സ്വന്തം ലേഖകന്‍: കോളേജ് പഠനകാലത്തെ പ്രണയം ഹൃദയത്തില്‍ കൊളുത്തി, രാജപദവി വലിച്ചെറിഞ്ഞ് ജപ്പാന്‍ രാജകുമാരി. ജപ്പാന്‍ ചക്രവര്‍ത്തി അഖിറ്റോസിന്റെ കൊച്ചുമകള്‍ മാക്കോ രാജകുമാരിയാണ് രാജകുടുംബത്തില്‍ നിന്ന് പുറത്ത് വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത്. തന്റെ കോളേജ് കാലത്തെ സുഹൃത്തായ കുമേറോവിനെയാണ് മാക്കോ വിവാഹം ചെയ്യുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടോക്കിയോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രണ്ടുപേരും …
സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യ അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്ന പ്രശ്‌നം, സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. രണ്ട് റോഹിങ്ക്യ അഭയാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് വിശദീകരണം തേടിയത്. വരുന്ന തിങ്കളാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളെ മ്യാന്‍മറിലേക്കു തിരിച്ചയക്കാനുള്ള നീക്കം ഇന്ത്യന്‍ ഭരണഘടനയ്ക്കും യുഎന്‍ പ്രമേയങ്ങള്‍ക്കും …
സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടിയ്ക്ക് തുടക്കം, ദൊക് ലാ സംഘര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ചൈനയില്‍. ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ചൈനയിലെ ഷിയാമെനില്‍ തുടക്കമാകുമ്പോള്‍ ദോക് ലാമില്‍ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയില്‍ എത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നും …
സ്വന്തം ലേഖകന്‍: വിക്കറ്റിനു പിന്നില്‍ എംഎസ് ധോനിക്ക് ഇരകള്‍ നൂറ്, ലോക റെക്കോര്‍ഡുമായി മുന്‍ ഇന്ത്യന്‍ നായകന്‍. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന ലോക റെക്കോഡാണ് ധോനി സ്വന്തം പേരിലാക്കിയത്. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ അഖില ധനഞ്ജയയാണ് ധോനിയുടെ 100 മത്തെ ഇര. 301 ഏകദിനങ്ങളില്‍ നിന്നാണ് …
സ്വന്തം ലേഖകന്‍: വാനക്രൈയേക്കാള്‍ അപകടകാരിയായ പുതിയ വൈറസ് ലോക്കി വരുന്നു, റാന്‍സംവെയര്‍ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. സൈബര്‍ ലോകത്തെ ഭീതിയിലാഴ്ത്തിയ വാനക്രൈയ്ക്ക് ശേഷം അടുത്ത റാന്‍സംവേര്‍ ആക്രമണം ഉടന്‍ ഉണ്ടായേക്കുമെന്നും കരുതിയിരിക്കണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോക്കി എന്ന റാന്‍സംവേറാണ് ലോകമൊട്ടാകെ കമ്പ്യൂട്ടറുകളെ ആക്രമിക്കാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും മുന്നറിയിപ്പ് പുറത്തിറക്കി. …
സ്വന്തം ലേഖകന്‍: രാജ്യാന്തര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ ആണവ പരീക്ഷണം വീണ്ടും, പരീക്ഷിച്ചത് ഉഗ്രശേഷിയുള്ള ഹൈഡ്രജന്‍ ബോംബെന്ന് അമേരിക്ക. ഞായറാഴ്ച ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണം മേഖലയില്‍ വന്‍ ഭൂചലനത്തിന് കാരണമായതായും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ നടന്നതില്‍ ഏറ്റവും ശക്തമായ ആണവ …
സ്വന്തം ലേഖകന്‍: ഭീകരവാദവും അതിര്‍ത്തി തര്‍ക്കവും കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഞായറാഴ്ച തുടക്കം, മോദിയും ചൈനീസ് പ്രസിഡന്റ് ഷി പിന്‍ജിങും മുഖാമുഖം. ‘ശോഭനമായ ഭാവിക്കായി ശക്തമായ പങ്കാളിത്തം’ എന്ന മുദ്രാവാക്യവുമായി ഒമ്പതാം ബ്രിക്‌സ് ഉച്ചകോടി ഞായറാഴ്ച ചൈനയിലെ ഷിയാന്‍മെനില്‍ ഞായറാഴ്ച തുടങ്ങും. ഇന്ത്യയും ചൈനയും തമ്മിലുള്ള ഡോക ലാ പ്രതിസന്ധി പരിഹരിച്ചതിന്റെ ആശ്വാസത്തിലാണ് ഉച്ചകോടി …
സ്വന്തം ലേഖകന്‍: ഹാര്‍വിയുടെ ഇരകളുടെ എണ്ണം 50 കടന്നു, ലൂയിസിയാന, ടെക്‌സസ് സംസ്ഥാനങ്ങളില്‍ പ്രാര്‍ഥനാ ദിനം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ പ്രദേശങ്ങളില്‍ ശനിയാഴ്ച വീണ്ടും പര്യടനം നടത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അദ്ദേഹം പ്രശംസിച്ചു. എല്ലാ മതവിഭാഗക്കാരും ഞായറാഴ്ച പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടും പ്രസ്താവനയില്‍ നിര്‍ദേശിച്ചിരുന്നു. ഹാര്‍വി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ …
സ്വന്തം ലേഖകന്‍: സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല, നിരാശനായ അമേരിക്കന്‍ യുവാവ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു. 22കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് ടാക്‌സിയില്‍ വച്ച് അമേരിക്കന്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മരിച്ചത്. സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രകോപിതനായാണ് അമേരിക്കന്‍ വിദ്യാര്‍ഥി കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഗഗന്‍ദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ജലന്ദര്‍ സ്വദേശിയായ ഗഗന്‍ …
സ്വന്തം ലേഖകന്‍: കേന്ദ്ര മന്ത്രിസഭയില്‍ മുഖം മിനുക്കല്‍, കേരളത്തില്‍ നിന്ന് അല്‌ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രി പദവിയെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി പുന:സംഘടനയുണ്ടാകുന്ന സാഹചര്യത്തിലാണ് കണ്ണന്താനത്തെ കേന്ദ്രം പരിഗണിക്കുന്നത്. ഒമ്പതുപേരാണ് മന്ത്രി പദത്തിലേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലെ ബിജെപി രാഷ്ട്രീയ നേതാക്കന്മാരെ കടത്തിവെട്ടിയാണ് അല്‍ഫോന്‍സ് കേന്ദ്രമന്ത്രി ആകാനൊരുങ്ങുന്നത്. കുമ്മനം രാജശേഖരന്‍ മന്ത്രിയാകുമെന്നും സുരേഷ് ഗോപിക്ക് സാധ്യതയുണ്ടെന്നുമെല്ലാം …