സ്വന്തം ലേഖകന്‍: മനുഷ്യന്റെ സ്വഭാവ വിശേഷങ്ങളും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിന് യുഎസ് സാമ്പത്തിക വിദഗ്ദന്‍ റിച്ചാര്‍ഡ് തേലര്‍ക്ക് സാമ്പത്തിക നോബേല്‍ പുരസ്‌കാരം. പെരുമാറ്റ സാമ്പത്തിക ശാസ്ത്രം (ബിഹേവിയറല്‍ ഇക്കണോമിക്‌സ്) എന്ന വിഭാഗത്തില്‍ വിദഗ്ധനും അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറുമാണ് 72 കാരനായ റിച്ചാര്‍ഡ് തേലര്‍. മാനസികാവസ്ഥ, വൈകാരികാവസ്ഥ, സാമൂഹിക ചുറ്റുപാടുകള്‍, സ്വഭാവവിശേഷങ്ങള്‍ തുടങ്ങിയവയുമായി …
സ്വന്തം ലേഖകന്‍: പാനമഗേറ്റ് അഴിമതിക്കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകള്‍ക്കും ഭര്‍ത്താവിനും ജാമ്യം, നവാഷ് ഷെരീഫ് കോടതിയില്‍ ഹാജരായില്ല. നവാസിന്റെ പുത്രി മറിയം നവാസിനും ഭര്‍ത്താവ് റിട്ടയേഡ് ക്യാപ്റ്റന്‍ സഫ്ദറിനും അക്കൗണ്ടബിലിറ്റി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാവാനായി ഇരുവരും ലണ്ടനില്‍നിന്നു ഞായറാഴ്ചയാണു പാക്കിസ്ഥാനില്‍ എത്തിയത്. തുടര്‍ന്ന് സഫ്ദറിനെ ഇസ്‌ലാമാബാദ് എയര്‍പോര്‍ട്ടില്‍ അറസ്റ്റ് …
സ്വന്തം ലേഖകന്‍: ലോക വിപ്ലവ പ്രസ്ഥാനങ്ങളുടെ ആവേശമായ ‘ചെ’ കൊല്ലപ്പെട്ട് 50 വര്‍ഷം, വിപ്ലവ വീര്യം ചോരാത്ത ചെഗുവേരയുടെ സ്മരണകള്‍ പുതുക്കി ലോകം. അര്‍ജന്റീനയില്‍ ജനിച്ച്, ക്യൂബന്‍ വിപ്ലവത്തില്‍ ഫിദല്‍ കാസ്‌ട്രോയോടൊപ്പം നിര്‍ണായക പങ്കു വഹിച്ച ചെ ഒടുവില്‍ ബൊളീവിയന്‍ മലനിരകളില്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. 1967 ഒക്‌ടോബര്‍ ഒമ്പതിനാണ് അമേരിക്കന്‍ ചാര സംഘടന പരിശീലിപ്പിച്ച ബൊളീവിയന്‍ …
സ്വന്തം ലേഖകന്‍: ട്രംപ് ലോകത്തെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍ ബോബ് കോര്‍ക്കര്‍, ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ വിമത നീക്കം ശക്തമാകുന്നു. ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള കോര്‍ക്കറിന്റെ വിമര്‍ശനം. ഉത്തര കൊറിയ, ഇറാനുമായുള്ള ആണവകരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥത പുകയുകയാണെന്നു വ്യക്തമാക്കുന്നതാണു കോര്‍ക്കറിന്റെ …
സ്വന്തം ലേഖകന്‍: ഇത്തവണ പ്രണയം വാളുകള്‍ പറയും, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം പത്മാവതിയുടെ ട്രെയിലെറെത്തി, തകര്‍പ്പന്‍ രൂപമാറ്റവുമായി ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ശക്തയും ധീരയുമായ രജപുത്ര റാണി പത്മാവതിയായി ദീപിക പദുക്കോണ്‍ എത്തുന്ന പത്മാവതിയുടെ ആദ്യ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സജ്ഞയ് ലീലാ ബന്‍സാലി സംവിധാനം ചെയ്തിരിക്കുന്ന പത്മാവതി നേരത്തെ …
സ്വന്തം ലേഖകന്‍: ‘അഫ്ഗാനില്‍ ഐഎസിന് വെള്ളവും വളവും നല്‍കിയത് യുഎസ്, ഞങ്ങള്‍ക്ക് സമാധാനം വേണം,’ അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. അമേരിക്കന്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും സഹായത്തിലാണ് 3,4 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനില്‍ ഐഎസ് വളര്‍ന്നതെന്ന് ലണ്ടനില്‍ റഷ്യാ ടുഡേക്കു നല്‍കിയ അഭിമുഖത്തില്‍ കര്‍സായി തുറന്നടിച്ചു. ‘രാജ്യത്ത് വിനാശകാരികളായ ബോംബുകള്‍ വര്‍ഷിക്കപ്പെടാന്‍ …
സ്വന്തം ലേഖകന്‍: ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ വിസമ്മതിച്ച് യുഎസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരങ്ങള്‍, യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് സ്റ്റേഡിയത്തില്‍ നിന്ന് ഇറങ്ങിപ്പോയി, യുഎസില്‍ ദേശീയഗാന വിവാദം വീണ്ടും കത്തിപ്പിടിക്കുന്നു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ താരങ്ങള്‍ വിസമ്മതിച്ചതോടെ മത്സരം കാണാനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് …
സ്വന്തം ലേഖകന്‍: യുകെയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത നീക്കം പൊട്ടിത്തെറിയിലേക്ക്, ബോറീസ് ജോണ്‍സണെ പുറത്താക്കുമെന്ന് സൂചന നല്‍കി തെരേസാ മേയ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തെരേസാ മേയ്‌ക്കെതിരായ വിമതരുടെ നീക്കം ശക്തമായതോടെ പാര്‍ട്ടിയിലെ കരുത്തനും വിദേശകാര്യ സെക്രട്ടറിയുമായ ബോറീസ് ജോണ്‍സനെ പുറത്താക്കുമെന്നു പ്രധാനമന്ത്രി തെരേസാ മേയ് സൂചന നല്‍കി. മറ്റു വിമതരും മന്ത്രിസഭയില്‍നിന്നു പുറത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. …
സ്വന്തം ലേഖകന്‍: 2014 ല്‍ 50,000 രൂപ വരുമാനം ഉണ്ടായിരുന്ന കമ്പനി ഒരു വര്‍ഷം കൊണ്ട് നേടിയത് 80.5 കോടി, അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി വിവാദക്കുരുക്കില്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധനവുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതിനിടെ …
സ്വന്തം ലേഖകന്‍: മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച നേറ്റ് കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്ത്, മിസിസിപ്പിയില്‍ പേമാരിയും മണ്ണിടിച്ചിലും. കാറ്റ് ശക്തമായതിനെ തുടര്‍ന്ന് മിസിസിപ്പിയുടെ തീരപ്രദേശങ്ങളില്‍ കനത്ത പേമാരിയും മണ്ണിടിച്ചിലും തുടരുകയാണേന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മാസത്തിനിടെ യുഎസില്‍ ആഞ്ഞടിക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് നേറ്റ്. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയാണ് ഇപ്പോള്‍ …