സ്വന്തം ലേഖകന്‍: വെള്ളപ്പൊക്ക ഇരകള്‍ക്ക് 10 ലക്ഷം ഡോളര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ച് ട്രംപ്. ടെക്‌സാസിനെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്ക ഇരകള്‍ക്ക് സഹായമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 10 ലക്ഷം ഡോളര്‍ അദ്ദേഹത്തിന്റെ സ്വന്തം പണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കാബീ സാന്‍ഡേഴ്‌സാണ് വ്യക്തമാക്കിയത്. ടെക്‌സാസിലും ലൂസിയാനയിലും ദുരിതമനുഭവിക്കുന്നവരെ …
സ്വന്തം ലേഖകന്‍: കേരളവും മലയാളിയുടെ രുചികളും പിന്നെ പത്മപ്രിയയും, മലയാളിത്തം നിറഞ്ഞു നില്‍ക്കുന്ന സെയ്ഫ് അലിഖാന്റെ ‘ഷെഫ്’ ട്രെയിലര്‍ കാണാം. സെയിഫ് അലി ഖാനൊപ്പം പത്മപ്രിയ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെഫ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കേരളത്തിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒപ്പം മലയാളത്തില്‍നിന്ന് നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ നായികയായി …
സ്വന്തം ലേഖകന്‍: ഹൃത്വിക് റോഷനുമായുള്ള തന്റെ ദുരന്ത പ്രണയകഥ ദിലീപിന്റെ കേസുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്. കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുള്ള പ്രണയബന്ധവും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും ബോളിവിഡിനെ ഇളക്കി മറിച്ചതിനു പിന്നാലെയാണ് നടി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സംഭാഷങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നാണ് കങ്കണയുടെ …
സ്വന്തം ലേഖകന്‍: സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ ജോസഫ് യുവരാജ് പിള്ള. നിലവിലെ പ്രസിഡന്റ് ടോണി ടാന്‍ കെംഗ് യാമിന്റെ കാലാവധി വ്യാഴാഴ്ച അവസാനിച്ചതിനെ തുടര്‍ന്നാണ്, മുന്‍ ഉദ്യോഗസ്ഥനായ ജെ വൈ പിള്ളയെ ഇടക്കാല പ്രസിഡന്റായി നിയമിച്ചത്. ഈ മാസം 23 ന് സിംഗപ്പൂരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റ് അധികാരരം ഏറ്റെടുക്കും …
സ്വന്തം ലേഖകന്‍: ‘അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും മാറ്റിവച്ചു നമ്മുക്ക് നമ്മുടെ സമൂഹത്തെ സ്‌നേഹിക്കാം,’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ബലിപെരുന്നാള്‍ ആശംസ. ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്ന ഇസ്‌ലാം മതവിശ്വാസികള്‍ക്ക് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഹൃദയത്തില്‍ തൊടുന്ന ആശംസ നേര്‍ന്നത്. അസലാമും അലൈക്കും എന്നു പറഞ്ഞ് ആരംഭിക്കുന്ന …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടാകാമെന്ന വെളിപ്പെടുത്തലുമായി യുഎസ് സൈനിക കമാന്‍ഡര്‍. സിറിയയില്‍ ഐഎസിനെതിരെ പോരാടുന്ന സഖ്യസേനാ കമാന്‍ഡര്‍ ജനറല്‍ സ്റ്റീഫന്‍ ടൗന്‍സെന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കിയതോടെ ഈ രാജ്യങ്ങളുടെ അതിര്‍ത്തിയിലെ വിദൂര ഗ്രാമങ്ങളില്‍ ബാഗ്ദാദി ഒളിക്കുകയായിരുന്നെന്നാണു ടൗന്‍സെന്റിന്റെ നിഗമനം. അല്‍ ബാഗ്ദാദിയുടെ …
സ്വന്തം ലേഖകന്‍: ഹാര്‍വി ടെക്‌സസില്‍ ഉണ്ടാക്കിയ നഷ്ടം 7500 കോടി ഡോളറിന്റേത്, ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 47 ആയി, ജനജീവിതം പതിയെ സാധാരണ നിലയിലേക്ക്. ടെക്‌സസ്, ലൂയിസിയാന സംസ്ഥാനങ്ങളെ പ്രളയത്തില്‍ മുക്കിയ ഹാര്‍വി ചുഴലിക്കാറ്റ് ഇരു സംസ്ഥാനങ്ങള്‍ക്കും ഉണ്ടാക്കിയത് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണെന്നാണ് പ്രാഥമിക നിഗമനം. ടെക്‌സസില്‍ മാത്രം 7500 കോടി ഡോളറിന്റെ (4.7 …
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ വെയ്ന്‍ റോണി പോലീസ് പിടിയില്‍. മദ്യപിച്ചു വാഹനമോടിച്ച കുറ്റത്തിനാണ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണിയെ ചെഷയര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിംസ്ലോയിലെ ആള്‍ട്രിച്ചാം റോഡില്‍ റൂണി ഓടിച്ചിരുന്ന ഫോക്‌സ്വാഗണ്‍ ബീറ്റില്‍ കാര്‍ തടഞ്ഞുനിര്‍ത്തി താരത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റൂണിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ചെഷയര്‍ …
സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ കൂട്ടപലായനം ശക്തമാകുന്നു. മ്യാന്മറിലെ റാക്കൈന്‍ മേഖലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം റോഹിങ്ക്യകക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. ഇതുവരെ 40,000 റോഹിംഗ്യകള്‍ അതിര്‍ത്തി കടന്നു ബംഗ്ലാദേശില്‍ എത്തിയെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നാഫ് നദി കടന്ന് കിലോമീറ്ററുകളോളും ദുര്‍ഘടമായ ചതുപ്പു നിലങ്ങളിലൂടെ നടന്നും വള്ളങ്ങളിലുമായാണ് ഇവരില്‍ ഭൂരിഭാഗവും …
സ്വന്തം ലേഖകന്‍: നീറ്റ് പരീക്ഷ തമിഴില്‍ എഴുതാന്‍ അവസരം നിഷേധിച്ചു, മെഡിക്കല്‍ പ്രവേശനം ലഭിക്കത്തതിനെ തുടര്‍ന്ന് പ്ലസ് ടുവിന് 98% മാര്‍ക്ക് നേടിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടില്‍ അരിയല്ലുര്‍ സ്വദേശിനിയായ എസ്.അനിത (17) ആണ് മരിച്ചത്. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്നാണ് സൂചന. അരിയലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ …