1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടിബറ്റില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം, ഉന്നം സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍
ടിബറ്റില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം, ഉന്നം സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍
സ്വന്തം ലേഖകന്‍: ടിബറ്റില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം, ഉന്നം ഇന്ത്യന്‍ അതിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സിക്കിം അതിര്‍ത്തി മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക സംഘര്‍ഷം നിലനില്‍ക്കെ, ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ടിബറ്റന്‍ പ്രദേശത്തേക്ക് ചൈന വന്‍തോതില്‍ യുദ്ധസാമഗ്രികള്‍ എത്തിക്കുന്നു. സൈനികരുടെ എണ്ണം കൂട്ടിയതിനു പിന്നാലെയാണ് ?സൈനിക വാഹനങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചതെന്ന് ?ചൈനീസ് പട്ടാളത്തിന്റെ …
സൗദിയിലെ നിതാഖാത് സെപ്റ്റംബര്‍ മുതല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു, സ്വദേശിവല്‍ക്കരണത്തിന്റെ തോത് വര്‍ധിപ്പിക്കും
സൗദിയിലെ നിതാഖാത് സെപ്റ്റംബര്‍ മുതല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു, സ്വദേശിവല്‍ക്കരണത്തിന്റെ തോത് വര്‍ധിപ്പിക്കും
സ്വന്തം ലേഖകന്‍: സൗദിയിലെ നിതാഖാത് സെപ്റ്റംബര്‍ മുതല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു, സ്വദേശിവല്‍ക്കരണത്തിന്റെ തോത് വര്‍ധിപ്പിക്കും. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിച്ചുകൊണ്ടും തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ പുതുതായി ഇനം തിരിച്ചുമുള്ള നിതാഖാത്ത് ഉടന്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ മൂന്ന് മുതല്‍ പുതിയ …
ജമ്മു കശ്മീരിനു ശേഷം സ്വന്തം പതാകയുള്ള സംസ്ഥാനമാകാന്‍ കര്‍ണാടക്ക് മോഹം, എതിര്‍പ്പുമായി ബിജെപി
ജമ്മു കശ്മീരിനു ശേഷം സ്വന്തം പതാകയുള്ള സംസ്ഥാനമാകാന്‍ കര്‍ണാടക്ക് മോഹം, എതിര്‍പ്പുമായി ബിജെപി
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിനു ശേഷം സ്വന്തം പതാകയുള്ള സംസ്ഥാനമാകാന്‍ കര്‍ണാടക്ക് മോഹം, എതിര്‍പ്പുമായി ബിജെപി. പ്രത്യേക സംസ്ഥാന പതാക വേണമെന്ന് കര്‍ണാടയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന് സ്വന്തമായി സംസ്ഥാന പതാക അനുവദിച്ചതു പോലെ കര്‍ണാടക്കും അനുമതി വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. നിയമപരമായി അംഗീകാരം ലഭിക്കത്തക്ക വിധത്തില്‍ സംസ്ഥാന പതാക രൂപകല്‍പന ചെയ്യാന്‍ …
നിര്‍ണായകമായി ഇന്ത്യ യുകെ ഉന്നതതല ചര്‍ച്ച, കുറ്റവാളികളെ കൈമാറല്‍, ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ, അനധികൃത കുടിയേറ്റം എന്നിവ പ്രധാന വിഷയമായി
നിര്‍ണായകമായി ഇന്ത്യ യുകെ ഉന്നതതല ചര്‍ച്ച, കുറ്റവാളികളെ കൈമാറല്‍, ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ, അനധികൃത കുടിയേറ്റം എന്നിവ പ്രധാന വിഷയമായി
File Image സ്വന്തം ലേഖകന്‍: നിര്‍ണായകമായി ഇന്ത്യ യുകെ ഉന്നതതല ചര്‍ച്ച, കുറ്റവാളികളെ കൈമാറല്‍, ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ, അനധികൃത കുടിയേറ്റം എന്നിവ പ്രധാന വിഷയമായി. ബ്രിട്ടനില്‍ അഭയം തേടിയ കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യയും യുകെയും തമ്മില്‍ നടത്തിയ ആഭ്യന്തര ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീസ അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്ന കാര്യവും …
ദളിതര്‍ക്കെതിരായ അക്രമം, രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനുമായി വാക്‌പോരു നടത്തിയ മായാവതി എംപി സ്ഥാനം രാജിവച്ച് സഭയില്‍ നിന്നിറങ്ങിപ്പോയി
ദളിതര്‍ക്കെതിരായ അക്രമം, രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനുമായി വാക്‌പോരു നടത്തിയ മായാവതി എംപി സ്ഥാനം രാജിവച്ച് സഭയില്‍ നിന്നിറങ്ങിപ്പോയി
