിഷേധത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മെര്‍സല്‍ ചിത്രത്തില്‍ ഇടപെട്ട് തമിഴരുടെ സ്വത്വത്തെ മുറിപ്പെടുത്തരുതെന്ന് ട്വിറ്ററില്‍ കുറിച്ചു. ‘തമിഴ് സംസ്‌കാരത്തിന്റേയും ഭാഷയുടേയും തീവ്രമായ ആവിഷ്‌കാരമാണ് …