സ്വന്തം ലേഖകന്‍: യുഎസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്ത്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് നാഷനല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്ന 2891 രഹസ്യരേഖകളാണ് യുഎസ് ഭരണകൂടം ഓണ്‍ലൈനായി പുറത്തുവിട്ടത്. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് രേഖകള്‍ പുറത്തുവിട്ടുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ രഹസ്യരേഖകളുടെ ഒരു …
സ്വന്തം ലേഖകന്‍: കാറ്റലോണിയ ഇനി സ്വതന്ത്ര രാജ്യം, കാറ്റലോണിയന്‍ പ്രദേശിക പാര്‍ലമെന്റ് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, അംഗീകരിക്കില്ലെന്ന് സ്‌പെയിന്‍. ഒക്ടോബറില്‍ നടത്തിയ ഹിതപരിശോധനയില്‍ 90 ശതമാനംപേരും സ്‌പെയിനില്‍ നിന്നും വേര്‍പെടുന്നതിന് കാറ്റലോണിയക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എങ്കിലും സ്‌പെയിനുമായുള്ള ചര്‍ച്ചകള്‍ക്കര്യി ഔദ്യോഗിക പ്രഖ്യാപനം വൈകിക്കുകയായിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ സ്‌പെയിന്‍ ഭീഷണിയുടെ സ്വരത്തില്‍ ഉറച്ചു നിന്നതോടെ കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിലെ കമ്പ്യൂട്ടറുകളില്‍ ഹാക്കര്‍മാരുടെ ആക്രമണം, നടിന്മാര്‍ അടക്കമുള്ള പ്രമുഖ ഇടപാടുകാരുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു. ലണ്ടനിലെ പ്രശ്‌സ്തമായ പ്ലാസ്റ്റിക് സര്‍ജറി കേന്ദ്രത്തില്‍ ഡാര്‍ക്ക് ഓവര്‍ലോഡ് എന്ന സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം ഹാക്കര്‍മാരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ സിനിമാ നടിമാരെല്ലാം പ്ലാസ്റ്റിക് സര്‍ജറി നടത്താനായി എത്താറുള്ള …
സ്വന്തം ലേഖകന്‍: ആഗ്രയില്‍ സ്വിസ് ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം, സംഭവത്തില്‍ കൗമാരക്കാരുടെ സംഘം പിടിയില്‍. ആഗ്രയ്ക്കടുത്ത് ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ഞായറാഴ്ചയാണ് അജ്ഞാതരുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തിന് ദമ്പതികള്‍ ഇരയായത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ആശുപത്രിയിലെത്തി ദമ്പതികളെ കണ്ടതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു സുഷമയുടെ പ്രതികരണം. പരുക്കേറ്റ ഇവര്‍ ദില്ലിയിലെ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയേക്കാള്‍ അപകടകാരി പാക്കിസ്ഥാനാണെന്ന് യുഎസ് മുന്‍ സെനറ്റര്‍. സ്വന്തം മണ്ണില്‍ ഭീകരത വളര്‍ത്തുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് മുന്‍ സെനറ്റര്‍ ലാറി പ്രസിയര്‍ ആരോപിച്ചു. അവരുടെ ആണവായുധങ്ങള്‍ക്കു മേല്‍ ആരുടെയും നിയന്ത്രണങ്ങളില്ല. ആണവായുധങ്ങള്‍ പാക്കിസ്ഥാന്‍ യുഎസിനുനേരെ പ്രയോഗിക്കുമെന്ന് ഭയപ്പെടുന്നതായും ലാറി പറഞ്ഞു. പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ഭീകരര്‍ തട്ടിയെടുക്കാനോ സൈനികരാല്‍ വില്‍ക്കപ്പെടാനോ സാധ്യതയുണ്ടെന്ന് …
സ്വന്തം ലേഖകന്‍: ടെക്‌സസില്‍ മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകം, മലയാളി ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ഷെറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ, ഷെറിന്റെ വധത്തില്‍ തന്റെ പങ്ക് നിഷേധിച്ച് വളര്‍ത്തമ്മ. യുഎസിലെ വടക്കന്‍ ടെക്‌സസില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന് ആരോഗ്യപരമായ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ ബബിതാ കുമാരി മാധ്യമങ്ങളോട് പറഞ്ഞു. ബിഹാറിലെ നളന്ദയിലെ …
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ച സ്ത്രീ വര്‍ഷങ്ങള്‍ക്കുമുമ്പ് ഊട്ടിയില്‍ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമനയെന്ന് സംശയം. മലേഷ്യയിലെ സുബാങ്ജായ സലങ്കോര്‍ എന്ന സ്ഥലത്ത് കെട്ടിടത്തില്‍നിന്നു വീണു മരിച്ച സ്ത്രീ മലയാളിയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ പയ്യന്നൂര്‍ കരുവാച്ചേരി എടാടന്‍ ഹൗസിലെ ഡോ. ഓമനയാണെന്നാണ് സംശയം. ആളെ തിരിച്ചറിയാത്തതിനാല്‍ മലേഷ്യയിലെ ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: ഐ.എസ് ബന്ധമുണ്ടെന്ന് സംശയം, കണ്ണൂരില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മുണ്ടേരി കൈപ്പക്കയില്‍ മിഥിലാജ് (26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം.വി ഹൗസില്‍ എം.വി. റാഷിദ് (23) എന്നിവരാണ് പിടിയിലായത്. വളപട്ടണം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റ് രണ്ടു പേര്‍ കൂടി പൊലീസ് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ക്ഷമ നശിച്ച് ഇയു കൗണ്‍സില്‍, സ്വരം കടുപ്പിച്ച് മുന്നറിയിപ്പുമായി കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്. മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷവും ബ്രെക്‌സിറ്റ് എങ്ങുമെത്താത്തതിനാല്‍ ഇനിയും സമയം വൈകിയിട്ടില്ലെന്നും തെരേസ മേയ്ക്ക് ഏത് നിമിഷവും ബ്രെക്‌സിറ്റ് പരിപാടി ഉപേക്ഷിക്കാമെന്നും ഡൊണാള്‍ഡ് ടസ്‌ക് കടുത്ത സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതില്‍ തെരേസ …
സ്വന്തം ലേഖകന്‍: ‘കലിപ്പടക്കണം, കപ്പടിക്കണം’, സമൂഹ മാധ്യമങ്ങളില്‍ ആവേശമുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് പുറത്തിറങ്ങി. ഐഎസ്എല്‍ പുതിയ സീസണില്‍ ടീമിന്റേയും ആരാധകരുടേയും ആവേശം വാനോളം ഉയര്‍ത്തുന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് എന്നാണ് സമൂഹ മാധ്യമങ്ങളിലെ അഭിപ്രായം. ‘കലിപ്പടക്കണം കപ്പടിക്കണം’ എന്ന തീം സോംഗ് ഇതിനോടകം തന്നെ ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. …