സ്വന്തം ലേഖകന്‍: ദളിതര്‍ക്കെതിരായ അക്രമം, രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനുമായി വാക്‌പോരു നടത്തിയ മായാവതി എംപി സ്ഥാനം രാജിവച്ച് സഭയില്‍ നിന്നിറങ്ങിപ്പോയി. രാജ്യത്തെ ദളിത് പീഡനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അനുവദിച്ചില്ല എന്നാരോപിച്ചാണ് രാജി പ്രഖ്യാപിച്ച് സഭയില്‍നിന്ന് മായാവതി ഇറങ്ങിപ്പോയത്. തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. യുപിയിലെ സഹാരന്‍പുരില്‍ ദളിതരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും …
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്, പുതിയ ഉപരോധം ഏര്‍പ്പെടുത്തി
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്, പുതിയ ഉപരോധം ഏര്‍പ്പെടുത്തി
സ്വന്തം ലേഖകന്‍: ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്, പുതിയ ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് തടയിടുന്നതിനൊപ്പം ഇസ്രായേലിനും പശ്ചിമേഷ്യയുടെ സ്ഥിരതക്കും ഭീഷണിയായ ഹിസ്ബുല്ല, ഹമാസ്, ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് എന്നീ സംഘടനകള്‍ക്കും മിസൈല്‍ പദ്ധതിക്കും സഹായം നല്‍കുന്ന 18 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഉപരോധമെന്ന് അമേരിക്ക വ്യക്തമാക്കി. രണ്ടു വര്‍ഷം …
സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാക്ക് മാധ്യമം, വാര്‍ത്ത വ്യാജമെന്ന് ഇന്ത്യ
സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാക്ക് മാധ്യമം, വാര്‍ത്ത വ്യാജമെന്ന് ഇന്ത്യ
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാക്ക് മാധ്യമം, വാര്‍ത്ത വ്യാജമെന്ന് ഇന്ത്യ. യാതൊരു അടിസ്ഥാനമില്ലാത്തതും വിദ്വേഷമുളവാക്കുന്നതും ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതുമായ വാര്‍ത്തയാണ് ഇതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബംഗ്ലേ പറഞ്ഞു. യാതൊരു ശ്രദ്ധയുമില്ലാതെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിങ്കളാഴ്ച സിക്കിമിനു …
ശക്തമായ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് റഷ്യ, സുനാമി മുന്നറിയിപ്പ്
ശക്തമായ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് റഷ്യ, സുനാമി മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ശക്തമായ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് റഷ്യ, സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ ആളപായവും നാശവഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി യുഎസ് ജിയോളജിക്കല്‍ സര്‍വേയും യുഎസ് പസഫിക് സുനാമി സെന്ററും അറിയിച്ചു. റഷ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കംചട്കയില്‍ ആണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. പസഫിക് …
ഇന്ത്യ ചൈന സംഘര്‍ഷം പുകയുമ്പോള്‍ അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ 73 റോഡുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ
ഇന്ത്യ ചൈന സംഘര്‍ഷം പുകയുമ്പോള്‍ അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ 73 റോഡുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: ഇന്ത്യ ചൈന സംഘര്‍ഷം പുകയുമ്പോള്‍ അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക് സഭയില്‍ അറിയിച്ചു. തന്ത്രപ്രധാനമായ 73 റോഡുകള്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 46 എണ്ണം പ്രതിരോധ …
ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ്, വെങ്കയ്യ നായിഡു എന്‍ഡിഎ സ്ഥാനാര്‍ഥി, എതിരാളിയായി ഗോപാല്‍ കൃഷ്ണ ഗാന്ധി
ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ്, വെങ്കയ്യ നായിഡു എന്‍ഡിഎ സ്ഥാനാര്‍ഥി, എതിരാളിയായി ഗോപാല്‍ കൃഷ്ണ ഗാന്ധി
സ്വന്തം ലേഖകന്‍: ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ്, വെങ്കയ്യ നായിഡു എന്‍ഡിഎ സ്ഥാനാര്‍ഥി, എതിരാളിയായി ഗോപാല്‍ കൃഷ്ണ ഗാന്ധി. കേന്ദ്ര നഗരവികസന, വാര്‍ത്താവിതരണ മന്ത്രി എം. വെങ്കയ്യ നായിഡു (68) വിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷനായ നായിഡുവിന്റെ എതിരാളി ഹാത്മാഗാന്ധിയുടെയും സി. …